സ്വകാര്യവും സർക്കാർ കാര്യവും

  • Published on July 25, 1906
  • By Staff Reporter
  • 676 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                             സ്വകാര്യവും സര്‍ക്കാര്‍ കാര്യവും

                  സർക്കാർ ഉദ്യോഗസ്ഥന്മാരിൽ ചിലരുടെ പേരിൽ കൈക്കൂലി മുതലായ അഴിമതികൾ ആരോപിക്കപ്പെടുകയും, ഹൈക്കോടതിയിൽ നിന്ന് ആക്ഷേപം പറയപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന തിരുവിതാംകൂർ സംസ്ഥാനം, രാജ്യഭരണചാപലങ്ങളാല്‍ വിശേഷപ്പെട്ട ഒരു നാടാണെന്ന് വായനക്കാർ ഓർക്കുമല്ലോ.  ഗവര്‍ന്മേണ്ട്  കാര്യങ്ങളെയും സ്വകാര്യ കാര്യങ്ങളെയും തമ്മിൽ വേർപിരിച്ച് ഭരണകർമ്മം നടത്തുവാൻ തക്ക മന:ശ്രേഷ്ഠത ഇല്ലാത്ത ചില അനീതിക്കാർ നിമിത്തം ഈ സർക്കാരിന് ഉണ്ടാകാറുള്ള കളങ്കവും വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ.  സർക്കാർ കാര്യങ്ങളെ സർക്കാർ ആപ്പീസുകളില്‍ വച്ച് നിർവഹിക്കാതെ, വീട്ടുകച്ചേരി ഏർപ്പാടു ചെയ്തു, അവയിൽ ഭാര്യമാര്‍ക്കും ചാർച്ചക്കാർക്കും സ്നേഹിതന്മാർക്കും ശ്രദ്ധയെ ഉണ്ടാക്കി, അവരുടെ അഭിപ്രായങ്ങളെ  പ്രതീക്ഷിക്കാൻ തയ്യാറായുള്ള ജീവനക്കാർ തിരുവിതാംകൂറിൽ ചുരുക്കമല്ല.  മേല്പറഞ്ഞ ബന്ധുക്കൾ മുഖേന കൈക്കൂലി, ശിപാര്‍ശി തുടങ്ങിയ മര്യാദക്കേടുകളെ  ശീലിച്ച് സർക്കാർ കാര്യങ്ങൾക്ക് ന്യൂനതയും മലിനതയും ഉണ്ടാക്കുന്ന ജീവനക്കാരെ സ്വന്തധർമ്മത്തെ അറിയിക്കുവാൻ തക്കതായ പ്രഭാവം ഉള്ള ഭരണാധ്യക്ഷന്മാര്‍ ഈ നാട്ടിൽ വാഴാത്തതും ഒരു ശോചനീയമായ വിശേഷം ആകുന്നു.  അഴിമതിയെ കുലവൃത്തിയായി സ്വീകരിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥന്മാർ അവരുടെ നിന്ദ്യമായ പ്രവൃത്തികൾ കൊണ്ടു കുറേ വലിയ പദവിയെ പ്രാപിച്ച്, കൈക്കൂലികൊണ്ടു ധനികന്മാരായി, വളരെ ആജ്ഞാശക്തിയുള്ളവരെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് ലോകത്തെ  മോഹിപ്പിക്കുന്ന ഈ നാട്ടിലും ഈ കാലത്തും, അഴിമതിയെ സ്വീകരിക്കാൻ മടിക്കുന്നവർക്ക് അവരിൽ  നിന്ന് പല ഉപദ്രവങ്ങളും കിട്ടുമാറുണ്ടെന്നുള്ളതിന് ഉദാഹരണങ്ങൾ എത്രയോ നാം കാണുന്നുണ്ട്.  സ്വകാര്യങ്ങളെ സർക്കാർ കാര്യങ്ങളോടു ചേർക്കുകയും, സർക്കാർ കാര്യങ്ങളെ സ്വകാര്യങ്ങളിൽ നിന്നു മാറ്റി നിറുത്താതിരിക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥർ നിമിത്തം, തിരുവിതാംകൂറിലെ ഗവര്‍ന്മേണ്ട് സർവീസിന് അനല്പമായ കറ പറ്റീട്ടുണ്ട്; പറ്റുന്നുമുണ്ട്.  ഒരുദ്യോഗസ്ഥന്‍റെ സ്ത്രീ സേവയെ ആരെങ്കിലുമൊരുവൻ തടുക്കുന്നതായി കണ്ടാൽ, അയാൾ കീഴ്ജീവനക്കാരനോ, തന്‍റെ ഇഷ്ടനായ മറ്റൊരുദ്യോഗസ്ഥന്‍റെ വകുപ്പിലുള്ളവനോ ആണെന്നു കണ്ടാൽ, അയാളെ കഴിയുന്നിടത്തോളം ഉപദ്രവിക്കുകയും, ജോലിയിൽ നിന്നു മാറ്റിക്കയും  ചെയ്യുന്നതിന് ആ ഉദ്യോഗസ്ഥൻ  ശ്രദ്ധാലുവായിരിക്കുന്നു.  സേവ  കൊണ്ടോ ആശ്രയം കൊണ്ടോ കൈക്കൂലി കൊണ്ടോ, ഒരുവൻ തന്‍റെ  വല്ലവകയെയും ഗവര്‍ന്മേണ്ടിനെ കൊണ്ട് സ്വീകരിപ്പിച്ചതായി കണ്ടിട്ട് മറ്റൊരുവൻ ആ അന്യായത്തെ വെളിപ്പെടുത്തിയാൽ ഇവനെയോ ഇവന്‍റെ ബന്ധുക്കളെയോ സർക്കാർ ജോലിയിൽ നിന്ന് നീക്കുവാൻ തുനിയുന്നവരും ഈ നാട്ടിൽ അല്പമല്ലാ.  കൈക്കൂലി വാങ്ങി ജീവനം കൊടുക്കുന്ന ഒരുവന്‍റെ പ്രവൃത്തിയെ നിന്ദിക്കയും, അങ്ങനെയൊരു പ്രവൃത്തിയുടെ ഫലത്തെ  ദൂരത: പരിവർജ്ജിക്കുകയും ചെയ്യുന്നതിന് തക്ക മനോധൈര്യവും  നീതിനിഷ്ഠയും ഉള്ള ജീവനക്കാരനെ അയാളുടെ മേലാവിനെക്കൊണ്ടു കഴിയുന്നത്ര ഉപദ്രവിപ്പിക്കയും, അയാളുടെ കയറ്റത്തെ തടയുകയും, അയാളെ വല്ല വനപ്രദേശങ്ങളിലേക്കോ വിജനസ്ഥലങ്ങളിലേക്കോ മാറ്റുകയും, അയാളുടെ ബന്ധുക്കളെ ദ്രോഹിക്കുകയും ചെയ്യുന്നതിനും ഈ നാട്ടിലെ ചില ************************************************ സ്വകാര്യരഹസ്യങ്ങളെ  സർക്കാർ കാര്യങ്ങളിൽ ഉൾപ്പെടുത്തി, ഓരോരുത്തരെ ക്ലേശിപ്പിക്കുന്നതിന് തയ്യാറായുള്ള ഉദ്യോഗസ്ഥന്മാരിൽ ചിലർ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ ഉത്തമ സന്തതികളാണെന്നും അവർ അഭിമാനിക്കുന്നുണ്ട്.  ഇപ്രകാരമുള്ള അഴിമതികൾ കൊണ്ട്, സർക്കാർ സർവീസിൽ പ്രവേശിക്കുന്ന യുവാക്കന്മാർ, കാളേജിലും സജ്ജനസംസർഗ്ഗത്താലും അഭ്യസിച്ചിട്ടുള്ള സന്മാർഗ്ഗനിഷ്ഠയെ വെടിയുവാൻ നിർബന്ധിതന്മാരായി തീർന്നിട്ടുണ്ടെന്നും വ്യസനസമേതം പറഞ്ഞേ   തീരു.  ഈ വക അക്രമങ്ങൾ ഇനി എന്നാണ് തിരുവിതാംകൂറിൽ നിന്ന് നീങ്ങുന്നതെന്ന് ഞങ്ങൾ അറിയുന്നില്ലാ.  ഇവയുടെ അതിയായ ആക്രമണം നിമിത്തം തിരുവിതാംകൂർ നഭോമണ്ഡലം ദുർവായുക്കളാലും വിഷമയ വസ്തുക്കളാലും നിറയപ്പെട്ടു പൊതുജനങ്ങൾക്ക് ദുസ്സഹമായ പീഡയെ നൽകി വരുന്നു.  

                   സ്കൂള്‍ റേഞ്ജ് ഇൻസ്‌പെക്ടർ മിസ്തര്‍ രാമസ്വാമി അയ്യരെ കൊല്ലത്തേക്കും, അവിടെ നിന്നും മിസ്തര്‍ രാജരാജവർമ്മാവിനെ കോട്ടയത്തേക്കും, അവിടെ നിന്നു മിസ്തര്‍ സി. കൃഷ്ണപിള്ളയെ തിരുവന്തപുരത്തേക്കും മാറ്റിയിരിക്കുന്നതായി ആദ്യം ഉത്തരവു പുറപ്പെടുകയും, ഉടൻ ആ ഉത്തരവിനെ റദ്ദ് ചെയ്ത് മറ്റൊരു ഉത്തരവ് പുറപ്പെടുകയും ചെയ്തതായും, ഇങ്ങനെ വന്നത് മിസ്തര്‍ രാമസ്വാമി അയ്യർക്കു തിരുവനന്തപുരം വിട്ടുപോവാനുള്ള മനസ്സുകേടുകൊണ്ട് വലിയ കൊട്ടാരത്തിൽ  അറിയിച്ചതിന്‍റെ  ഫലമായിട്ടാണെന്നും ഞങ്ങൾ കഴിഞ്ഞകുറി പറഞ്ഞുവല്ലോ.  ഇപ്പോൾ രണ്ടാമത്തെ ഉത്തരവിനെ ഭേദപ്പെടുത്തി, ആദ്യ ഉത്തരവിനെ സ്ഥിരപ്പെടുത്തിയിരിക്കുന്നതായി മൂന്നാമതൊരുത്തരവു പുറപ്പെടുവിച്ചിരിക്കുന്നു.  ഈ അസ്ഥിരതയും "അലോക്യ,,വും, സർക്കാർ കാര്യത്തിൽ സ്വകാര്യത്തെ ഉൾപ്പെടുത്തിയതിനാൽ ഉണ്ടായതാണെന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്?  ഇൻസ്പെക്ടർമാർക്ക് മുമ്മൂന്നു കൊല്ലം കൂടുമ്പോൾ കൊടുക്കേണ്ട സ്ഥലം മാറ്റം കൊടുക്കുന്ന വിഷയത്തിൽ സ്വകാര്യ താല്പര്യത്തെയോ, സ്വകാര്യവൈരത്തെയോ പരിഗണിക്കേണ്ട ആവശ്യമില്ലാ.  മിസ്തര്‍ കൃഷ്ണപിള്ളയ്ക്ക് ഈ റേഞ്ജിലേക്ക് മാറ്റം കിട്ടാൻ അവകാശം ഇരിക്കേ അതു നല്‍കാതിരിക്കുന്നതിന് ചിലര്‍ പ്രയോഗിച്ചിട്ടുള്ള കുത്സിതതന്ത്രങ്ങൾ ഞങ്ങൾ അറിയുന്നുണ്ട്.  അദ്ദേഹം ചില അഴിമതിക്കാരുടെ അടിമയായിരിപ്പാൻ മനസ്സില്ലാതെയും, സ്വന്തമാനത്തെയും സ്ഥാനത്തെയും കളങ്കപ്പെടുത്താതെയും,  ആ വകക്കാരുടെ ഉപദ്രവങ്ങളെ  സഹിച്ചു തുടങ്ങീട്ട് പത്തിരുപതു കൊല്ലം കഴിഞ്ഞിരിക്കുന്നു.  തിരുവനന്തപുരത്തുള്ള ചില കപടതന്ത്ര മന്ത്രണസഭക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടായ്ക കൊണ്ടാണ്  അദ്ദേഹം ഈ ക്ലേശങ്ങൾ അനുഭവിക്കുന്നതെന്നും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.  സ്വന്തവേലയെ കാര്യശേഷിയോടും അഴിമതിയൊന്നും കൂടാതെയും  നിർവഹിക്കുന്നതിൽ മനസ്സാക്ഷിയെ വഞ്ചിക്കാത്ത ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാർ സേവയ്‌ക്കോ കൈക്കൂലിക്കോ മറ്റോ തുനിയായ്കകൊണ്ട് സർക്കാർകാര്യവും സ്വകാര്യവും തമ്മിൽ കൂട്ടിക്കലർത്തി ചിലർ ചെയ്തു വരുന്ന അക്രമങ്ങൾ ഒരു ധീരനായ ദിവാൻജിയുടെ  ആഗമനത്താലെങ്കിലും മാറുമെന്ന് നമുക്ക് ആശിച്ചിരിക്കാം.  

Private Affairs and Government Matters

  • Published on July 25, 1906
  • 676 Views

I believe that the readers will remember that the Travancore state, which is known for its lethargic approach to handling government matters, has been flagged by the high court as a land where some government officers are repeatedly charged for committing the offence of corruption. What marks out the state is its capricious nature while dealing with administrative matters. The readers will also recall the tarnished image that the government has acquired, thanks to the inefficiency and insincerity of certain unjust officials who are unable to discharge their official duties, separating official matters from private and personal ones. In the state of Travancore, there is no dearth of officials who are willing to find solutions to issues affecting the government at sessions held at homes, where the wives of the officers, their friends, and relations are patiently heard rather than settling them in the offices themselves while solving the problems.

Again, it is further disappointing that the senior officers capable of disciplining the government employees, who bring ignominy to the government by doing the bidding of their relatives, taking bribes and heeding their recommendations, do not last long in this land. There are certain officers in this state, who have inherited corruption as family property and have reached top positions and have become rich by the dint of it. They make others believe that they are powerful enough to achieve whatever is intended by them. In such a land, there are umpteen examples of honest officers, who refuse to follow suit, being harmed by the corrupt in many ways. The reputation of the Travancore government service has been tarnished considerably by the actions of some officers who do not care to keep their personal affairs apart from official matters while discharging duties entrusted to them. If an officer given to womanising is discouraged or stopped from making further advances by a concerned subordinate officer, the latter will be harmed in many ways by the former, who might even go to the extent of influencing his chief officer to get the subordinate officer punished or even removed from job. Incidents of well-meaning informers getting removed from service are also not uncommon, when they report the corruption and unlawful riches made out of corruption by dishonest officers. Strangely enough, an honest officer who criticises corruption and keeps away from corrupt practices is harmed with the help of the superiors. He is harmed either by barring his promotion or by transferring him to a remote and desolate area. They will even try to get his relatives punished and (text missing)…. It is amazing that those who would like to have their informers punished unjustly claim that they are the progeny of foreign education! When such corruption is rampant, isn’t it regrettable that the newly educated youths, who are somewhat upright and who join the government service too, are prone to take to corrupt practices? We do not know when Travancore will be free of these devious ways. As the air in Travancore is polluted with the poisonous gas of rampant corruption, living in the state has become quite suffocating for the ordinary people.

We had written in an earlier editorial that the reason why an initial transfer order transferring the school range inspector Mr. Rama Swamy Aiyer to Kollam and Mr. Rajaraja Varma from Kollam to Kottayam and Mr. C. Krishna Pillai from Kottayam to Thiruvananthapuram was rescinded and another transfer order issued in its place was Mr. Rama Swamy Aiyer informing the Royal Palace of his reluctance to leave Thiruvananthapuram. Now they have issued a third transfer order confirming the first order with amendments made to the second order. This dilly-dallying in government matters is the result of mixing personal interests in its style of functioning. What else can be the reason for this? Personal interest or enmity need not come in the way of school inspectors being transferred routinely every three years. Mr. Krishna Pillai has every right to be transferred to this range. But we know it is because of the despicable moves made by certain vested interests behind the scene that he was denied this. Mr. Krishna Pillai is an upright officer, who will not lend himself to corruption and influence. It is more than twenty years since he has begun to put up with hardships being heaped on him for having refused to succumb to pressure tactics. Indeed, he had a tough time keeping his name and fame from being blemished. We know that it is because he has kept himself out of the dragnet of a clique of corrupt officials in Thiruvananthapuram that he is put to such hardships and difficulties. Let us keep our fingers crossed that with the coming of a bold and upright Diwan, the corrupt practices of certain officers who have no qualms in mixing their personal affairs with the government matters will change.

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like