പുതിയചരക്ക്
- Published on August 05, 1908
- By Staff Reporter
- 472 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ചാലബജാറിൽ എസ്.ആദം ശേട്ടു എന്നടയാളമാം ശീലക്കുടകൾ വാങ്ങാഞ്ഞാൽ, മഴ കൊണ്ട് മലർന്ന് പോം.
ശത്രു ശല്യം ശമിപ്പിക്കാം
ശില കൊണ്ടുള്ള കോട്ടയാൽ,
വർഷശല്യം ശമിപ്പിക്കാം
ശീല കൊണ്ടുള്ള കുടയാൽ
ഇത്തരം കുടകൾ, പുതിയവ, 12 മുതൽ 15 വരെ വിലക്കുണ്ട്.
ജവുളികൾ, കസവു നാടകൾ, ചീട്ടിത്തുണികൾ, ഇഴനൂലുകൾ, ബനിയൻ (രണ്ടര അണ മുതൽ മൂന്ന് രൂപ വരെ) ഇവയെല്ലാം പുതിയവയായി വാങ്ങുവാൻ
ഇവിടെ വരുവിൻ
ഒരേ വില! തർക്കമില്ല!! ക്ലിപ്തവില!!!
എസ്.ആദംശേട്ടു:ന്ത
ചാല ബസാർ, തിരുവനന്തപുരം