കെ . സി . കേശവ പിള്ളയുടെ ഡയറി : സ്വദേശാഭിമാനിയെ നാട് കടത്തുന്നു

  • Published on October 22, 1910
  • Archives
  • By Admin
  • 348 Views

Svadesabhimani editor K. Ramakrishna Pillai was arrested by two or three police inspectors on the orders of the Diwan and taken to the camp police station.  The press was also sealed. This is  an excerpt from   K.C.Kesava Pillai's diary.

K.C.Kesava Pillai (1868–1914) was an Indian composer of Carnatic music and a poet of Malayalam literature.

മൂലൂർ പണിക്കർ അയച്ചസംശയങ്ങൾക്ക് മറുപടി എഴുതി. 10 - നു തലവൂർ തുണ്ടിൽ നാണുപിള്ളയും കണി പത്മനാഭൻ വൈദ്യനുംമറ്റു മൂന്നു നാലു പേരും രാവിലെ വന്നു. വൈദ്യന്റെ സഭാ പ്രവേശം ആട്ടക്കഥ പരിശോധിക്കാൻവന്നതാണ്. ആട്ടക്കഥ ആദ്യം മുതൽ പരിശോധിച്ചു. വേറെ ജോലി ഒന്നും ചെയ്തില്ല. സ്വദേശാഭിമാനിപത്രാധിപർ കെ.രാമകൃഷ്ണപിള്ളയേയും അദ്ദേഹത്തിന്റെ അച്ചുകൂടത്തെയും ഇന്നു ദിവാന്റെ ആജ്ഞപ്രകാരം രണ്ടു മൂന്നു പോലീസ് ഇൻസ്പെക്ടർമാർ ചെന്ന് അറസ്റ്റു ചെയ്ത് പാളയത്തിൽ പോലീസ്സ്റ്റേഷനിൽ കൊണ്ടു പോയതായി കേട്ടും പാർക്കുന്ന പാർക്കുന്ന മുദ്ര വച്ചതായും കേട്ടു.

11-ാം നു കെ.രാമകൃഷ്ണപിള്ളയെഇന്നലെ രാത്രി 12 മണിക്ക് സ്റ്റേഷനിൽ നിന്ന് ബന്തോവസ്തായി വണ്ടി വഴി കൊണ്ടു പോയി. ഇന്നുതോവാള കോട്ടയ്ക്കു വെളിയിൽ നാടു കടത്തിയിരിക്കുന്നതായി കേട്ടു. രാജ്യദ്രോഹകരമായ ലേഖനമെഴുതിഎന്നുള്ളതാണ് കാരണം. ഇതു നിമിത്തം നഗരം മുഴുവൻ വലിയ ക്ഷോഭവുംബഹളവും കലശലായിരിക്കുന്നു.

(അന്നത്തെ ദിവാനായിരുന്നരാജഗോപാലാചാരി തെക്കെത്തെരുവുമാളികയിൽ കൂടിയിരുന്ന സ്ത്രീ ജനങ്ങളുടെ മദ്ധ്യത്തിൽ വിഹരിച്ചതിനെയാണു ധീരനായ രാമകൃഷ്ണപിള്ളപത്രത്തിൽ പ്രതിപാദിച്ചിരുന്നത്.

ഏതാണ്ടിപ്രകാരം -

......... സ്ത്രീജന മദ്ധ്യത്തിൽ ഒരു നേരിയ വസ്ത്രം മാത്രം ധരിച്ചു കൊണ്ട് വിഹരിച്ച ഈ മന്ത്രിസ്ഥാന വ്യഭിചാരിയെആയില്യം തിരുനാളായിരുന്നെങ്കിൽ കുതിരക്ക വഞ്ചിക്കൊണ്ടടിച്ചു നാടിനെ പുറത്താക്കാമായിരുന്നു..."  എത്രയോ പരമാർത്ഥം !  ഈ വാചകത്തിലാണു ബുദ്ധിമാനായ ദിവാൻ രാജദ്രാഹം" കണ്ടത് അന്ന് അതൊക്കെ  നടന്നു) - പ്രസാധകൻ.

12 -ാം നു  : സ്വദേശാഭിമാനി 6 -ാം പുസ്തകം 106-ാം ലക്കം വായിച്ചു. ഇതു കന്നി 7-ാം നുയിലേതാണ്. ആഴ്ചയിൽ മൂന്നു വീതംനടത്തി വന്ന ഈ പത്രം ഈ ലക്കത്തോടു കൂടി നിന്നു എന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. തിങ്കളാഴ്ചയിലെ(10-ാം നു) പത്രം കുറേ അച്ചടിച്ചപ്പോഴാണത്രേ അറസ്റ്റ് ചെയ്തത്. രാജഭക്തിയെ ദുഷിപ്പിക്കുന്നലേഖനങ്ങൾ പരസ്യം ചെയ്തു കണ്ടിരിക്കുന്നതിനാൽ പത്രാധിപരെ നാടു കടത്തിയിരിക്കുന്നുവെന്നും ഇനി മഹാരാജാവു സന്തോഷം തോന്നി അനുവദിക്കും കാലം വരെ ഈ രാജ്യത്ത് കടന്നു കൂടുംഎന്ന് അച്ചകൂടം മുതലായവ സർക്കാരിൽ നിന്ന് എടുത്തിരിക്കുന്നുവെന്നും ആ പത്രം സംബന്ധിച്ചുള്ളയാതൊരു പരാതിയും ഈ രാജ്യത്ത് സ്വീകരിക്കുന്നതല്ലെന്നും ഗസറ്റിൽ പരസ്യം ചെയ്തിരിക്കുന്നു.

You May Also Like