രാജധാനിവാർത്ത
- Published on August 10, 1910
- By Staff Reporter
- 1166 Views
തിരുവനന്തപുരം.
രാജശ്രീ കൃഷ്ണന്‍നായര്‍ അവര്‍കള്‍ മിനിഞ്ഞാന്ന് ചീഫ് ജസ്റ്റീസ് സ്ഥാനാരോഹണം ചെയ്തിരിക്കുന്നു.
ദിവാന്‍പേഷ്കാര്‍ മിസ്തര്‍ എസ്. പത്മനാഭയ്യര്‍ 5 ദിവസത്തെ ഒഴിവു മേടിച്ച് നാഗര്‍കോവിലിലെക്കു പോയിരിക്കുന്നു.
അഞ്ചല്‍സൂപ്രെണ്ടു മിസ്തര്‍ പി. എം. വര്‍ക്കി, തെക്കന്‍ഡിവിഷനില്‍ സര്‍ക്കീട്ടു കഴിഞ്ഞ് ഇന്ന് വന്നുചേരുമെന്നറിയുന്നു.
പൊലീസ് സൂപ്രെണ്ടായി നിയമിക്കപ്പെട്ടിരിക്കുന്ന മിസ്തര്‍ ജാര്‍ജ്ജ് ഒരാഴ്ചവട്ടം കഴിഞ്ഞ് ഇവിടെ വന്നു ചേരുന്നതാണത്രെ.
കന്യാകുമാരിയില്‍ എഴുന്നള്ളിയിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ട് മിനിഞ്ഞാന്നു തിങ്കളാഴ്ച വൈകുന്നേരം രാജധാനിയില്‍ തിരിച്ചെഴുന്നള്ളിയിരിക്കുന്നു.
മഹാരാജാവു തിരുമനസ്സിലെ ജൂബിലിപ്രമാണിച്ച് തിരുവനന്തപുരം സ്ത്രീസമാജക്കാര്‍ അഗതികള്‍ക്കു ധര്‍മ്മക്കഞ്ഞി വീഴ്ത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
Round Up: News from the Capital
- Published on August 10, 1910
- 1166 Views
Honourable Justice Krishnan Nair has assumed office as the Chief Justice two days ago.
**
Dewan Peshkar Mr S. Padmanabha Iyer has gone to Nagercoil after obtaining five days leave of absence.
**
It is known that the Postal Superintendent Mr P. M. Varkey will arrive today after his official visit of the southern division.
**
Mr George, who has been appointed as the Superintendent of Police, will arrive after a week.
**
The Maharaja, who was visiting Kanyakumari, has returned to the palace on Monday evening.
**
The Thiruvananthapuram Women's Society has decided to feed the needy on the occasion of the silver jubilee of the coronation of His Highness the Maharaja.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.