വിശേഷപ്പെട്ട ഇരണിയൽ കസവുതരങ്ങൾ
- Published on October 29, 1909
- By Staff Reporter
- 365 Views
മേൽത്തരമായ കസവും, 140-ാം നമ്പർ വരെ ഒള്ള നൂലുകൾ കൊണ്ട് നെയ്യിച്ചതുമായ തുപ്പട്ടാ, കവണി, പുടവാ, ദാവണി, മുണ്ടുകൾ മുതലായവയും തത്ത, താമര, ദർപ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ്, മുതലായ അക്ഷരങ്ങളും മറ്റുവിശേഷപ്പണികളും അടങ്ങിയ വസ്ത്രങ്ങൾ സകലജാതിക്കാർക്കും അവരവരുടെ അപേക്ഷാനുസരണം യാതൊരുവ്യത്യാസവും വരാത്തവിധത്തിൽ അപേക്ഷകിട്ടിയതുമുതൽ 15- ദിവസത്തിനകം ഞങ്ങളുടെ സ്വന്തതറികളിൽ നെയ്യിച്ച് വി. പി. യായി അയച്ചുകൊടുക്കാവുന്നതാകുന്നു.
എന്ന്
എ.കെ.റ്റി. താണുലിംഗംപിള്ള ആൻഡ് കൊ
ക്ളാത്തുമർച്ചൻറ്
പന്നികോട് -- ഇരണിയൽ.