ഇന്ത്യൻ

  • Published on May 05, 1909
  • By Staff Reporter
  • 416 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                    കല്‍ക്കത്ത.

 സ്വദേശിപ്പാട്ടുകാരനായ മുകുന്ദദാസ് എന്ന ആളുടെ വീടു വീണ്ടും പൊലീസുകാര്‍ ശോധന ചെയ്കയും, രണ്ടു സ്വദേശിപ്പാട്ടുകള്‍ എടുത്തുകൊണ്ടുപോകയും ചെയ്തിരിക്കുന്നു.

 ഹിന്ദുക്കളുടെ പുരാണങ്ങളിലുള്ള ദേവന്മാരുടെ ലീലകളെ പററി ആഭാസമായ ഒരു പുസ്തകമെഴുതി പ്രചരിപ്പിച്ചു എന്ന കുററത്തിന്, ആലിപ്പൂര്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്, ഒരു മുഹമ്മദീയ പ്രെസ്സുടമസ്ഥന് 100 രൂപ പിഴയോ, പിഴയൊടുക്കാത്തപക്ഷം, ഒമ്പതു ദിവസം വെറുംതടവോ ശിക്ഷ വിധിച്ചിരിക്കുന്നു.

 ഈയിട ഏകദേശം 30 വയസ്സുപ്രായമായ ഒരു ബെംഗാളി സ്വാമി സത്യാനന്ദന്‍, മൂര്‍ഷിദാബാദ് ആശുപത്രിയില്‍ ചില മുറിവുകളോടു കൂടി ചികിത്സയ്ക്കു ചെല്ലുകയും, അയാളെ സംശയത്തിന്മെല്‍ പൊലീസുകാര്‍ ബന്ധിക്കയും ചെയ്തിരിക്കുന്നു.

 രാജദ്രോഹക്കുറ്റത്തിനു ഇന്ത്യയില്‍ 1907-ന്നുശേഷം എല്ലാംകൂടി 58 കേസുകള്‍ നടന്നിട്ടുണ്ടെന്നും ക്രിമിനല്‍ പ്രൊസിഡ്യുര്‍ 108-ാം വകുപ്പുപ്രകാരം 23 കേസ്സിലെ പ്രതികളോട് ജാമ്യം  ചോദിച്ചിട്ടുണ്ടെന്നും ഇയ്യിടെ പ്രസിദ്ധം ചെയ്ത ഒരു പാര്‍ളിമെണ്ട് റിപ്പോര്‍ട്ടുകൊണ്ട് കാണുന്നു.

National News

  • Published on May 05, 1909
  • 416 Views

Kolkata

The house of nationalist singer Mukunda Das has been searched again and two national songs were confiscated from him by the police.

The Alipore district magistrate has imposed a fine of Rs.100/- on a Muslim man, who is a printing press owner, for writing and publishing a book abusive of the playful acts of gods depicted in Hindu mythologies. The judge has also ruled that in case he failed to pay the fine, he would have to undergo a simple imprisonment for nine days.

Recently, when a Bengali swami [monk] by the name of Satyanand aged around 30 sought treatment at Murshidabad hospital for wounds, the police arrested him over suspicion.

A parliamentary report that was published recently says that a total of fifty eight cases of sedition have been registered in India since 1907, and 23 of the accused have sought bail under Criminal Procedure Code Act 108.

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like