മേൽത്തരം ഇരണിയൽ കസവുതുണികൾ
- Published on January 22, 1908
- By Staff Reporter
- 473 Views
മേല്‍ത്തരം ഇരണിയല്‍
കസവുതരങ്ങള്‍
സഹായം ! സഹായം !! സഹായം !!!
തുപ്പട്ട, കവണി, പുടവ, മുണ്ടുകള്‍ മുതലയാവയും, തത്ത, താമര, ദര്‍പ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ്, എന്നീ അക്ഷരങ്ങള്‍, മറ്റുവിശേഷപ്പണികള്‍ ഇവ അടങ്ങിയ വസ്ത്രങ്ങളും, സകല ജാതിക്കാര്‍ക്കും അവരവരുടെ അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവും വന്നു പോകാത്തവിധത്തില്‍, അപേക്ഷ കിട്ടിയതുമുതല്‍ 15 - ദിവസത്തിനകം വി. പി യായി അയച്ചു കൊടുക്കുന്നതുമാകുന്നു.
മേല്‍ത്തരമായ 3-ാം നമ്പര്‍ കസവു മാത്രം ഉപയോഗിക്കുന്നതും, കുറഞ്ഞത് 60-ാം നമ്പര്‍ മുതല്‍ 140- വരെ ഉള്ള നൂല്‍ കൊണ്ടു നെയ്യുന്നതും, ആയതു ആവശ്യക്കാരുടെ അപേക്ഷ അനുസരിച്ചിരിക്കുന്നതുമാകുന്നു.
എം. ആണ്ടപെരുമാപിള്ള,
ജവുളിവ്യാപാരം,
(നെയ്യൂര്‍ P.O) ഇരണിയല്‍.