മരുമക്കത്തായം കമ്മീഷൻ വിചാരണ
- Published on May 16, 1908
- By Staff Reporter
- 782 Views
(സ്വദേശാഭിമാനി പ്രതിനിധി)
കായങ്കുളം, മീനം
481ാം സാക്ഷി
നാരായണന്‍കേശവന്‍, 40 വയസ്സ്, കല്ലത്ത്, മുതുകുളംവടക്കുമ്മുറി, കരം800 രൂപാ, 468ാംസാക്ഷിയുടെശേഷകാരന്‍. 1. വേണ്ടആലോചനാദികള്‍ കഴിഞ്ഞ ശേഷം, ബന്ധുക്കളായവരുടെ സദസ്സില്‍വച്ച് വസ്ത്രംകൊടുക്കുക. 2 എ ഉണ്ടു; ബി ആണ്. അഞ്ചുവര്‍ഷക്കാലമായി താലികെട്ടി (വസ്ത്രംകൊടുക്ക കൂടാതെ) ഭര്‍ത്താവായി വരുന്നപതിവും കാണുന്നുണ്ടു. അതും സാധു തന്നെ. 3 എ അനുലോമവും സമ ഇനത്തിലുള്ള സംബന്ധവും ആവാം. പ്രതിലോമം പാടില്ല. പ്രതിലോമ സംബന്ധത്തിലെ കുട്ടികള്‍ക്കു അച്ഛന്‍റെ മുതലിനവകാശംകൊടുക്കാം; അവര്‍ക്കു അവരുടെ തറവാട്ടിലെ അവകാശം പോകയില്ല. 3 ബി ഉണ്ട്. 4 എ ഉണ്ട്. ബി ആവാം. സി പ്രതിഫലത്തുക മാത്രം. സംബന്ധത്തിനും സംബന്ധമൊഴിയുന്നതിനും കരയോഗക്കാര്‍കൂടി ഒരു രജിസ്തര്‍വയ്ക്കയും, രജിസ്തര്‍ സര്‍ക്കാരിന്‍റെ കീഴില്‍ ഇരിക്കയുംചെയ്യണം. കരയോഗം ഇപ്പോള്‍തന്നെ മിക്ക ഇടങ്ങളിലുമുണ്ട്. എല്ലാക്കരകളിലും കരയോഗമുണ്ടായിരിക്കണം. ഇത് നടക്കാത്തപക്ഷം കോടതിമുഖാന്തരം നോട്ടീസയയ്ക്കുന്നതാണ് നല്ലത്. ഡി മതി. 5 എ ആണ്; ബി ഉണ്ട്; സി ഉണ്ട്. 6 എ പാടില്ലാ. ബി ആവാം. സ്ത്രീക്കു അതുപോലെ പാടില്ല. എന്തെന്നാല്‍ സ്ത്രീക്കു സ്വാതന്ത്ര്യമില്ല. സാപത്ന്യം ചിലര്‍ക്കു സുഖമാണ്. സന്മാര്‍ഗ്ഗരക്ഷയ്ക്കു വിരോധമില്ല. ഒരു ഭാര്യയ്ക്കും കുട്ടികള്‍ക്കും തന്നെ വേണ്ടതു കൊടുക്കുന്നവിഷയത്തില്‍ പലരും ബുദ്ധിമുട്ടുന്നുണ്ട്. രണ്ടിലധികം പാടില്ല. ധാരാളം സ്വത്തുള്ളവര്‍ മാത്രമേ ഒന്നിലധികം ഭാര്യമാരെ വയ്ക്കാവു. രണ്ടു തന്നെ അധികമാകകൊണ്ടാണ് രണ്ടേ ആകാവൂ എന്നു പറഞ്ഞത്. വീണ്ടും ഭാര്യയെ വയ്ക്കുന്നതിന് ആദ്യഭാര്യയിലെ കുട്ടികളുടെ സമ്മതം വേണ്ടാ. 7 ഉണ്ട്. 8 എ ഉണ്ട്. ബി പാതി. സി കാല്‍ഭാഗം. 9 എ സ്വന്തശാഖയില്‍ അമ്മ മരിച്ചാല്‍ വീതിക്കാം. അച്ഛനു രണ്ടു ഭാര്യമാരുണ്ടെങ്കില്‍ വീതിക്കാം. 3 പുരുഷനെങ്കില്‍ ഭാര്യയ്ക്കും സ്ത്രീയെങ്കില്‍ ഭര്‍ത്താവിനും
10 എ ആയിരിക്കും. 11 എ ബി ഉണ്ട്. 12 എ ബി ഇല്ലാ. 13 എ ഉണ്ട്. ബി സഹോദരികള്‍ തമ്മില്‍ തന്നെയും കാണുന്നുണ്ട്. 13 സി വസ്തു. 14 എ ചെയ്യുന്നതാണ്. ബി ചെലവിനായി വസ്തു വീതിച്ചു കൊടുക്കണം. ഓരോ ശാഖയും അത്യാവശ്യങ്ങള്‍ക്കു ശാഖാ വസ്തുവിന്‍റെ അഞ്ചിലൊന്നന്യാധീനം ചെയ്തുകൊള്ളാം. തീറു പാടില്ലാ. ഒരിക്കല്‍ വീതിച്ചു കൊടുത്ത വസ്തു പിന്നീട് അഴിച്ചു വീതിക്കാന്‍ പാടില്ല. ശാഖാ സമ്പാദ്യം ശാഖയ്ക്കു തന്നെ ഇരിക്കണം. ഒരാവശ്യത്തിനു അഞ്ചിലൊന്നന്യാധീനം ചെയ്തുകഴിഞ്ഞാല്‍ പിന്നീടു വരുന്ന ആവശ്യത്തിന് വീണ്ടും അഞ്ചിലൊന്ന് അന്യാധീനം ചെയ് വാന്‍ പാടില്ലാ.
15 പൊതുക്കാരണവന്‍ മരിച്ചശേഷം. 16 ശാഖയില്‍ മൂത്തയാള്‍. 17 ഇല്ല. 18 എ ബി സി സാധ്യം. ഡി പോര. 19 എ തറവാട്ട് ഒററി വസ്തു ഒഴിപ്പിക്കുന്നതിനു ****************** സാധു. സി ക്ഷയം ഡി യോജിപ്പില്ലായ്ക മുതലായവ.
482 ാം സാക്ഷി
പരമേശ്വരന്‍നാരായണന്‍, 31 വയസ്സ്, സ്ക്കൂള്‍മാസ്റ്റര്‍, നിഴലകത്തു പെരിങ്ങര, നെടുമ്പ്രം, തിരുവല്ല. 4 ബി കരയോഗ നടവടി വേണ്ടാ. 6 ബി ദീര്‍ഘരോഗിണിയാണെങ്കിലല്ലാതെ വീണ്ടും പാടില്ലാ. 8 സി കാരണവന്‍റെ ഭരണത്തിങ്കീഴിലുള്ള ശാഖകളിലൊന്നിനൊപ്പം. 14 സി തീറെഴുതിക്കൊടുക്കാന്‍ മാത്രമനുവദിക്കാത്ത ഭാഗം കൊടുക്കണം അന്യാധീനകാരണം ശരിയല്ലാത്ത പൊരുള്‍ ചെലവെങ്കില്‍ മററു ശാഖക്കാര്‍ക്കാക്ഷേപിക്കാനധികാരം കൊടുക്കണം. 100 രൂപായ്ക്കുമേല്‍ കരമുള്ള തറവാടുകളില്‍ പൊതുവാവശ്യങ്ങള്‍ക്കായി കുറേ വസ്തു വച്ചുംവച്ചേ വീതിക്കാവു. ശാഖാ വസ്തുവിനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, ആ വിശേഷാലുണ്ടായ മുതലിനെ ശാഖക്കാര്‍ക്കു എന്തുംചെയ്യാം. പൊതുക്കാരണവനോ അമ്മൂമ്മയോ മരിക്കുമ്പോള്‍ ഭാഗിക്കണം. 16 പ്രായമായ രണ്ടു സ്ത്രീപുരുഷന്മാര്‍ ചോദിക്കണം. 18 എ സാധ്യം. 19 എ തറവാട്ടു വസ്തു എഴുതിവാങ്ങിക്കുന്ന ആള്‍ പൊരുള്‍ ച്ചെലവിന്‍റെ സാധുത്വം തെളിയിക്കണം. പിന്‍തുടര്‍ച്ചയില്ലാത്തയാളിന്‍റെ സ്വത്ത് ആയാള്‍ തന്നെയെഴുതിക്കൊടുക്കാതിരിക്കാന്‍ വേണ്ടി അയാളെ തടുക്കാന്‍ അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും അധികാരമുണ്ടായിരിക്കണം. 19 ഡി കാരണവര്‍ അധികാരത്തെ വ്യഭിചരിക്കുക, പക്ഷപാതവും വഞ്ചനയും പ്രയോഗിക്ക മുതലായവ. ശേഷം മുന്‍സാക്ഷിയോടുചേരുന്നു.
483ാം സാക്ഷി
ഈശ്വരന്‍നാരായണന്‍, 33 വയസ്സ് വക്കീല്‍, കാരണവന്‍, കൊട്ടയ്ക്കാട്ടുനങ്ങിയാര്‍കുളങ്ങര, കരം 100 രൂപാ- ചേപ്പാട്ടു പ്രവൃത്തി. 6 ബി പാടില്ലാ; ഭാര്യവന്ധ്യയോ രോഗിണിയോ ആണെങ്കില്‍ ആവാം. 8 സി സ്ഥാവര വസ്തുവിന്‍റെ കാല്‍ഭാഗം. (പ്രത്യക്ഷമായിതെളിഞ്ഞിരിക്കുന്ന സ്വത്തിന്‍റെ) 13 ബി, അമ്മൂമ്മ രണ്ടാകുമ്പോള്‍ 14 എ വാക്കു മൂലം ചെലവിനു വകതിരിച്ചാല്‍പോരാ; രേഖാമൂലംവേണം ബി ഭാഗം പാടില്ലാ. 18 എ 50 രൂപായ്ക്കുമേല്‍ കരം തീരുവയുള്ള കാരണവന്മാര്‍ കണക്കു വയ്ക്കണം. ബി സി സാധ്യം. 19 എ മൂപ്പേല്‍ക്കുന്നകാരണവര്‍ മുതലുകള്‍ക്കും ആളെണ്ണത്തിനും ലീസ്തു വയ്ക്കണം. ഒന്നിലധികം താവഴികളുള്ള കുഡുംബത്തില്‍ ഒരു താവഴിയിലെ അധികം പേർ ആവശ്യപ്പെട്ടാല്‍ ചെലവിന് മാത്രം വസ്തു വിട്ടുകൊടുക്കണം. താവഴി അകലുമ്പോള്‍ ഛിദ്രമുണ്ടാകാതിരിക്കാന്‍ ഇങ്ങനെ വീതിക്കണം. ചെലവിനു തികയാത്ത കുഡംബത്തിലെ വസ്തു മുഴുവന്‍ ഭാഗിക്കണം. ശേഷം 481ാം സാക്ഷിയൊടു ചേരുന്നു.
484 ാം സാക്ഷി
ചെമ്പകരാമന്‍ ശങ്കരനാരായണന്‍ 38 വയസ്സ്, കാരണവന്‍, വീരവന വലിയവഴിചേപ്പാട് കരം 50രൂപാ 8 സി പാതി. 14 ബി അററഭാഗം കൊടുക്കണം. അമ്മമരിച്ചു സഹോദരികള്‍ക്കു മക്കളുണ്ടാവുമ്പോള്‍ ഭാഗംകൊടുക്കാം. ആള്‍ എണ്ണം നോക്കണം. 6 ബി പാടില്ല. ആദ്യഭാര്യ വന്ധ്യയൊ രോഗിണിയൊ ആയി തീര്‍ന്നുപോയാല്‍ വീണ്ടും ഭാര്യയെ ഉണ്ടാക്കാം. 4 സംബന്ധവും അതിന്‍റെ മോചനവും റിക്കാര്‍ട്ട് മൂലം വേണം 1080-ല്‍ എന്‍റെ അമ്മയും കൊച്ചമ്മയും ഒരുഭാഗവും, രണ്ടമ്മാവന്മാര്‍ ഒരുഭാഗവും ആയി രണ്ട് അററഭാഗങ്ങളായി ഭാഗിച്ചു **************************************തറവാടു ക്ഷീണിക്ക**************************** അങ്ങനെ ചെയ്തത്. ശേഷം 481ാം സാക്ഷിയോടു ചേരുന്നു
485 ാം സാക്ഷി
നാരായണന്‍ കൃഷ്ണന്‍, 46 വയസ്സ് വയ്ക്കത്തുവീട്, പുല്ലമ്പ****മുറി, പള്ളിപ്പാട്, കരം 140 രൂപാ ശാഖാകാരണവന്‍ 445 ാം സാക്ഷിയോടു ചേരുന്നു. 1053 ല്‍ ഞങ്ങളുടെ തറവാട്ടിലെ അമ്മൂമ്മമാര്‍ തമ്മില്‍ നാലായിട്ടു അററഭാഗംചെയ്തു. ശാഖകണക്കുനോക്കിയും ഛിദ്രവും ആള്‍ കൂടുതലും കൊണ്ടുമായിരുന്നു ഭാഗിച്ചത്. 53-ലെഭാഗംനിശ്ചയപത്രപ്രകാരമായിരുന്നു. വസ്തുഅന്ന്യാധീനം ചെയ്തു കൂടാ എന്നു ആ പത്രത്തില്‍ പറഞ്ഞിരുന്നു എങ്കിലും, 1070-ല്‍ എല്ലാവരുംപ്രത്യേകംപട്ടയംപിടിച്ചിട്ടുണ്ട്. നിശ്ചയപത്ര പ്രകാരമായിരുന്നു. വസ്തുഅന്ന്യാധീനം ചെയ്തുകൂടാഎന്നു ആ പത്രത്തില്‍ പറഞ്ഞിരുന്നു എങ്കിലും. 1070-ല്‍ എല്ലാവരും പ്രത്യേകം പട്ടയംപിടിച്ചിട്ടുണ്ട്. നിശ്ചയപത്രകാലത്ത് കാരണവനുണ്ടായിരുന്നു. ഇനിഭാഗമുണ്ടെങ്കിലത് അററഭാഗമായിരിക്കണം. ഞങ്ങള്‍ ഇപ്പോള്‍ അററഭാഗക്കാരായിത്തീര്‍ന്നിരിക്കുന്നു.
486ാം സാക്ഷി.
കൃഷ്ണന്‍ നാരായണന്‍, വയസ്സ് 27, വടക്കെമങ്ങാട്ടുവീട്. 455ാം സാക്ഷിയുടെ അനന്തരവന്‍ സംബന്ധംനടത്തുകയും ഒഴികയും ചെയ്യുന്നതു രേഖപ്പെടുത്തണം ആ രേഖ സര്‍ക്കാര്‍ഉദ്യൊഗസ്ഥന്മാര്‍ സൂക്ഷിക്കണം. 18 സി അസാധ്യം. 19 എ ഒററിഒഴിപ്പിക്കുന്നതിന് ശേഷകാരെ അനുവദിക്കണം. ഒഴിപ്പിച്ചുവസ്തുവിനെ വീണ്ടും എഴുതിക്കൊടുക്കുന്നതിന് ഒഴിപ്പിച്ചു ശേഷകാരന്‍റെ സമ്മതം വേണം. ശേഷം 481 ാം സാക്ഷിയോടുചേരുന്നു.
487 ാം സാക്ഷി.
കേശവന്‍ അയ്യപ്പന്‍, 30വയസ്സ്, കടയ്ക്കത്തറ, കീരിക്കാട്, സ്ക്കൂള്‍മാസ്റ്റര്‍, 455 ാം സാക്ഷിയുടെ അനന്തരവന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുഖാന്തരം സംബന്ധം നടക്കണം. 8 ബി സി കാല്‍ഭാഗം 14 ബി തായ് വഴിയെണ്ണംമാത്രം നോക്കി അററഭാഗം വേണം. 16പ്രാപ്തപുരുഷന്‍ മാത്രം ചോദിക്കണം. 18 ബി പ്രായമായ എല്ലാവരും ചേരണം 18 എ സാധ്യം 18 സി പ്രാപ്തരായ പുരുഷന്മാരെ. 19 എ ഒററിയൊഴിപ്പിക്കാന്‍ ശേഷകാര്‍ക്കനുവാദം വേണം. വസ്തു പിന്നെ ശാഖയ്ക്കു സ്വന്തം 19 ബി പണത്തോളം സാധു. ശേഷം 581 ാം സാക്ഷിയോടു ചേരുന്നു.
488 ാം സാക്ഷി
കൃഷ്ണന്‍ ഗോവിന്ദന്‍, സ്ക്കൂള്‍ മാസ്റ്റര്‍, വയസ്സ് 30, തോപ്പില്‍, കീരിക്കാട്, കരം 2000 രൂപാ. 461 ാം സാക്ഷിയുടെ അനന്തരവന്‍. സംബന്ധവും അതൊഴിയുന്നതും സര്‍ക്കാരുദ്യോഗസ്ഥന്‍ മുഖാന്തരംവേണം. 14 ബി സര്‍വസ്വാതന്ത്യഭാഗം കൊടുക്കണം. ശാഖയെണ്ണം മാത്രം നോക്കികൊടുക്കണം. ഭാഗംകൊണ്ടു വലിയതറവാടുകള്‍ മോശപ്പെട്ടുപോകയില്ലാ. 16 സി പ്രകാരം 18 ബി സാധ്യം ശേഷം 481 ാം സാക്ഷിയോടുചേരുന്നു.
489 ാം സാക്ഷി
കൃഷ്ണന്‍ കൃഷ്ണന്‍, 42വയസ്സ്, കടയ്ക്കത്തറ, (475 ാം സാക്ഷിയുടെമച്ചുനന്‍) 455ാം സാക്ഷിയുടെഅനന്തരവന്‍. 487 സാക്ഷിയുടെ ജ്യേഷ്ഠന്‍. 475 ാം സാക്ഷിയോടുചേരുന്നു. സ്വാതന്ത്യമായി വസ്തു കയ്യില്‍ കിട്ടിയാല്‍ശരിയായി ദേഹണ്ണിച്ചുനന്നാക്കും.
490 ാം സാക്ഷി.
അയ്യപ്പന്‍ നാരായണന്‍, തോപ്പില്‍ വീട്, 43 വയസ്സ്, കീരിക്കാട്, കരം 2000 രൂപാ, 457 ാം സാക്ഷിയുടെ അനന്തരവന്‍. ഭാഗമാവശ്യപ്പെട്ടാല്‍ കൊടുക്കണം. അററഭാഗം ഒരു തറവാട്ടിലെ*******************************************ബി പാതി 8 സി കാല്‍ഭാഗം. ശേഷം ഭാഗങ്ങളില്‍ 457ാം സാക്ഷിയോടു ചേരുന്നു, ശേഷം4ാംപുറത്തു