ശ്രീമൂലരാമവർമ്മ പുസ്തകാവലി

  • Published on August 05, 1908
  • By Staff Reporter
  • 477 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                             എക് സര്‍സൈസ് പുസ്തകങ്ങള്‍.

 ഈ എക് സര്‍സൈസ് പുസ്തകങ്ങള്‍ക്കു തുലമായി മറ്റൊന്നില്ലാ. ഇവ പ്രത്യേകം നല്ലകവടിയിട്ട കടലാസുകൊണ്ടുണ്ടാക്കപ്പെട്ടവയാണ്. ശ്രദ്ധവച്ച് വരയിട്ടിട്ടുള്ളവയും, കട്ടിയും അഴകുമുള്ള പുറങ്കടലാസിട്ടു കെട്ടീട്ടുള്ളവയും ആണ്. മുന്‍ പുറത്ത് തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സിലെ ഛായ അച്ചടിച്ചിട്ടുണ്ട്.

 ഈ പുസ്തകാവലി ബഹുജനങ്ങളുടെ പ്രീതിയെ നേടിയിരിക്കുന്നു. വാധ്യാന്മാര്‍, പാഠശാലാ മാനേജര്‍മാര്‍, സംസ്ഥാനത്തിലെ മറ്റുള്ള വിദ്യാഭ്യാസാധികാരികള്‍ എന്നിവരുടെ അഭിനന്ദനവും സഹായവും സിദ്ധിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങളുടെ കടലാസിന്‍റെ മെന്മയും, പുറങ്ങളുടെ എണ്ണവും, കാഴ്ചയിലുള്ള മനോഹരത്വവും ചിന്തിച്ചാല്‍, ഈ വിലയ്ക്കു ഇതിനെക്കാള്‍ മെച്ചമായ പുസ്തകങ്ങള്‍ കിട്ടുകയില്ലാ.

 പുസ്തകങ്ങളുടെ ലിസ്റ്റ്

1-ാംനമ്പര്‍.  40 പുറം.                                       ...                                 വില ചക്രം ഒന്ന്.

2-ാംനമ്പര്‍.   80 പുറം. ...                                                                                "  ചക്രം രണ്ട്.

3-ാംനമ്പര്‍. 160 പുറം. ...                                                                          "    ചക്രം നാല്.

8-ാംനമ്പര്‍.    60 പുറം. (ചതുരശ്രറൂളിട്ടത്)                              "     ചക്രം രണ്ട്.

 ഈ പുസ്തകാവലിയിലുള്ള താഴെ പറയുന്ന നമ്പര്‍ പുസ്തകങ്ങള്‍ താമസിയാതെ പ്രസിദ്ധീകരിക്കപ്പെടും. അവ, കട്ടിയുള്ള കാര്‍ഡ് ബോര്‍ഡ് കൊണ്ടു പുറം കെട്ടി മുഴുവന്‍ ക്യാലിക്കൊ പൊതിഞ്ഞവയും, അക്ഷരങ്ങള്‍ക്കു തങ്കരേഖയിട്ടവയും ആകുന്നു.

4-ാം നമ്പര്‍.      240 പുറം.       6-ാം നമ്പര്‍        400 പുറം.

5-ാം നമ്പര്‍.        120 പുറം.      7-ാം നമ്പര്‍        500 പുറം.

                                എ. ആര്‍. പിള്ള ആന്‍ഡ് കമ്പനി

തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സിലെ തിരുവുള്ളത്താല്‍ നിയമിക്കപ്പെട്ട

                       പുസ്തകവ്യാപാരികള്‍, പ്രസിദ്ധീകര്‍ത്താക്കന്മാര്‍,

                              ലേഖനസാമഗ്രീവിക്രയികള്‍

ഇന്ത്യഗവര്‍ന്മേണ്ടു വക പുസ്തകങ്ങള്‍ വില്‍ക്കുവാന്‍ ഏജണ്ടന്മാര്‍;

                                                                                                                            തിരുവനന്തപുരം.

You May Also Like