വരിക്കാരറിവാൻ
- Published on April 29, 1910
- By Staff Reporter
- 461 Views
വരിക്കാരറിവാന്‍.
പത്രമിടപെട്ട എഴുത്തുകളിലും മണിയാര്‍ഡര്‍ കൌപ്പനിലും വരിക്കാര്‍ അവരവരുടെ രജിസ്തര്‍ നമ്പര്‍ കാണിച്ചിരിക്കേണ്ടതാകുന്നു. രജിസ്തര്‍ നമ്പര്‍ ഇല്ലാതെ കിട്ടുന്ന കത്തുകളെപ്പറ്റി യാതൊരു നടപടിയും നടത്തുന്നതല്ലാ.
വരിപ്പണത്തിനുവേണ്ടി പത്രം വി. പി. അയയ്ക്കുന്നതിനെ ഏഴുദിവസത്തിലധികം വച്ചു താമസിപ്പിക്കാന്‍ പാടില്ലെന്നു അഞ്ചല്‍ നിബന്ധന ഉണ്ടായിരിക്കയാല്‍ വി. പി. സാധനങ്ങള്‍ ഉടനുടന്‍ പണം കൊടുത്തു കൈപ്പറ്റുവാന്‍ അപേക്ഷിക്കുന്നു. വരിക്കാരുടെ വീഴ്ചയാല്‍ ഉപേക്ഷിക്കപ്പെടുന്ന വി. പി കള്‍ക്കു നഷ്ടമായ ചെലവുകള്‍ സകലവും വരിക്കാര്‍ തന്നെ സഹിക്കേണ്ടതാകുന്നു.
"സ്വദേശാഭിമാനി,, മാനേജര്‍