സുഖം കിട്ടേണ്ട വിധം

  • Published on June 03, 1908
  • By Staff Reporter
  • 382 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

        ദേഹാദ്യന്തസുഖകരണാര്‍ത്ഥം ദൈവികകൃത്യമായ രക്തശോധന. ബലഹീനമായ സുഖക്കേടോ ഉള്ള മലകോശങ്ങളുടെ അതൃപ്തികരമായ പ്രവൃത്തിയാല്‍ മൂത്രത്തില്‍ നിന്നു ഉളവാകുന്ന വിഷകരമായ ജലം തന്നെ , പലവിധമായ രോഗങ്ങള്‍ക്കുള്ള കാരണമാകുന്നു.

      ബലഹീനമോ സുഖക്കേടോ ഉള്ള മലകോശത്തിന്‍റെ അടയാളങ്ങളാവിത് : - പുറക്കടച്ചല്‍, ഉറക്കമില്ലായ്മ , അരോചകം. മൂത്രച്ചൂട്, കൂടെക്കൂടെയുള്ള ദാഹം, തളര്‍ച്ച, നെഞ്ഞുവേദന, തലക്കുത്ത്, ക്ഷീണനാഡി, കണ്‍മങ്ങല്‍, തലതിരിച്ചല്‍, വീക്കമോ സന്ധിക്കെട്ടോ, ഓര്‍മ്മക്കുറവ്, സാധാരണക്ഷീണം മുതലായവ. ഇവകളെ  സുഖപ്പെടുത്താതെ ഉപേക്ഷിച്ചാല്‍ , മൂത്രവിസര്‍ജ്ജനംകഷ്ടം വാതം, നീര്‍, നീരൊഴുക്ക് ( ബ്രൈട്സ് ദീനം)  (ജീര്‍ണ്ണപ്പെട്ട മലകോശം ), എന്നുള്ളവയും സ്ത്രീകള്‍ക്കു ,പെണ്ണുങ്ങളുടെ ദീനമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സുഖക്കേടുകളും വരാനിടയുള്ളതാകുന്നു.

         ഡോണ്‍സ് ബാക്കേക്ക് കിഡ്നി പില്‍സ് എന്ന ഗുളികകള്‍ മലകോശത്തിലും മൂത്രാവയവങ്ങളിലും പ്രവൃത്തിച്ച് അവയില്‍നിന്നുണ്ടാകുന്ന മേല്പറഞ്ഞ വിഷകരമായ ജലത്തെ രക്തത്തില്‍ കലക്കാതെ ശുദ്ധിചെയ്തുവരുമ്പൊള്‍ ദേഹാരോഗ്യം നിശ്ചയമായും വരേണ്ടതാണ്.

         സുഖമായിരിപ്പാന്‍ മലകോശത്തെ നന്നായി വയ്ക്കേണ്ടതാവശ്യമാകുന്നു. മലകോശശുദ്ധിക്കായുണ്ടാക്കപ്പെട്ട പ്രത്യേക മരുന്നായ ഡോണ്‍സ് ബാക്കേക്ക് കിഡ്നി ഗുളികകള്‍  ഈ ഗുണം ചെയ്യുന്നുണ്ട്.

       കുപ്പി ഒന്നിന് വില 2 -ഉറുപ്പിക ഒന്നായി 6 കുപ്പികള്‍ വേണമെങ്കില്‍ 10- ക 8 - അണ. എല്ലാമരുന്നുഷാപ്പിലും വില്‍ക്കപ്പെടുന്നതല്ലാതെ , ബൊമ്പായില്‍ തപ്പാല്‍പെട്ടി 20- ാം നമ്പരായ " ഡോണ്‍സ് " മരുന്നുഷാപ്പിലും വില്‍ക്കപ്പെടും.

                                                            W.H. HALLER ,Madras Agent.

You May Also Like