അറിയിപ്പ്
- Published on July 31, 1907
- By Staff Reporter
- 401 Views
"സ്വദേശാഭിമാനി" പത്രത്തിന്‍റെ ഉടമസ്ഥാവകാശം, മേല്പടി അച്ചുക്കൂടം ഉടമസ്ഥരും പത്രം ഉടമസ്ഥരും ആയ എം. മുഹമ്മദ് അബ്ദല്‍ക്കാദരും, പത്രാധിപരായ കേ. രാമകൃഷ്ണപിള്ളയും തമ്മില്‍, 1907-ജൂലൈ 1-നു- തുടങ്ങി പങ്കായി ചേര്‍ന്ന് നടത്തുന്നതിനും, പത്രം ഇടപെട്ട മാനേജ്മെന്‍റ്, പത്രാധിപത്യം എന്നിങ്ങനെയുള്ള ചുമതല പ്രവൃത്തികള്‍ മേല്പടി കേ രാമകൃഷ്ണപിള്ളയെ ഏല്പിക്കുന്നതിനും നിശ്ചയിച്ച്, അതിന്മണ്ണം ചെയ്തുവരുകയാല്‍, മേലാല്‍, പത്രം കിട്ടണമെന്നുള്ള അപേക്ഷകള്‍, പത്ര വില വക പണം മുതലായവ സകലവും,
കേ രാമകൃഷ്ണപിള്ള,
"സ്വദേശാഭിമാനി" മാനേജിങ്
പ്രൊപ്രൈറ്റരും പത്രാധിപരും,
"കേരളന്‍" ആഫീസ്;
തിരുവനന്തപുരം.
എന്ന മേല്‍വിലാസത്തിലും, ഇതേവരെ കുടിശ്ശിഖ വരാനുള്ള പണം എം.മുഹമ്മതു അബ്ദല്‍ക്കാദര്‍, "സ്വദേശാഭിമാനി" ഉടമസ്ഥര്‍; വക്കം, ചിറയിങ്കീഴ്. എന്ന മേല്‍വിലാസത്തിലും അയക്കേണ്ടതാണെന്ന്, ഇതിനാല്‍ ബഹുജനങ്ങളെ തെരിയപ്പെടുത്തിയിരിക്കുന്നു.
എന്ന്
വക്കം എം.മുഹമ്മദ് അബ്ദല്‍ക്കാദര്‍.
17ജൂലൈ 1-നു- "സ്വദേശാഭിമാനി" ഉടമസ്ഥര്‍