ജെയിലുകൾ

  • Published on January 09, 1907
  • By Staff Reporter
  • 499 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തിരുവനന്തപുരം സെന്‍ട്രൽ (പൂജപ്പുര) ജേലില്‍ 568 പേരെ ആക്കീട്ടുണ്ട്. 26 പേര്‍ തടവാശുപത്രിയില്‍കിടന്ന് മരിച്ചുപോയിട്ടുണ്ട്. മരണക്കണക്ക് നൂറ്റിന് 5  40/100 വീതം ആയിരുന്നു. പുര്‍വാപേക്ഷയാ, ഇത്രമധികം മരണം ഉണ്ടായതിനെപ്പറ്റി ഗവര്‍ന്മേണ്ട് ശ്രദ്ധവയ്ക്കുന്നുണ്ട്. രാജകീയ ദയാധികാരത്തിന്‍പടി, ആരോഗ്യ സംബന്ധമായ കാരണങ്ങള്‍കൊണ്ട്, 7 തടവുപുള്ളികളെ വിട്ടയച്ചിട്ടുണ്ട്; കഴിഞ്ഞ ആണ്ടില്‍ ഈ വിധം 2 പേരേയേ വിടുതൽ ചെയ്തിരുന്നുള്ളു. തന്നാണ്ടിൽ, തടവുചാടിപ്പോയതായി ഒരു കേസ്സുണ്ടായി, ആ പുള്ളിയെ ഉടനെതന്നെ പിടിക്കയുംചെയ്തു. പുതിയ തടവുമുറികള്‍ തന്നാണ്ടത്തേതില്‍ പണിതീരുക.**************************************

 ഓഹരികള്‍കൊണ്ട് ക്ലപ്തപ്പെടുത്തപ്പെട്ട കമ്പനികളുടെ എണ്ണം 11-ആയിരുന്നു. തന്നാണ്ടവസാനത്തില്‍ പ്രവൃത്തിനടത്തിപ്പോന്ന കമ്പനികളുടെ എണ്ണം 106 ആയിരുന്നു; ഇവയില്‍ 5 എണ്ണം, ജനങ്ങള്‍ മനസ്സുപോലെ പണസഹായംചെയ്തു നടത്തുന്നവയായിരുന്നു

You May Also Like