നിങ്ങൾക്ക് സുഖക്കേടുണ്ടോ?

  • Published on May 06, 1908
  • By Staff Reporter
  • 469 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

സുഖക്കേടുണ്ടാകുമ്പോൾ, ഏതു വിധമായിട്ടുള്ളതായാലും, "തനിക്കു ദിവസേന ഒരു പ്രാവശ്യമെങ്കിലും മലശോധനയുണ്ടാകുന്നുണ്ടോ" എന്നു താൻ തന്നെ ചോദിച്ച് നോക്കുക. അങ്ങനെ ശോധനയില്ലാത്ത പക്ഷം, ഊണിനു ശേഷം കിടക്കാൻ പോകുമ്പോൾ ഡോൺസ് ജീർണ്ണോദ്യുക്ത ഗുളികകളിൽ 1 സേവിക്കുക. പിറ്റേ ദിവസം രാവിലെ നിങ്ങൾക്കു സുഖശോധനയുണ്ടായി അധികം ദേഹസുഖം ഉണ്ടായിട്ടുള്ളതായി കാണും.

ദ്രവിച്ച സാധനങ്ങൾ മലകോശത്തിൽ വേണ്ടതിലധികകാലം നിന്നു പോകുന്നതിനാണ് മലബന്ധം എന്ന് പറയുന്നത്. അതു വിഷകരമായ സാധനങ്ങളെ ജനിപ്പിച്ച് ലോകത്തിലുള്ള സകല വ്യാധികളിൽ പകുതിയിലധികം വ്യാധികൾക്ക് കാരണമായി തീരുന്നു.

ഇതിൽ നിന്ന് മലക്കെട്ട് എന്നത് വയറ്റു വേദന, പിത്തം, പിത്തജ്വരം, അരോചകം, അജീർണ്ണം, ക്ഷീണനാഡി, സാധാരണ തളർച്ച, നെഞ്ഞു     വേദന, തല തിരിച്ചൽ, തലകുത്ത്, വായൂപദ്രവം, വായ്പുണ്ണ്, ഉഷ്ണരോഗം മുതലായ രോഗങ്ങൾക്ക് കാരണമായി തീരുന്നതായി അറിയപ്പെടുന്നതാണ്. ഇതു നീടിച്ചു പോയാൽ രക്തം ദുഷിച്ച് ദേഹസൗഖ്യം എന്നെത്തേക്കും ഇല്ലാത്ത സ്ഥിതിയിൽ നശിപ്പിച്ചു കളയും.

ഡോൺസ് ജീർണ്ണോദ്യുക്ത ഗുളികകൾ (അതായത് ഊണിനു ശേഷം കഴിക്കുന്ന ഗുളികകൾ) സസ്യാദി മരുന്നുകളിൽ നിന്നു മാത്രം ഉണ്ടാക്കപ്പെട്ടതും, ജീർണ്ണ കോശത്തിൽ നിന്ന് ദ്രവിച്ചതും വിഷകരമായതുമായ സാധനങ്ങളെ നശിപ്പിച്ച് മേല്പറഞ്ഞ രോഗങ്ങളെ സ്വസ്ഥപ്പെടുത്തി, ജീർണ്ണനാഡികളെ ശരിപ്പെടുത്തി, പിത്താധിക്യമായ വെള്ളത്തെ പുറത്തു തള്ളി, മലകോശത്തെ ശുദ്ധിപ്പെടുത്തുന്നതും, ആണുങ്ങൾക്കോ പെണ്ണുങ്ങൾക്കോ കുട്ടികൾക്കോ വേഗത്തിലും നിർഭയമായുള്ള സുഖത്തെ തരുന്നതും ആകുന്നു.

കുപ്പി ഒന്നിന് വില 4 ണ, 8 ണ, 12 ണ.  12 ണ  വിലക്കുള്ള കുപ്പി 60 ഗുളികകളടങ്ങിയതും 4 ണ വിലക്കുള്ള കുപ്പിയിലുള്ളതിനേക്കാൾ 6 ഇരട്ടി ഗുളികകളുള്ളതുമാണ്. എല്ലാ മരുന്നു ഷാപ്പിലും വില്ക്കപ്പെടുന്നതല്ലാതെ ബോംബെയിൽ തപാലാപ്പീസ് പെട്ടി 20 നമ്പറുള്ള ഡോൺസ് എന്ന മരുന്നു ഷാപ്പിലുംവിൽക്കപ്പെടും.

                                                                                                                                            W.H HALLER, Madras Agent


You May Also Like