മിസ്റ്റർ. സി. ശങ്കരൻ നായർ സമുദായ പരിഷ്കാരത്തെപ്പറ്റി പറഞ്ഞത്

  • Published on June 03, 1910
  • By Staff Reporter
  • 533 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

1904 - ഡിസംബര്‍ 17-നു-, മദ്രാസ് ആന്‍ഡേഴ് സന്‍ ഹാളില്‍ വെച്ച്, മദ്രാസ് സമുദായ പരിഷ്കാര സംഘത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷികോത്സവത്തിനു അധ്യക്ഷനായിരുന്ന മിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ പ്രസംഗിച്ച അഭിപ്രായങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു: -

 സമുദായ പരിഷ്കാര പ്രവൃത്തിയില്‍ അനുകൂലമായുള്ളവര്‍ പലരുണ്ട്: അവര്‍ക്കു അതില്‍ ചേര്‍ന്നു ഉത്സാഹിക്കുന്നതിലെക്കു വേണ്ട സമയമോ അഭിലാഷമോ ഇല്ല. അവര്‍ സമുദായ പരിഷ്കാര പ്രവൃത്തിയൊടു വാത്സല്യമുള്ളവരാണെന്നു കാണിപ്പാന്‍ മുന്നോട്ടു കടന്നു വന്നു പറയാറുമില്ലാ. എന്നാല്‍, സമുദായാചാര പരിഷ്കാരം തങ്ങളുടെ ഹിതത്തിനു വിപരീതമാണെന്നു വിചാരിക്കുന്നവര്‍ അതിനെ പ്രതിബന്ധിക്കുന്നതിനു വേണ്ടുംവണ്ണം ഉത്സാഹിക്കുന്നുമുണ്ട്. ഇതിന്‍റെ ഫലമോ, നമ്മള്‍ എതിരാളികളുടെ വിരോധശക്തിയെയേ നല്ലവണ്ണം അറിയുന്നുള്ളു.

 സമുദായാചാരത്തിന്‍റെ ദൂഷ്യഭാഗങ്ങളുണ്ടെന്നു സംവദിക്കയും, അവയെ നീക്കുന്നതിനായി ചെയ്യുന്ന സമ്പ്രദായങ്ങള്‍ നമ്മളുടെ ഹിന്തുശാസ്ത്രങ്ങള്‍ക്കു അനുസരിച്ചുള്ളവ തന്നെ എന്നു സമ്മതിക്കയും ചെയ്യുന്നതാകയാല്‍, സമുദായ പരിഷ്കാരം ഗണ്യമായ അഭിവൃദ്ധിയെ പ്രാപിച്ചിരിക്കുന്നു എന്നു വേണം വിചാരിപ്പാന്‍.

 രാജ്യഭരണ പരിഷ്കാരം സമുദായപരിഷ്കാരത്തോടുകൂടാതെ ദുസ്സാധ്യമാകുന്നു. രാജ്യതന്ത്രപരിഷ്കാരത്തെയും സമുദായപരിഷ്കാരത്തേയും   വേറുപിരിപ്പാന്‍ കഴികയില്ല. ഇംഗ്ലീഷുകാരുടെ രാജ്യതന്ത്ര പ്രതിഷ്ഠകള്‍ക്കൊക്കെ ആധാരമായി ചില സമുദായാചാര പ്രമാണങ്ങളെ അനുവര്‍ത്തിച്ചിട്ടുണ്ട്. അപ്രകാരമുള്ള പ്രമാണങ്ങളെ അനുഷ്ഠിക്കുന്നില്ലാത്ത പക്ഷം, അവിടെ രാജ്യതന്ത്ര പ്രതിഷ്ഠകള്‍ ലഭിപ്പാനും *************യോഗ്യന്മാരല്ല. ഇംഗ്ലീഷ് രാജ്യകാര്യ**തം മുഴുവന്‍ സമുദായാംഗങ്ങളുടെ സമാവകാശ നിലയെ ആശ്രയിച്ചിരിക്കുന്നു. അപ്രകാരമുള്ള സമത്വത്തെ ഇന്ത്യക്കാര്‍ സമ്മതിച്ചാലല്ലാതെ, അവരുടെ രാജ്യതന്ത്ര മാതൃക ലഭിക്കുന്നതെങ്ങനെ? ഇന്ത്യയിലെ ജാതിഭേദവിചാരം നിലനില്‍ക്കുന്നെടത്തോളം കാലം നമ്മള്‍ക്കു നിയമനിര്‍മ്മാണാധികാരം അനുവദിക്കുമെന്നു വിചാരിക്കാമോ?

 ഇപ്പൊഴത്തെ ക്രമമൊന്നും എന്നെന്നേയ്ക്കും നിലനില്‍ക്കുകയില്ലാ. മാററം വന്നു കൊണ്ടേയിരിക്കുന്നു. ഹിന്തുസമുദായത്തില്‍ ഉണ്ടാകേണ്ടതായ മാററം നമ്മള്‍ക്കു ബലത്തെയും ഗുണത്തെയും നല്‍കുന്നതായിരിപ്പാന്‍ നാം ശ്രദ്ധവെക്കണം. അഭിവൃദ്ധിക്കു അവശ്യം വേണ്ടതായ സമുദായാചാര മാതൃകകളെ സ്വീകരിപ്പാന്‍ ഹിന്തുസമുദായ പരിഷ്കാരികള്‍ സമുദായത്തെ ഉത്സാഹിപ്പിക്കണം. നമ്മുടെ സമുദായമാകട്ടെ, നമ്മുടെ മതനിബന്ധനകളാകട്ടെ, ജാതിഭേദ മാതൃകകളെ പഠിപ്പിക്കുന്നു. സമുദായപരിഷ്കാരിയുടെ മാതൃക അതല്ലാ; ഇന്ത്യന്‍ ജനങ്ങളെയെല്ലാം ഒററയാക്കി കൂട്ടിയിണക്കുന്ന മാതൃകയാണ്. ഈ മാതൃകയില്‍ എല്ലാ അംഗങ്ങള്‍ക്കും സമത്വവും, എല്ലാവരും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ട സൌകര്യവും ഉണ്ട്. മറേറ മാതൃകയിലോ, ഒരു ജാതി മറെറാരു ജാതിയെക്കാള്‍ ശ്രേഷ്ഠമെന്നുള്ള അധികാരഭാവം നടത്തുന്നു; ഒരു ജാതിക്കാരുടെ അഭിവൃദ്ധി മറ്റൊരു ജാതിയ്ക്കു ഹാനികരമായും തീരുന്നു. സമുദായപരിഷ്കാരി ഉപദേശിക്കുന്ന മാതൃക ജാതീയഭ്രാതൃത്വവും ആണ്. സ്വരാജ്യസ്നേഹം ആണ് സമുദായ പരിഷ്കാരിയുടെ മാതൃക; സ്വജാതിസ്നേഹം മറേറ മാതൃകയും. ഒരു സങ്കടം അന്യന്‍റെ മേല്‍ പതിക്കുന്നത് തന്‍റെ മേല്‍ പതിക്കുന്നതിന്നു ഒപ്പമാണെന്നു വിചാരമുദിക്കണമെന്നാണ് സമുദായ പരിഷ്കാരി നമ്മോടു ഉപദേശിക്കുന്നത്. ഇത് കഴികയില്ലെങ്കില്‍, ഒരു രാഷ്ട്രീയസമുദായമായി ചേരുവാന്‍ സാധിക്കയില്ലാ.

What Mr C. Sankaran Nair said about Social Reform

  • Published on June 03, 1910
  • 533 Views

Some views expressed by Mr C. Sankaran Nair while presiding over the 12th anniversary of the Madras Social Reforms Association, held on December 17, 1904 at Madras Anderson Hall, are given below:

There are many people with a favourable disposition towards activities aimed at reforming society. But they have neither the time nor desire to actively engage in such work. They will also not come forward to assert that they are genuinely interested in work aimed at reforming society. At the same time, those who think that social reform will turn out to be a hindrance to them are doing everything within their ability to block it. What is the end result of this? We are in for the antagonism of our opponents.

If there is consensus that certain social customs are abhorrent and the move to get rid of them is in consonance with our Hindu scriptures and principles, then it can be assumed that social reforms are headed towards making considerable progress.

Administrative reforms will be impossible without social reforms. Reforms aimed at statecraft and social reforms are inseparable. Administrative reforms made by the British are modelled on principles of certain social reforms. If such principles are not followed, (text missing) do not deserve to gain from their administrative reforms as well. The English administrative mechanism, as a whole, is dependent on the equal rights enjoyed by members of society. If the people of India do not approve of such equality, how can they inherit their administrative system? Will they grant us legislative powers so long as caste system prevails in India?

The current social order will not last forever. Changes are fast approaching. We must see to it that the changes to be made in the Hindu community give us strength and quality. Hindu social reformers should encourage the community to adopt those social reform models that are indispensable to its prosperity. However, our community and our religious precepts are bent on teaching caste differences alone. That should not be the example of social reformers; they should set the example of uniting the people of India as one. In this example, there will be equality for all and space for everyone to strive for common good. In the other model [example], a particular caste behaves as if it is superior to the other castes. In effect, the prosperity of one caste leads to the ruin of another. The example preached by a social reformer hopes to bring caste fraternity into reality; patriotism should be the cherished model/example of a social reformer. Love for one’s own caste is the other model. Social reformers counsel us that the pain felt by another should be thought of/ experienced as one’s own. If this is not possible, we cannot become a cohesive political community.

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Priya Iyer

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.

You May Also Like