നോട്ടീസ്
- Published on October 22, 1909
- By Staff Reporter
- 404 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തിരുവനന്തപുരം പാല്‍കുളങ്ങര ഇരവിപേരൂര്‍ ദേവസ്വം വക കുടിയാന്മാരെ തെര്യപ്പെടുത്തുന്നത്.
മേല്പടി ദേവസ്വം വകയായി നാളതുതീയതി മുതല്‍ ചെയ്യുന്ന സകല പ്രമാണങ്ങളിലും നമ്മുടെ ഒപ്പും സമ്മതവുംകൂടാതെ ആരും സ്വീകരിക്കാന്‍ പാടില്ലെന്നു ഇതിനാല്‍ വിരോധിച്ചിരിക്കുന്നു. ഇതിനെ സംബന്ധിച്ച് ഒരു ശരിയായ നോട്ടീസ്സ് സര്‍ക്കാര്‍ ഗസെററിലും പരസ്യപ്പെടുത്തീട്ടുണ്ട്.
ടി ദേവസ്വം ഊരാണ്മമാറാശ്ശേരിമഠത്തില്‍
ത്രിവിക്രമരുവാസുദേവര്‍. (ഒപ്പ്.)
85-കന്നി-31.