നോട്ടീസ്

           കേരളീയരഞ്ജിനി, പത്രക്കുടിശ്ശിഖ പണം പിരിവിലേക്ക് കോട്ടയം ഡിവിഷനിലേക്കും കൊച്ചീസംസ്ഥാനത്തേക്കും കൂടി മൂവാറ്റുപുഴ പുത്തൻവീട്ടിൽ പി കെ രാമൻപിള്ള അവർകളെയും കൊല്ലം തിരുവനന്തപുരം, പത്മനാഭപുരം ഈ ഡിവിഷനിലേക്ക് തിരുവനന്തപുരം വഞ്ചിയൂരധികാരത്തിൽ പാതിരികരിമുറിയിൽ കീഴേവീട്ടിൽ പി രാമൻപിള്ള അവർകളേയും ഏജൻ്റന്മാരായി  നിയമിച്ചു. എൻ്റെ കയ്പട പേരെഴുതി ഞാൻ ഒപ്പിട്ടിട്ടുള്ളതും മൂവാറ്റുപുഴ കേരളദീപിക, പ്രസ്സിൽ പതിച്ചിട്ടുള്ളതും ആയ കേരളീയരഞ്ജിനി, ആഫീസ്സുവക അച്ചടിച്ച രസീതുകൾ സഹിതം മേല്പറഞ്ഞ ഏജൻ്റന്മാരെ  ചുമതലപ്പെടുത്തി അയച്ചിരിക്കുന്നതിനാൽ, മാന്ന്യവരിക്കാർ ദയവായി വിചാരിച്ച് അവരവർ അടക്കേണ്ടതായ തുക, ഞാൻ ഒപ്പിട്ടയച്ചിരിക്കുന്ന കണക്കനുസരിച്ച് ഏജൻ്റന്മാർ  വശം കൊടുത്ത് മേൽവിവരം പറഞ്ഞിരിക്കുന്നതായ അച്ചടിരസീത് വാങ്ങിക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു. പണം കൊടുക്കാത്ത വരിക്കാരുടെമേൽ മുറയ്ക്ക് സിവിൽ വ്യവഹാരപ്പെടുവാൻ ഇടവരുന്നതാണ്.

                 എന്ന്, ഉടമസ്ഥൻ  പി.ആർ .ശങ്കരപ്പിള്ള.

                                   പുത്തൻവീട് ;  മൂവാറ്റുപുഴ.

You May Also Like