പിത്തസംഹാരി
- Published on January 24, 1906
- By Staff Reporter
- 529 Views
പിത്തത്തിന് വളരെ ഫലവത്തായ മരുന്ന്
എത്ര കഠിനമായി വർദ്ധിച്ചിരുന്നാലും നിശ്ചയമായും ഭേദമാകും. ഏതു പ്രായത്തിലുള്ള രോഗികൾക്കും കൊള്ളാം. ഈയ്യിടെ കണ്ടു പിടിക്കപ്പെട്ടത്. സേവിക്കുമ്പോൾ പ്രത്യേക പഥ്യമൊന്നുമില്ല. മറ്റു രോഗങ്ങളെ ഉണ്ടാക്കുന്നതല്ല. പിത്തം നിമിത്തം തീരെ നടപ്പാൻ പാടില്ലാത്തവർ ഇരുനാഴി വീതം കൊള്ളുന്ന നാലു കുപ്പി മരുന്നു കുടിച്ചാൽ ആ രോഗം നിശ്ശേഷം മാറി അറബിക്കുതിരകളെപ്പോലെ ഓടിത്തുടങ്ങും.
അര്‍ശസ്സും കാല്‍കഴപ്പും ........................................ നെഞ്ചെരിവും ഉള്ളവർക്കും ഈ മരുന്നുകൊണ്ടു ഗുണമല്ലാതെ ദോഷം ഉണ്ടാകുന്നതല്ല.
വിലവിവരം
ഒരു കുപ്പിമരുന്നിന് 1 ക.
9 കുപ്പിമരുന്നിന് 3 ക.
താഴെ പറയുന്നവരോട് ആവശ്യപ്പെട്ടാൽ കിട്ടും.
(1) മെസേഴ്സ്, ജാടൻ ജേക്കബ് കമ്പനി (തിരുവനന്തപുരം)
(2) മിസ്റ്റർ ഐ. എഫ്. ഫർണാണ്ടസ് , ഷോപ്പ് കീപ്പർ
വലിയ പാലത്തിനും പടിഞ്ഞാറ്, കൊല്ലം
(3) "സ്വദേശാഭിമാനി" മാനേജർ , വക്കം, ചിറയിങ്കീഴ്
(4) മിസ്റ്റർ എം. പിരയിര, ഹോമിയോപ്പതിക്ക് പ്രാക്ടീഷ്ണർ,
പെരുമാതുറ, ആറ്റിങ്ങൽ പോസ്റ്റ് വഴി