അഷ്ടാംഗ വൈദ്യശാല
- Published on June 21, 1909
- By Staff Reporter
- 415 Views
പി. എ വാരിയരുടെ
ചെർപ്പുളശ്ശേരി
അഷ്ടാംഗ
വൈദ്യശാലാ
ഇവിടെ രോഗികളെ പ്രത്യേകം ശ്രദ്ധവെച്ചു ചികിത്സിക്കുന്നതിനു പുറമെ യാതൊരു കേടും വരാത്ത കഷായങ്ങൾ, ഘൃതങ്ങൾ, ലേഹങ്ങൾ, ഗുളികകൾ, തൈലങ്ങൾ, ഭസ്മങ്ങൾ, ചൂർണ്ണങ്ങൾ, ദ്രാവകങ്ങൾ, അരിഷ്ടങ്ങൾ, ആസവങ്ങൾ, സത്തുകൾ, മുതലായ എല്ലാ പരിഷ്കൃത നാട്ടു മരുന്നുകളും സഹായവിലയ്ക്കു വില്പാൻ തയ്യാറാക്കി വെച്ചിരിക്കുന്നു. ഇതുകൂടാതെ ഇവിടെ സർവസാധാരണമല്ലാത്ത കാളികാതൈലം, ദന്തധാവനചൂർണ്ണം, വിഷൂചികാകുഠാരം, ദഹനവ്രണതൈലം, ( തീപ്പൊള്ളിയതിന്നു) ശാരിബാരസം, ( വിശേഷപ്പെട്ട നന്നാറിസ്സത്ത്) ഇവകളും സകലമേൽമരുന്നുകളും വില്പാൻ ഒരുക്കമുണ്ട്.
ഔഷധനിർമാണത്തിൽ ഞങ്ങൾ പ്രത്യേക ശ്രദ്ധവക്കുന്നുണ്ടെന്ന് ഞങ്ങടെ മരുന്നുവാങ്ങുന്ന രോഗികളുടെ സംഖ്യയുടെ വർദ്ധനകൊണ്ടും അവരുടെ സർട്ടിഫിക്കറ്റുകൊണ്ടും അറിയാവുന്നതാണ്. ദൂരസ്ഥന്മാർക്ക് മരുന്നുകൾ വി.പി. ആയി അയക്കുന്നതും രോഗസ്വഭാവവും മറ്റുംവിവരമായി എഴുതി അറിയിച്ചുതരുന്നവർക്ക് ചികിത്സ നിശ്ചയിച്ചു അതിന്നുതക്ക മരുന്നുകൾ മേൽപ്രകാരം അയച്ചുകൊടുക്കുന്നതുമാകുന്നു. ഔഷധങ്ങളുടെ വിലവിവരപ്പട്ടിക വെറുതെ അയച്ചുകൊടുക്കുന്നതും 10 ക.ക്ക് ഒന്നായി മരുന്നു വാങ്ങുന്നവർക്ക് 2- ക കമിഷൻ അനുവദിക്കുന്നതും ആകുന്നു.സാധാരണ ചിലവുസഹായവും സാധാരണഗുണവും ഒന്നിച്ചുവരുന്നതു അപൂര്‍വമാണെല്ലൊ. ഞങ്ങടെ ഔഷധങ്ങളില്‍ ഇതു രണ്ടും ഒന്നിച്ചിട്ടുണ്ടെന്ന് പരീക്ഷിച്ചാല്‍ ഏവനും അറിയാവുന്നതാണെല്ലൊ. മേല്‍വിലാസം-
അഷ്ടാംഗവൈദ്യശാലാ മാനേജർ.
ചെർപ്പുളശ്ശേരി-- തെക്കെമലയാളം.