നോട്ടീസ്
- Published on September 19, 1908
- By Staff Reporter
- 357 Views
പരസ്യം
"വിദ്യാവിനോദിനി"
സി. പി. അച്യുതമേനോന്‍ അവര്‍കള്‍ ബി ഏ പത്രാധിപരായിരുന്ന കാലത്തെ 'വിദ്യാവിനോദിനി,,യിലെ ഏറ്റവും നല്ലതായ ലേഖനങ്ങള്‍, എസ് പരമേശ്വരയ്യര്‍ എം എ ബീ എല്‍, ഒ എം ചെറിയാന്‍ ബി എ എല്‍ റ്റി, കെ പരമേശ്വരന്‍പിള്ള, സി എസ് ഗോപാലപ്പണിക്കര്‍ ബി ഏ, ജി രാമമേനോന്‍ എം എ മുതലായവര്‍ ചേര്‍ന്ന കമ്മിറ്റിക്കാര്‍ തിരഞ്ഞെടുത്ത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ അവതാരികയോടും, കൊച്ചി രാമവര്‍മ്മ കൊച്ചുതമ്പുരാന്‍ തിരുമനസ്സിലെ മുഖവുരയോടും കൂടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന 'ഗദ്യമാലിക', ഒന്നാംഭാഗം. ഡെമ്മിവലിപ്പത്തില്‍ 220 പുറം. വില ക 1. തപാല്‍കൂലി പുറമേ. ആവശ്യമുള്ളവര്‍ ഉടന്‍ അപേക്ഷിക്കണം.
അമരുകശതകം മണിപ്രവാളം.
കേരളവര്‍മ്മവലിയകോയിത്തമ്പുരാന്‍ തിരുമനസ്സില്‍ നിന്നും മണിപ്രവാളമായി തര്‍ജ്ജമചെയ്തിട്ടുള്ള ഈ ഗ്രന്ഥം മാവേലിക്കരെ ഉദവര്‍മ്മതമ്പുരാന്‍ ബി ഏ തിരുമനസ്സിലെ നോട്ടോടുകൂടി അച്ചടിച്ചുവരുന്നു. തുലാമാസം 13-ാം തിയതിക്ക് മുമ്പില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതിന്‍റെ ആദ്യവിലയില്‍ നിന്ന് കുറച്ച് 8 ണ യായിട്ട് കൊടുക്കുന്നതായിരിക്കും. മൂന്നാം പുരുഷാ ര്‍ത്ഥവും സാഹിത്യരസികത്വവും അനുഭവിയ്ക്കേണ്ടവര്‍ വില കൊടുത്തുവാങ്ങാതെ ഇരിക്കുന്നതല്ലാ.
ശബ്ദശോധിനി.
വലുതാക്കിയും പരിഷ്കരിച്ചും പുതിയതായി അച്ചടിപ്പിച്ചിട്ടുള്ളത്. വില അണ 9. ഈ പുസ്തകത്തില്‍ വലുതായ മാറ്റങ്ങള്‍ ഉണ്ടാക്കീട്ടുണ്ട്. ഇതിനുപുറമേ മലയാളത്തിലെ ആദിമഹാകാവ്യമായ ശ്രീരാമചന്ദ്രവിലാസം, കവികുലശിരോമണിയായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ കൃതികളായ ശ്രീപത്മനാഭപദപത്മശതകം, അന്യാപദേശം മുതലായ കൃതികളും വില്പാന്‍ തയ്യാറുണ്ട്.
ബി- വി - ബുക്ഡിപ്പോ
തിരുവനന്തപുരം.