പാറപ്പുറം
- Published on November 13, 1907
- By Staff Reporter
- 443 Views
ചുരുക്കിയ വില
1083- തുലാം വരെ മാത്രം.
പാറപ്പുറം.
വില
2ക.
ചുരുക്കിയ
വില
1-ക.
രണ്ടാം പുസ്തകം.
1083 തുലാം 30-നു (*******നവംബര്‍ 14 നു) വരെ
1-ക 8 *********************
********************************
1- 2- പുസ്തകങ്ങള്‍************ 12-ക-യ്ക്കു കൊടുക്കും.
മാനേജര്‍, കേരളപുസ്തകശാല, കേരളന്‍ ആഫീസ്.,
തിരുവനന്തപുരം.
രണ്ടാം പുസ്തകത്തെ പറ്റിയുള്ള അഭിപ്രായങ്ങള്‍:-
"കേരളപത്രിക,, (07-സപ്ത-) പറയുന്നത്. - "ഈ രണ്ടാം ഭാഗം ഒന്നാം ഭാഗം പോലെ തന്നെ നന്നായിരിക്കുന്നു. കഥയെ അവസാനിപ്പിച്ചിട്ടുള്ള സംപ്രദായവും വെടിപ്പായിരിക്കുന്നു........ ഈ രണ്ടാം ഭാഗത്തില്‍ രാജ്യഭാരകാര്യാദികള്‍ സംബന്ധമായും, സദാചാരസംബന്ധമായുമുള്ള പലേതത്വങ്ങളും ചേര്‍ത്തിട്ടുള്ളവ എത്രയും ശ്ലാഘ്യമായിട്ടുള്ളവയാണ്........ ഇതു മലയാള ഭാഷയിലെ ഗദ്യപുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒന്നാം തരത്തില്‍ ഇരിക്കുമെന്നുള്ളതിന് വാദമില്ലാത്തതാകുന്നു."
"കേരളമിത്രം,, (07-സപ്ത-11) പറയുന്നത് -.... ഈ രണ്ടാം പുസ്തകത്തിലെ ഭാഷാരീതി ഒന്നാമത്തതിനെക്കാള്‍ നല്ല സ്ഥിതിയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു..... ഈ പുസ്തകം വായിക്കുന്ന എല്ലാവരോടും "പാര്‍ അപ്പുറം,, എന്നു വിളിച്ചു പറയുന്നുണ്ടെന്നു പറയുന്നതില്‍ യാതൊരതിശയോക്തിയും ഇല്ല. "നന്മ ചെയ്തവനു നന്മ തിന്മ ചെയ്തവനു തിന്മ,, എന്ന പഴമൊഴി ഏറ്റവും ശരിയാണെന്നുള്ള ബോധം ഈ പുസ്തകപഠനം കൊണ്ടു ഏവര്‍ക്കും ബോദ്ധ്യപ്പെടുന്നതാണു. പല ലോകപ്രകൃതികളും ഗ്രഹിക്കണമെന്നു ഇഛിക്കുന്നവര്‍ ഈ പുസ്തകം മനസ്സിരുത്തി വായിച്ചുനോക്കേണ്ടതാണ്. ജനങ്ങള്‍ക്കു ഒരു നല്ല പാഠം പഠിക്കുന്നതിനു ഉപയോഗമുള്ള ഈ ഗ്രന്ഥത്തിന്‍റെ ഗുണങ്ങളെപ്പറ്റി എത്രതന്നെ പറഞ്ഞാലും അവസാനിക്കാത്തതുകൊണ്ടു തല്‍ക്കാലം ഈ പ്രകൃതത്തെ ഞങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നു.