ഞാമനെക്കാട് പി. എം. വൈദ്യശാല
- Published on March 28, 1910
- By Staff Reporter
- 399 Views
ഇവിടെ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും വില്പാൻ തെയ്യാറുണ്ട്. ആവശ്യമുള്ള പക്ഷം ഏതുയോഗവും അവരവരുടെ ഇഷ്ടപ്രകാരം തെയ്യാറാക്കിക്കൊടുക്കുവാൻ ഒരുക്കവുമുണ്ട്. കഷായങ്ങൾ എല്ലാം എന്നേക്കും കേടു വരാത്ത വിധത്തിൽ പരിഷ്കരിച്ച് ഉണ്ടാക്കിയിരിക്കുന്നു. അന്യദേശക്കാർക്ക് അവരവരുടെ ചെലവിന്മേൽ വി. പി.യായി അയച്ചുകൊടുക്കും.
( പ്രധാനപ്പെട്ട ചില മരുന്നുകൾ )
ക്ഷീരബലാതൈലം 104 ആവർത്തിച്ചത് ക ണ ഔൺസ് ഒന്നിന് 2 0
ടി ടി പതിനാറിന്നു 30 0
ധാന്വന്തരം തൈലം 21 ആവർത്തിച്ചത്
ഔൺസ് 16 ന്നു 15 0
ഗന്ധതൈലം ടി ടി 8 0
ധാന്വന്തരകഷായം ( 16 കഷായം അടങ്ങിയ
കുപ്പി ) ഒന്നിനു 2 0
സുകുമാരകഷായം ടി ഒന്നിനു 2 8
മർമ്മഗുളിക ( പത്തുറൽ ചേർത്തതു )
ഡസൻ ഒന്നിന്നു 1 0
സമീരഗുളിക ( വിശേഷപ്പെട്ടതു )
ഡസൻ ഒന്നിന്നു 0 6
വിഷൂചികാരിഗുളിക ടി ടി 0 4
മദനകാമേശ്വരലേഹം റാത്തൽ 1ന്നു 3 0
സുകുമാരഘൃതം ടി ടി 5 0
ഉഷ്ണരോഗഹാര ചൂർണ്ണം ടി ടി 6 0
ഇതുകൂടാതെ മസൂരിഗുളിക, ത്വൿദോഷഹാരി, തമകശ്വാസഹാരി , രജോവിഘ്നഹാരി, മുതലായ തൈലങ്ങളും മറ്റനേക സിദ്ധൌഷധങ്ങളും ഇവിടെ ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്. അധികവിവരം അറിയേണ്ടവർക്കു ഔഷധപ്പട്ടിക അയച്ചുകൊടുക്കയും ചെയ്യും .
മാനേജർ, പി. എം . വൈദ്യശാല,
ഞാമനെക്കാട്, ചാവക്കാട്.