രാജധാനിവാർത്ത

  • Published on September 05, 1910
  • By Staff Reporter
  • 1280 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                      തിരുവനന്തപുരം.

 കോട്ടയം ജില്ലാക്കോടതിയില്‍ ഒരു അഡിഷനല്‍ ജഡ്ജിയെ നിയമിപ്പാന്‍ ആലോചനയുണ്ട്.

 ആലപ്പുഴ മുതലായ സ്ഥലങ്ങളിലെക്കു സര്‍ക്കീട്ടു പോയിരുന്ന എക്സൈസ് കമിഷണര്‍ മിസ്തര്‍ എന്‍. രാമന്‍ പിള്ള മടങ്ങി എത്തിയിരിക്കുന്നു.

 ബാംബയില്‍ ബാക്‍ടീറിയാളജി പരിശീലനത്തിനായി പോയിരുന്ന ഡാക്‍ടര്‍ കേ. രാമന്‍തമ്പി ഇന്ന് ഇവിടെ വന്നുചേര്‍ന്നിരിക്കുന്നു.

 ലാകാളേജില്‍ ഒരു ലെക്‍ചററെ കൂടുതലായി നിയമിപ്പാന്‍ പോകുന്നു എന്നു "സ്റ്റാറി" ല്‍ കണ്ടതായ വര്‍ത്തമാനം പരമാര്‍ത്ഥമല്ലെന്ന് അറിയുന്നു.

 വനശാസ്ത്രാഭ്യാസത്തിനായി ജെര്‍മനിയിലെക്ക് രണ്ടു പേരെ ഗവര്‍ന്മേണ്ട് സ്കാളര്‍ഷിപ്പ് കൊടുത്തു അയപ്പാന്‍ നിശ്ചയിച്ചിരിക്കുന്നതായി അറിയുന്നു.

 മഹാമഹിമശ്രീ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സി. എസ്. ഐ. തിരുമനസ്സുകൊണ്ട് കന്നിമാസം 10നു-യൊടു കൂടി പരിവാരസമേതം വൈക്കത്തെക്കു എഴുന്നള്ളുന്നതാണ്. ഇരുപതാം തിയതിയിടയ്ക്കു തിരിച്ചെത്തും.

 1086-ലെ സര്‍ക്കാര്‍ പഞ്ചാംഗം ഇതിനിടെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അതില്‍ ചേര്‍ക്കുവാന്‍ വെച്ചിരുന്ന വടശ്ശേരി അമ്മവീട്ടു !കല്യാണവര്‍ണ്ണന പദ്യങ്ങളെ വിട്ടുകളകയും, പ്രത്യേകം പുസ്തകമായി പ്രസിദ്ധീകരിപ്പാന്‍ വേണ്ട വ്യവസ്ഥകള്‍ ചെയ്കയും ചെയ്തിരിക്കുന്നു.

 മണക്കാട്ടു ശിങ്കാരത്തോപ്പിനു സമീപം ഈയിട ചില രാത്രികളില്‍ ചിലര്‍ കൂടി വീട്ടിനു കല്ലെറിയുകയും മററും ചെയ്തുവരുന്നു. ഇത്തരം അക്രമികളെ കണ്ടുപിടിച്ച് സമാധാന രക്ഷ ചെയ്യേണ്ടവരായ ബീററു കാണ്‍സ്റ്റബിള്‍മാരെ പ്രസ്തുത സ്ഥലങ്ങളില്‍ കാണ്മാന്‍പോലുമില്ലാ. പൊലീസ് ഇന്‍സ്പെക്ടരുടെ ദൃഷ്ടി ഈ വിഷയത്തില്‍ പതിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.                                                      (ഒ. ലേ.)

Round Up: News from the Capital

  • Published on September 05, 1910
  • 1280 Views

There is a proposal to appoint an additional judge in the Kottayam District Court.

**

Excise Commissioner Mr N. Raman Pillai, who had gone on a tour to places like Alappuzha, is back.

Dr K. Ramanthambi, who went to Bombay for training in bacteriology, has returned today.

**

It is come to be known that the news published in Star about an additional lecturer being appointed to the Law College is not true.

**

It is known that the government has decided to send two persons to Germany for Forestry Science studies.

**

His Highness Keralavarma Valiyakoithampuran C. S. I. will proceed to Vaikom on the 10th of Kanni* with his entourage and will be back by the  20th.

**

The government calendar for 1086 [Malayalam Calendar] has, meanwhile, been published. Verses describing the wedding of Vatasseri Ammaveedu, which were intended to be added to it, were left out. Arrangements have now been made to publish them in a separate book.

**

Some people have been pelting stones at houses near Manakattu Shinkarathop since the last few nights. Police constables on beat, who are supposed to track down such criminals and maintain peace, are not even seen at said places. It is high time that the police inspector look into this matter.

--------

*Kanni is a month in the Malayalam calendar (Kolla Varsham)


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Priya Iyer

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.

You May Also Like