സ്വദേശാഭിമാനിക്ക്

  • Published on July 31, 1907
  • By Staff Reporter
  • 322 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇന്നേവരെ വരിപ്പണം അടച്ചിട്ടില്ലാത്തവരും, കുടിശ്ശിഖ ഒതുക്കാത്തവരും ആയ, വരിക്കാരെല്ലാം, ഈ നോട്ടീസ് തീയതി മുതല്‍ ഒരു മാസത്തിനകം, അവരവര്‍ അടയ്ക്കാനുള്ള തുകകള്‍ അയച്ചുതന്ന് കീഴ്ക്കുടിശ്ശികക്കണക്കുകള്‍ തീര്‍ക്കണമെന്നുള്ള പത്രപ്രവര്‍ത്തകന്മാരുടെ അപേക്ഷയെ ഇതുവഴി അറിയിക്കുന്നു. ഈ പത്രം അച്ചടിച്ച് നടത്തുന്നതില്‍ വേണ്ട നിശ്ചയങ്ങള്‍ ചെയ്തിരിക്കകൊണ്ട്, അതിന്‍മുമ്പായി, കുടിശ്ശിഖക്കണക്കുകളെല്ലാം ഒതുക്കണമെന്ന് പത്രപ്രവര്‍ത്തകന്മാര്‍ക്ക് ആഗ്രഹമുണ്ട്. പത്രവരിപ്പണം കുടിശ്ശിഖയായുള്ളത് അയച്ചുതരാതെ, പത്രം മടക്കിഅയയ്ക്കുന്ന വരിക്കാരുടെ പക്കല്‍നിന്ന് പണം വസൂലാക്കുന്നതിന് സിവില്‍കോടതിമുഖേനയുള്ള പരിഹാരമാര്‍ഗ്ഗം തേടുവാന്‍കൂടെ വ്യവസ്ഥചെയ്തിരിക്കുന്നു എന്നും,  ഇതനുസരിച്ച്, ചിലരുടെ പേരില്‍ വ്യവഹാരപ്പെടുന്നതിനു വക്കീലിനെ ഏര്‍പ്പെടുത്തേണ്ടിവന്നതില്‍ വ്യസനിക്കുന്നു എന്നും, വരിക്കാരെ അറിയിച്ചുകൊള്ളുന്നു.

1907                                                                                                         എന്ന്

ജൂലൈ1-നു-                                                               "സ്വദേശാഭിമാനി" പത്ര

                                                                                                 പ്രവര്‍ത്തകന്മാര്‍.

You May Also Like