മരുമക്കത്തായം കമ്മീഷൻ വിചാരണ
- Published on March 25, 1908
- By Staff Reporter
- 711 Views
(സ്വദേശാഭിമാനി പ്രതിനിധി)
തക്കല, മീനം 5നു-
ഒരു പിഴ തിരുത്തല്‍:- 1- ാം സാക്ഷി വാസുദേവന്‍ നാരായണന്‍ അവര്‍കളുടെ "ഒമ്പതു,, വര്‍ഷകാലത്തെ കുഡുംബഭരണം, എന്നതിനെ "അമ്പതു,, വര്‍ഷം എന്ന് തിരുത്തി വായിച്ചുകൊള്ളണമെന്ന് അപേക്ഷിക്കുന്നു.
രണ്ടാം ദിവസം.
--
30 - ാം സാക്ഷി.
കോട്ടയ്ക്കകത്തു വേലായുധന്‍ കുമാരന്‍- കാരണവന്‍- 39 വര്‍ഷകാലം സര്‍ക്കാര്‍ സര്‍വീസ് - ഹെഡ് രായസം- കരം 70 രൂപാ-
ഈ സാക്ഷി, സംബന്ധം അടിയന്തരത്തിനെ വര്‍ണ്ണിച്ചു. പെണ്ണിനെ ഉടന്‍ തന്നെ പുരുഷന്‍റെ വീട്ടിലേയ്ക്ക് കൊണ്ടു പോകാത്ത പക്ഷം, പെണ്ണിന്‍റെ ചെലവിന് പണം കൊടുക്കുന്ന പതിവിനെയും വര്‍ണ്ണനയില്‍ ചേര്‍ത്ത് പറകയും, സ്ത്രീപുരുഷന്മാര്‍ വസ്ത്രദാനസ്വീകരണങ്ങള്‍ക്കു മുമ്പായി, തങ്ങളുടെ മാതാപിതാക്കന്മാര്‍ മുതലായ സദസ്യരെ സദസ്സില്‍ വച്ച് നമസ്ക്കരിക്കുന്ന പതിവിനെ പ്രസ്താവിക്കയും ചെയ്തു. അനന്തരം ചോദ്യങ്ങള്‍ക്കുത്തരം പറവാന്‍ തുടങ്ങി.
4 (ബി) 2. സംബന്ധമോചനം ഉഭയസമ്മതപ്രകാരമായിരുന്നാല്‍ മതി; രജിസ്തര്‍ പ്രമാണ പ്രകാരമായിരിക്കണമെന്നില്ലാ. ഉഭയസമ്മതം റിക്കാര്‍ട്ടുമൂലമാവാം. രജിസ്തര്‍ ചെയ്യണമെന്നില്ലാ. വസ്തു കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച് കച്ചേരിയില്‍ പോവുക പെണ്ണുങ്ങള്‍ക്കാകാമെങ്കിലും, സംബന്ധമോചനത്തിനായി കച്ചേരിയില്‍പോകുന്നത് കുറച്ചിലാണ്. മോചനത്തിനെ വിശ്വസനീയമായ വിധത്തില്‍ റിക്കാര്‍ട്ടുചെയ്യേണ്ടതാവശ്യംതന്നെ.
4. (ബി) 3. കോര്‍ട്ടുവഴിയായി നോട്ടീസ് അയച്ചാല്‍ നോട്ടീസ് കണിശമായി കക്ഷിക്ക് കിട്ടുമെന്നുള്ളതുകൊണ്ട് കോടതിമുഖാന്തരം നോട്ടീസ് അയയ്ക്കുന്ന കാര്യത്തില്‍ ഞാന്‍ സമ്മതിക്കുന്നു.
(സി) പ്രതിഫലത്തുക നിര്‍ണ്ണയിക്കാന്‍ മാത്രമേ കോടതിയെ ആവശ്യപ്പെടാവു.
(ഡി) ക്രിമിനല്‍പ്രൊസീഡ്യുവര്‍ കോഡിന്‍പ്രകാരം പ്രതിഫലത്തിനര്‍ഹതയുള്ള സംഗതികളില്‍ മാത്രമേ പ്രതിഫലം കൊടുക്കപ്പെടാവു.
5 (എ) ഭാര്യ പുരുഷന്‍റെ ഉള്‍പ്പിരിവുജാതിയില്‍ ചേര്‍ന്നവളാണെങ്കില്‍, ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കുന്നു.
6 (ബി) പാടില്ലാ.
8 (ബി) 1. ഒരംശംകിട്ടുന്നതിന് അവകാശം കൊടുക്കാന്‍ പാടില്ലാ. ജീവനാംശം കൊടുക്കണം.
" 2. നാഞ്ചിനാട്ടുകാരുടെ ഇടയില്‍ നടപ്പുള്ള നങ്കുടമ, ഉകന്തുടമ, ഇവയെ അനുസരിച്ച് കൊടുക്കണം.
(സി) കൊടുപ്പിക്കണം.
9 (എ) 1. അടുത്ത ശേഷക്കാര്‍ക്ക് കൊടുക്കണം.
" 2. അയാളുടെ മാതാപിതാക്കന്മാരുടെ മക്കള്‍ക്കുതന്നെ: വേണമെങ്കില്‍ ഭാഗിച്ചും കൊടുക്കപ്പെടാം.
9. (എ). 3. മരുമക്കത്തായാവകാശികളില്ലാത്തപക്ഷം, ഭര്‍ത്താവും ഭാര്യയും അന്യോന്യം അവകാശപ്പെടണം.
10. (എ) അടുത്തസംബന്ധക്കാര്‍ ഇല്ലാത്തപക്ഷം, പാതിയേ മരണപത്രത്താല്‍ കൊടുക്കാവു.
***********************************************************************************************************അമ്മുമ്മമാര്‍ ജ്യേഷ്ഠാനുജത്തിമാരാകുമ്പോള്‍.
14. ഭാഗം ഗുണകരമല്ല. ചെലവിനായി വസ്തുഭാഗിച്ചുകൊടുക്കുന്നത് ഗുണകരമായിരിക്കും. നാലുതലമുറ കഴിയുന്നതിനുമുമ്പുതന്നെ പ്രത്യേകം വസ്തുക്കള്‍ കിട്ടാന്‍ ആഗ്രഹം ജനിക്കുന്നുണ്ട്. ഭാഗം തായ് വഴികളുടെ എണ്ണമനുസരിച്ചായിരിക്കണം. ഒരുകാരണവന്‍ ചെലവിനു ഭാഗിച്ചുകൊടുത്ത വസ്തുക്കളെ മറ്റൊരുകാരണവന്‍ വീണ്ടും ഭാഗിച്ചുകൂടാ. ഭാഗത്തിനപേക്ഷക്കാരായിരിക്കണം ഭൂരിപക്ഷം; പഞ്ചായംമുഖാന്തരം എല്ലാം ചെയ്യപ്പെടണം.
18. (എ) കണക്കുവയ്ക്കുന്നതു അസാദ്ധ്യം.
(ബി) അസാദ്ധ്യം
(സി) അസാദ്ധ്യം
(ഡി) പോരാ.
19. (എ) ആവശ്യമില്ലാ.
(ബി) പാടില്ല.
(സി) ക്ഷയം തന്നെ. വസ്തുകുറഞ്ഞും ആളുകള്‍കൂടിയും ഛിദ്രം ഉണ്ടായുമാണു ക്ഷയിക്കുന്നതു.
ശേഷം, ഈ സാക്ഷി 1 ാം സാക്ഷിയോടു യോജിച്ചുപറഞ്ഞു.
31ാം സാക്ഷി.
മാധവന്‍പിള്ള ****************കാരണവന്‍-കരം200രൂപാ, 6 വര്‍ഷം സര്‍ക്കാര്‍ സര്‍വീസ്, ***വര്‍ഷം വക്കീല്‍,
4. എ-വിചാരിക്കുന്നില്ലാ.
ബി. ഈ ചോദ്യത്തില്‍ പറയപ്പെട്ടിരിക്കുന്ന മൂന്നുവിധങ്ങളില്‍ ഏതുപ്രകാരവും ആവാം.
9. ഏ. 3 - പുരുഷനെങ്കില്‍ ഭാര്യയ്ക്കും, സ്ത്രീയെങ്കില്‍ ഭര്‍ത്താവിനും
14 (സി) ഒരു അമ്മയുടെ മക്കള്‍ക്കു മക്കളുണ്ടായിക്കഴിഞ്ഞാല്‍ ഭാഗംചെയ്യണം.
(ഡി). ആളുകളുടെ എണ്ണവും സന്താനങ്ങളുണ്ടാകാവുന്ന സ്ഥിതിയും മററും നോക്കിവേണം.
16. സ്ത്രീപുരുഷന്മാരുള്‍പ്പടെ ഭൂരിപക്ഷം ആവശ്യപ്പെടുമ്പോള്‍.
18. (ബി) അസാധ്യം. എന്നാല്‍ കാരണവര്‍ ശേഷക്കാര്‍ക്കറിവുകൊടുക്കണം.
19. എ. കാരണവരുടെ ന്യായമായ വരുതിവിട്ടു നടക്കുന്നവരെ ചെലവില്‍ നിന്നും, പക്ഷേ മേലില്‍ കിട്ടാനുള്ള കാരണവസ്ഥാനത്തില്‍ നിന്നും, കാരണവരെ ആക്ഷേപിക്കുന്നതില്‍ നിന്നും ബഹിഷ്കരിക്കണം. അപ്പോള്‍ അവര്‍ വേലചെയ് വാനും മററും പഠിക്കും. എന്നാല്‍ അനുസരമണില്ലാതിരിക്കുന്നെടത്തോളം മാത്രമേ ഏതുശേഷകാരനേയും അപ്രകാരം ചെയ്യേണ്ടതുള്ളു.
19. (ബി) - പാടില്ലാ.
(സി). മരുമക്കത്തായ കുഡുംബങ്ങള്‍ പ്രായേണ ക്ഷയിച്ചുകാണുന്നു. ദായക്രമം, പരിശ്രമമില്ലായ്മ, കച്ചവടം പരിശീലിക്കാത്തതു, വ്യവഹാരം ഇവയെല്ലാമാകുന്നു കാരണം. ശേഷം ചോദ്യങ്ങളെ സംബന്ധിച്ച് ഈസാക്ഷി 1ാംസാക്ഷിയെ അനുകരിച്ചു പറഞ്ഞു.
32ാം സാക്ഷി
കണക്കു തമ്പി ചെമ്പകരാമന്‍വേലായുധന്‍-കാരണവന്‍.
14 മുതല്‍ 16വരെയുള്ള ചോദ്യങ്ങളൊഴികെ, ശേഷം എല്ലാത്തിലും ഞാന്‍ 31ാം സാക്ഷിയോടു യോജിക്കുന്നു. 14 ം 15 ം 16 ം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം "ഭാഗംപാടില്ല,, എന്നുമാത്രമാണ്.
നായര്‍തറവാടുകള്‍ വര്‍ദ്ധിച്ചുവരേണ്ടതിനുള്ള വഴികളെ കാണിച്ചും ഭാഗംപാടില്ലെന്നു വാദിച്ചും ഒരു മെമ്മൊറാന്‍ഡം എഴുതി പിറകെ അയച്ചുതരാം.
33ാം സാക്ഷി
ക്രിമിനല്‍വക്കീല്‍, കപ്പിയറകല്ലുവിള വീട്ടില്‍കണക്കുപരമേശ്വരന്‍കേശവന്‍.
31ാം സാക്ഷിയെ ശരിവയ്ക്കുന്നു; വ്യത്യാസങ്ങള്‍ കുറെയുണ്ട്.
8. (സി). നാലിലൊന്നുപോരാ; രണ്ടിലൊന്നു വേണം.
9. (എ). 2 - മക്കള്‍ക്കു കിട്ടുന്നവസ്തുവിന്മേല്‍, ഒരോമക്കള്‍ക്കും അവകാശമുണ്ടായിരിക്കണം - അങ്ങനെകിട്ടുന്ന വസ്തു പിന്നീടും മക്കള്‍ക്കുതന്നെ പോകണം
10. (എ). വിഹിതമാണ്.
16 (എ) (ബി) (സി) ഭാഗം ആവശ്യപ്പെടുന്നതില്‍ എല്ലാവരും കക്ഷിയായിരിക്കണം. എല്ലാവരും വാദികളായിരിക്കണമെന്നില്ല.
18 (ബി) സാദ്ധ്യമാണ് - വേറെമാററങ്ങള്‍ ഇല്ലാ.
34 - ാം സാക്ഷി.
നീലകണ്ഠപ്പിള്ള - 54 വയസ്സ് - സര്‍ക്കാര്‍ജീവനം- കാരണവന്‍- നെയ്യൂര്‍ എലങ്കം വീട് - കുളച്ചല്‍ - കരം 1000 - രൂപാ.
എന്‍റെ തറവാട്ടില്‍ പല കാരണവന്മാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗവും, ഒരാള്‍ക്ക് ദിവാന്‍ജിഉദ്യോഗവും ഉണ്ടായിരുന്നു. അദ്ദേഹം നാഗന്‍ നാരായണന്‍ ആയിരുന്നു. - നാഗന്‍ അദ്ദേഹത്തിന്‍റെ അച്ഛനായിരുന്നു. എന്‍റെ അച്ഛന്‍ മാര്‍ത്താണ്ഡന്‍ ആകകൊണ്ട് എന്‍റെ ഇരട്ടപ്പേര് മാര്‍ത്താണ്ഡന്‍ എന്നാകുന്നു - ഇവിടങ്ങളില്‍ അച്ഛന്‍റെ പേരാണ് ഇരട്ടപ്പേരായി ഉപയോഗിക്കുന്നത്.
4 (എ) ബോധിച്ചതുപോലെ പാടില്ലാ.
സി. അതിനെ നിറുത്തണം. നോട്ടീസ്സ് പഞ്ചായത്തു മുഖാന്തരം കൊടുക്കുന്നത് നന്നായിരിക്കും; കോടതിവഴിയായല്ലാ വേണ്ടത്.
14 (ഡി) കോര്‍ട്ടിന്‍റെ പ്രവേശനം കൂടാതെ പഞ്ചായത്തുകൊണ്ടുതന്നെ നിശ്ചയിക്കണം. അതുകൊണ്ടു തീരുമാനമില്ലെങ്കില്‍ മാത്രമേ, കോര്‍ട്ടിലേയ്ക്ക് പോകേണ്ടു.
19 (എ) കാരണവന്‍റെവരുതി അനുസരിക്കാത്ത ശേഷക്കാരന് കാരണവസ്ഥാനം നഷ്ടമാകണമെന്ന് ഞാന്‍ വിചാരിക്കുന്നില്ലാ. ശേഷം എല്ലാത്തിലും ഞാന്‍ 1ാം സാക്ഷിയോട് യോജിക്കുന്നു.
35-ാംസാക്ഷി.
കണക്കുചെമ്പകരാമന്‍പത്മനാഭന്‍- കീഴ് കൊളുത്തു വലിയവീട് - കിള്ളിയൂര്‍ അധികാരം- 42 വയസ്സ് - കൃഷി.
കണക്കുവയ്ക്കേണ്ടതാവശ്യംതന്നെ. ഭാഗം പാടില്ല. മറ്റേല്ലാത്തിലും 30-ാം സാക്ഷി കുമാരപിള്ളയുടെ മൊഴിയെ ശരിവയ്ക്കുന്നു.
8. ബി- (2) ഒന്നുപാതി. അത് അവകാശമായിത്തന്നെകൊടുക്കണം.
8. സി- (2) നാലിലൊന്നുകൊടുക്കണം. അതും അവകാശമായിത്തന്നെകൊടുക്കണം.
11. (എ) അധികംപേര്‍ക്കും ഭാഗത്തിനുള്ള അപേക്ഷ വര്‍ദ്ധിച്ചുതന്നെയിരിക്കുന്നു.
(ബി) തര്‍ക്കമുള്ള തറവാടുകളും തര്‍ക്കമില്ലാത്ത തറവാടുകളും എണ്ണത്തില്‍ ഏകദേശം ഒന്നുപോലെതന്നെ.
12. എ - നോക്കുന്നുണ്ട്.
ബി- അത്രയില്ല.
13. ഏതാനും തറവാടുകളില്‍ പ്രത്യേകം പാര്‍ക്കാന്‍ ആഗ്രഹം വര്‍ദ്ധിച്ചു വരുന്നുണ്ട്. ഈ ആഗ്രഹവര്‍ദ്ധന ജ്യേഷ്ഠാനുജത്തിമക്കളായ്ക്കഴിയുമ്പൊളാണ്. പ്രത്യേകം പാര്‍പ്പായാല്‍ ചെലവിന് അധികവും വസ്തുവാണ് കൊടുത്തുകാണുന്നത്.
14. എ- സമാധാനം വര്‍ദ്ധിക്കുന്നു. *******************************************************************************വസ്തുപരിപാലനത്തില്‍ ശേഷകാര്‍ക്കു താല്പര്യമുണ്ടാകുന്നു.
ബി-ഭാഗത്തിനവകാശം കൊടുക്കണമെന്നെനിക്കഭിപ്രായമില്ല. ചെലവിനായി വസ്തുവീതിച്ചുകിട്ടണമെന്നു ചോദിക്കാന്‍ അവകാശംകൊടുത്താല്‍ അതു നന്നായിരിക്കും. എഴുതിവില്‍ക്കാനും മററും അധികാരം കൂടാതെ തായ് വഴികള്‍ക്കനുഭവിക്കാനായിമാത്രം വസ്തുകൊടുത്താല്‍ മതിയാകുമെന്നാണ് എന്‍റെ അഭിപ്രായം. ഓരോ തായ് വഴിയിലെയും ആള്‍ക്രമമനുസരിച്ച് തറവാട്ടുവസ്തുക്കളെ അനുഭവാര്‍ത്ഥം വിട്ടുകൊടുക്കണം.
15-മുന്‍പറഞ്ഞപ്രകാരം ചെലവിനു വസ്തു ആവശ്യപ്പെടുമ്പൊള്‍ കൊടുക്കണം; തലമുറ നോക്കേണ്ടാ.
9. ഏ- (1) സ്വാര്‍ജ്ജിതം അയാളുടെ തള്ളവഴിയിലുള്ളവര്‍ക്ക് കിട്ടണം.
18 (എ) കണക്ക് അനന്തരവരെ കാണിക്കുന്നതുകൊണ്ടു വിരോധമില്ലാ.
ഇവയെല്ലാം കൂടാതെ 30-ാംസാക്ഷിയുടെ മൊഴിയിലധികമായി ഒന്നും പറവാനില്ല.
36ാം സാക്ഷി.
കണക്കു കുമാരന്‍ മാതേവന്‍- കാരണവന്‍-കരം ആയിരം രൂപാ.
31-ാം സാക്ഷി മൊഴി കൊടുത്തത് ഞാന്‍കേട്ടു. അതില്‍ നിന്ന് വ്യത്യാസപ്പെട്ടോ കൂടുതലായോ എനിക്ക് ഒന്നും പറയാനില്ല.
37-ാം സാക്ഷി.
കണക്കു കൃഷ്ണന്‍പത്മനാഭന്‍തമ്പി- വയസ്സ് 31-നെയ്യൂര്‍ പ്രൈമറിസ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍- അനന്തരവന്‍-കരം 70-രൂപാ.
31-ാം സാക്ഷി മൊഴി കൊടുത്തതു ഞാന്‍ കേട്ടു. അതില്‍നിന്ന് ഞാന്‍ സ്വല്പം വ്യത്യാസപ്പെടുന്നു.
14. (സി) എപ്പൊള്‍ ശേഷകാര്‍ ആവശ്യപ്പെടുന്നുവോ, അപ്പൊള്‍ കാരണവന്‍ ഭാഗിച്ചുകൊടുക്കണം
18. ഏ- സാദ്ധ്യമാണ്; ശേഷകാരെ *********** ക്കുന്നതും സാദ്ധ്യമാണ്.
19 ഏ-ശേഷകാര്‍ ദുര്‍ന്നടത്തക്കാരാകുന്നപക്ഷം, അവര്‍ക്കു കൊടുക്കണമെന്നു പറഞ്ഞിട്ടുള്ള ശിക്ഷയില്‍ ഞാന്‍ ചേരുന്നില്ല. ശേഷം എല്ലാത്തിലും ഞാന്‍ 31-ാം സാക്ഷിയൊടുയോജിക്കുന്നു.
ശേഷം 3ാം പുറത്ത്.