സ്വദേശാഭിമാനി ഭാഗ്യപരീക്ഷ സമ്മാനം

  • Published on February 05, 1908
  • By Staff Reporter
  • 503 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തവണതോറുമുള്ള പത്രത്തിന്‍റെ ഏതെങ്കിലും ഒരു പ്രതിയില്‍ ഒരു സമ്മാനാവകാശ പത്രം കൂടെ അടങ്ങിയിരിക്കും. ഇത് ഏതൊരു വരിക്കാരനു കിട്ടുന്നുവോ, ആ വരിക്കാരൻ, ഒരു കൊല്ലത്തെ വരിപ്പണം മുന്‍കൂട്ടിഅടച്ചിരിക്കയോ, അപ്പോള്‍ അടയ്ക്കുകയോ ചെയ്താല്‍, മേല്പടി സമ്മാനാവകാശ പത്രത്തെ ആവശ്യപ്പെട്ട പേരുവിവരങ്ങളെഴുതി പൂര്‍ത്തി വരുത്തി ഈ ആഫീസില്‍ തിരിച്ചെത്തിക്കുന്ന പക്ഷം, ആ വരിക്കാരന് 1- രൂപയില്‍ കുറയാതെയും 2- രൂപയില്‍ കവിയാതെയുമുള്ള ഒരു സമ്മാനം അയച്ചുകൊടുക്കുന്നതാകുന്നു. സമ്മാനം ലഭിച്ച വരിക്കാരന്‍റെ രജിസ്തര്‍ നമ്പരൊ, പേരോ ആവശ്യംപോലെ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനം തപാലോ അഞ്ചലോ മുഖേന എത്തിച്ചു കൊടുക്കണമെങ്കില്‍, രണ്ടണവിലയ്ക്കു സ്റ്റാമ്പുകൂടെ അയച്ചുതന്നിരിക്കണം.

 എന്ന്, മാനേജിങ് - പ്രൊപ്രൈറ്റര്‍

സ്വദേശാഭിമാനി

Svadesabhimani Lucky Draw Prize

  • Published on February 05, 1908
  • 503 Views

In every issue of the periodical published routinely, one of the copies will contain a gift voucher. When the aforesaid gift voucher is duly filled with the required details and returned to this office, a gift of not less than Rs 1 and not more than Rs 2 will be sent to that subscriber. Only those who have paid one year's subscription in advance, or if they pay it subsequently, are eligible to participate in the lucky draw. The register number and name of the subscriber who receives the prize will be published in the newspaper. If the gift is to be delivered by post or courier, request must be sent along with a two annas postage stamp.

By order,

Managing - Proprietor

Svadesabhimani


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Priya Iyer

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.

You May Also Like