സ്വദേശി. മേൽത്തരം ഇരണിയൽ കസവു തരങ്ങൾ

  • Published on June 19, 1907
  • By Staff Reporter
  • 518 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                         സ്വദേശി.

                                                          മേല്‍ത്തരം ഇരണിയല്‍

                                                         കസവു തരങ്ങള്‍

                     

                     ബ്രാഹ്മണര്‍,  നായന്മാര്‍ , സുറിയാനി മാപ്പിളമാര്‍, മുസല്‍മാന്മാര്‍, തീയര്‍ മുതലായ ജാതിക്കാര്‍ക്ക് , അവരവരുടെ അപേക്ഷ അനുസരിച്ചുള്ള തുപ്പട്ടാ , കവണി, പുടക, മുണ്ടുകള്‍ മുതലായവയും , തത്ത, താമര, ദെര്‍പ്പത്തളം, ഇംഗ്ലീഷ്,  മലയാളം, തമിഴ്  എന്നീ അക്ഷരങ്ങള്‍, മറ്റുവിശേഷപ്പണികള്‍ ഇവയോടുകൂടിയ വസ്ത്രങ്ങളും, ആവശ്യപ്പെടുന്ന മാതിരിയില്‍ നിന്ന് യാതൊരു വ്യത്യാസവും വന്നുപോകാത്ത വിധത്തില്‍ , അപേക്ഷ കിട്ടിയതുമുതല്‍  15 ദിവസത്തിനകം വി. പി. യായി അയച്ചുകൊടുക്കുന്നതാണ്. 

             ഈ കമ്പനിയില്‍ എല്ലാകസവുകളിലും വച്ചു മേല്‍ത്തരമായ ജേ. ഡട്ടന്‍ 3- ാം നമ്പര്‍ കസവുമാത്രമേ ഉപയോഗിക്കുന്നുള്ളു. അത് അനുഭവത്താല്‍ അറിയാം.

              ഇതുകള്‍ ഒക്കെയും,ഞങ്ങള്‍ സ്വന്തമായി നെയ്യിക്കുന്നതുകൊണ്ട് ,  മറുവിലയ്ക്ക് വാങ്ങുന്ന മറ്റുകമ്പനിക്കാരുടെ വിലയിലും തരത്തിലും കസവിലും വളരെ ഭേദപ്പെട്ടിരിക്കും. വില സഹായം. പണിത്തരം ജാത്യം. പരീക്ഷിപ്പിന്‍.

                                 എം     സുബ്രഹ്മണ്യപിള്ള ,

                            സ്വദേശി വസ്ത്രവ്യാപാരിസംഘം.

                                                 ഇരണിയല്‍,

                                            നെയ്യൂര്‍ പോസ്റ്റ്

You May Also Like