കർപ്പൂരാരിഷ്ടം
- Published on February 19, 1908
- By Staff Reporter
- 330 Views
KARPPURARISHTA,
Compound Tincture of Camphor
A Sovereign Remedy for Cholera.
കര്‍പ്പൂരാരിഷ്ടം.
ഈ ഔഷധം കൈവശമുണ്ടായിരുന്നാല്‍
വിഷൂചികയെ ഭയപ്പെടേണ്ടതില്ലാ.
വിഷൂചികയ്ക്കു ഇത്രത്തോളം ഫലപ്രദമായ ഒരു സിദ്ധൌഷധം വേറേ ഇല്ലാ. അഗ്നിമാന്ദ്യം, അജീര്‍ണ്ണം, അരോചകം, അതിസാരം, ഛര്‍ദ്ദി, മുതലായ രോഗങ്ങളെയും, അവ എത്ര തന്നെ മൂര്‍ച്ഛയെ പ്രാപിച്ചിരുന്നാലും ഈ ഔഷധം അത്ഭുതകരമായ വേഗത്തില്‍, പൂര്‍ണ്ണമായി ശമിപ്പിക്കുന്നതാകുന്നു. ഈ ഔഷധം വിഷൂചികയുടെ ആരംഭത്തില്‍ തന്നെ, സേവിക്കുന്നതായാല്‍, രോഗം പ്രബലമായ്ത്തീരുമെന്നോ, മരണരൂപമായ് തീരുമെന്നോ ഒരിക്കലും ശങ്കിക്കേണ്ടതില്ലാ. പരീക്ഷാര്‍ത്ഥം വാങ്ങി ഉപയോഗിച്ചു നോക്കുവിന്‍. വില കുപ്പി 1-ന് 10-അണ മാത്രം. തപാല്‍കൂലി പുറമേ.
വിഷൂചികാദ്ധ്വംസിനീവടിക.
ഒരു ഡസന്‍ അടങ്ങിയ ഡപ്പി 1-ന് 6-ണ വില. ഇതിനും പുറമേ, ആയൂര്‍വേദവൈദ്യസംബന്ധമായ പല സിദ്ധൌഷധങ്ങളും എന്‍റെ ഔഷധശാലയില്‍ തയ്യാറുണ്ട്. ആവശ്യക്കാര്‍ക്ക് വി. പി. ആയി അയച്ചുകൊടുപ്പാന്‍ ഒരുങ്ങിയിരിക്കുന്നു.
ഔഷധവിവരപട്ടിക ആവശ്യക്കാര്‍ക്ക് അവരുടെ ചെലവില്‍ അയച്ചുകൊടുക്കാം.
പി. സി. രാമന്‍ വൈദ്യന്‍,
നാട്ടുവൈദ്യശാല, നെയ്യാറ്റിങ്കര