അറിയിപ്പ്
- Published on July 25, 1908
- By Staff Reporter
- 372 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ചാലലഹളക്കേസ്സില്‍ പിടി കിട്ടേണ്ടും പുള്ളികളിലൊരാളായ ചാലയില്‍ ഉണ്ടിയല്‍ക്കട കൃഷ്ണയ്യന്‍ എന്നാളെ നാഗര്‍കോവിലില്‍ വച്ചു പിടിച്ചുകൊണ്ടുവന്നിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ ഭാഗത്തേക്കു ഹൈക്കോടതിവക്കീല്‍ മിസ്തര്‍ ഇ. ജേ. ജോണ്‍ വക്കാലത്തു ഏറ്റിരിക്കുന്നു. ഇന്ന് ഈ പ്രതിയെ ജാമ്യത്തില്‍ വിടുന്നതു സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുന്നതാണ്.