This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
നിറമണ്‍കരക്കാരി ഒരു നായര്‍ സ്ത്രീയെ ആ സ്ത്രീയുടെ ഭര്‍ത്താവ് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായതില്‍ പിന്നീട് കാരണം കൂടാതെ ഉപേക്ഷിച്ചതിനാല്‍, കുട്ടികള്‍ക്കു ഭര്‍ത്താവിനെ കൊണ്ടു ചെലവിനു കൊടുപ്പിക്കണമെന്നു, സ്ഥലം 1ാം ക്ലാസ്സു മജിസ്ട്രേറ്റിന്‍റെ മുമ്പാകെ മേല്പടി സ്ത്രീ ബോധിപ്പിച്ച അന്യായത്തെ, മിസ്തര്‍ രംഗനാഥയ്യര്‍ തള്ളിക്കളഞ്ഞതിന്മേല്‍, ഹൈക്കോടതിയില്‍ പരിശോധന അപ്പീല്‍ കൊടുത്തതില്‍ പ്രതി 6 രൂപാ ശമ്പളക്കാരനായ ഒരു കണ്‍സര്‍വെന്‍സി പ്യൂണ്‍ ആകയാല്‍, അയാള്‍ പ്രതിമാസം ഒരു രൂപാ വീതം തന്‍റെ കുഞ്ഞുങ്ങള്‍ക്കു ചെലവിനു കൊടുക്കണമെന്ന് മെസ്സേഴ്സ് സദാശിവയ്യരും ഹണ്ടും കൂടി വിധിച്ചിരിക്കുന്നു.