ലേഖനം

  • Published on June 12, 1907
  • By Staff Reporter
  • 467 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തെക്കന്‍തിരുവിതാംകൂറിലെ കൃഷിമരാമത്തുവേലകളില്‍ മുഖ്യവും, തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ട് ഖജനയിലെ ഒട്ടേറെ ലക്ഷം പണം തിന്നു തീര്‍ത്തതുമായ കോതയാറണയെ സംബന്ധിച്ച്, ജൂണ്‍ 6. നു-ലേ "ഇന്ത്യന്‍പെറ്റ്‍റിയട്ട്,, പത്രത്തില്‍, മിസ്റ്റര്‍ കേ. എന്‍. പത്മനാഭപ്പണിക്കര്‍, ഒരു സാമാന്യം ദീര്‍ഘമായ ലേഖനം എഴുതിയിരിക്കുന്നു. ഈ ലേഖനത്തില്‍, മേല്പടി അണവേലയുടെ ആരംഭം മുതല്‍ക്കുള്ള ചരിത്രത്തെ സംക്ഷേപിച്ചു പ്രതിപാദിച്ചിട്ടുണ്ട്. മിസ്റ്റര്‍ പണിക്കര്‍, ഈ അണവേലകളെക്കുറിച്ചുഎഴുതുന്നതിന് ഏതാനും ആഴ്ചവട്ടംമുമ്പ് പേച്ചിപ്പാറയ്ക്കുപോയി, പലേ അന്വേഷണങ്ങളും നടത്തി, വേണ്ട അറിവുകള്‍ ഗ്രഹിച്ചിട്ടുള്ളതായി ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ഈ ലേഖനത്തിന്‍റെ താല്‍പര്യം "സ്വദേശാഭിമാനി,, പത്രവായനക്കാര്‍ക്ക് കൌതുകാവഹമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. മിസ്റ്റര്‍ പണിക്കര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:-

 അനേകം സംവത്സരങ്ങളായി, തെക്കന്‍ തിരുവിതാംകൂറിലെ ജനങ്ങള്‍, നാഞ്ചിനാട്ടിലുള്ള നിലങ്ങളില്‍ നെല്‍കൃഷിക്ക് ആവശ്യപ്പെട്ട ജലംകിട്ടാതെ സങ്കടപ്പെടുന്നുണ്ടായിരുന്നു. 1837-മാണ്ടിടയ്ക്ക് തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ട് ഈ കാര്യത്തില്‍ ദൃഷ്ടിപതിക്കയും, 1857--ാമാണ്ടുവരെ ആലോചനാവിഷയമാക്കി വയ്ക്കയുംചെയ്തു എങ്കിലും ഈ സങ്കടം പരിഹരിക്കപ്പെടുവാന്‍ സാധ്യമല്ലെന്നുള്ളടത്തോളം നിശ്ചയിച്ച് 1857-ല്‍ ഈ കാര്യത്തെപ്പറ്റിയുള്ള ആലോചന**************************************************************************കൃഷിക്കാരുടെ മുറവിളി ഗവര്‍ന്മെണ്ടിന്‍റെ ശ്രദ്ധയെ വീണ്ടും ആകര്‍ഷിച്ചു എങ്കിലും, അദ്ദേഹം അപ്രതീക്ഷിതമായി ഉദ്യോഗം ഒഴിഞ്ഞുപോകയാലായിരിക്കാം, അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടായില്ലാ. അനന്തരം ദിവാന്‍ മിസ്റ്റര്‍ നാണുപിള്ള ഗവര്‍ന്മേണ്ടുമേലധികാരിയായി വന്നകാലത്തു തെക്കൻ തിരുവിതാംകൂറിലെ കൃഷിമരാമത്തു കാര്യം ഗവര്‍ന്മേണ്ടിന്‍റെ ആലോചനയ്ക്ക് മൂന്നാമതും വിഷയീഭവിച്ചു. അദ്ദേഹം പൊതുവെയുള്ള ചില കുളങ്ങൾ *********************************************************************************************അകാലത്തില്‍ ഉദ്യോഗം ഒഴിഞ്ഞുപോകേണ്ടിവന്നു. ഇതിനിടയില്‍, ഈ സംസ്ഥാനത്ത് ചീഫ് ഇഞ്ചിനീയര്‍ ഉദ്യോഗത്തില്‍ വളരെക്കാലമായി ജോലിനോക്കുകയും, കൃഷിക്കാരെ വേണ്ടവിധം സഹായിക്കുന്നതിന് കഴിയുംവണ്ണം ശ്രമിക്കുകയും ചെയ്തിരുന്ന മിസ്റ്റര്‍ ഏ. എച്ച്. ജേക്കബ്, കോതയാറ്റിന്‍റെ ഉല്‍പ്പത്തിസ്ഥാനത്തുള്ള പേച്ചിപ്പാറയിലെ വെള്ളപ്പാച്ചലിനെ, ഒരു അണകെട്ടി തടുത്ത് തിരിച്ചുവിട്ട്, നാഞ്ചിനാട്ടു നിലങ്ങളില്‍ വെള്ളംവിടുവാന്‍ സാധിക്കുമെന്നു ചിന്തിച്ചുറച്ചു. മിസ്റ്റര്‍ ജേക്കബ് ഫര്‍ലോ ഒഴിവിന്മേല്‍ പോയിരുന്ന കാലത്ത്, തിരുവിതാംകൂറില്‍ ചീഫ് ഇഞ്ചിനീയര്‍ ഉദ്യോഗം താല്‍കാലികമായിവഹിച്ചിരുന്ന ആളും, ബ്രിട്ടീഷ് സര്‍വീസില്‍ വളരെ പഴക്കമുള്ള ഇഞ്ചിനീയരായിരുന്ന ആളും ആയ മിസ്റ്റര്‍ വ്വാള്‍ച്ച്, മിസ്റ്റര്‍ ജേക്കബിന്‍റെ ഈ ഉപായത്തെ അഭിനന്ദിച്ചു. ഏറെക്കാലം കഴിയുംമുമ്പെതന്നെ കോതയാര്‍ അണ വേല സംബന്ധിച്ചുള്ള പ്ളാനുകളും അടങ്കലുകളും ഹജൂര്‍കച്ചേരിയില്‍ എത്തി. അന്നു ദിവാന്‍ജിയായിരുന്ന മിസ്റ്റര്‍ ശങ്കരസുബ്ബയ്യർ അടങ്കൽ അനുവദിച്ചു. അദ്ദേഹം അനുവദിച്ച അടങ്കല്‍തുക 7,96,000-രൂപ ആയിരുന്നു. ആറ്റിന്‍റെ ഉല്‍പത്തിസ്ഥാനത്തുവച്ച്, ആറ്റിന് വിലങ്ങത്തില്‍, "ആഷ്‍ലാര്‍മേസണ്‍റി,, എന്ന പണിത്തരത്തില്‍, ഒരണകെട്ടുകയും, അണയില്‍നിന്ന് പൊന്മനയ്ക്കടുത്തുള്ള പാണ്ഡ്യന്‍കാലിലേക്ക് ഒരു കാലുവെട്ടുകയും ചെയ്യുവാനാണ് അന്ന് ഉദ്ദേശിച്ചിരുന്നത്. കൊല്ലവര്‍ഷം 1069-മാണ്ട് അതാവിത് ഇംഗ്ലീഷ് വർഷം 1893-ാമാണ്ടിടയ്ക്ക് ആ പ്രദേശത്തുള്ള കാടുവെട്ടിത്തെളിക്കുന്ന വേലതുടങ്ങി. അടുത്തകൊല്ലം മണ്‍വേല തുടങ്ങി. അന്ന് അവിടെ പണി മേലധികാരിയായിരുന്നത്, ചീഫ് ഇഞ്ചിനീയര്‍ മിസ്റ്റര്‍ ജേക്കബിന്‍റെ ഭാഗിനേയനായ എക്സിക്യൂട്ടീവ് ഇഞ്ചിനീയര്‍ മിസ്തര്‍ എഫ്. ജേ. ജേക്കബ് ആയിരുന്നു. അണ വേലയ്ക്ക് പറയത്തക്കവണ്ണം പൂര്‍ത്തിവന്നിട്ടില്ലാതിരുന്ന അവസരത്തില്‍, ചീഫ് ഇഞ്ചിനീയര്‍ മിസ്റ്റര്‍ ജേക്കബ് ഉദ്യോഗമൊഴിഞ്ഞു. മിസ്റ്റര്‍ ഡബ്ളിയു ജാപ്പ് പകരം ജോലിയേറ്റു. ഇദ്ദേഹം തന്‍റെ മുന്‍ഗാമികളുടെ വ്യവസ്ഥകളില്‍ ചില ന്യൂനതകളുണ്ടെന്ന് ഗവര്‍ന്മേണ്ടിനെ ധരിപ്പിക്കയും, അണവേലയ്ക്ക് പുതിയ പ്ളാന്‍ സങ്കല്പിക്കയുംചെയ്തു. ഇദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, അണ, ആറ്റിലൊഴുക്കിന് തൂക്കായിരിക്കണമെന്നു വരുകില്‍ ആറ്റിന്‍റെ ഉല്പത്തിസ്ഥാനത്തില്‍ അപ്പോഴത്തേതിലും ഏറെ കെട്ടേണ്ടതാണെന്നും; അങ്ങനെ ചെയ്താല്‍മാത്രമെ അണ ദീര്‍ഘകാലം നില്‍ക്കുകയുള്ളു എന്നും; മിസ്റ്റര്‍ ജേക്കബിന്‍റെ വ്യവസ്ഥയില്‍ അപ്രകാരമല്ലെന്നും കണ്ടിരുന്നു.  ഇത്ര*******സ്ഥലത്ത്*********കെട്ടണമെങ്കിൽ, പാറയുടെ മേല്‍ തന്നെകെട്ടേണ്ടതാണെന്നും; അപ്പോള്‍ പണിതീരുന്ന അണയുടെ ചുവട്ടില്‍ പാറയില്ലാ എന്നും മിസ്റ്റര്‍ ജാപ്പ് ചൂണ്ടിക്കാണിച്ചുങ്കൊണ്ടു ഒരു ദീര്‍ഘമായ മെമ്മോറാണ്ഡം തയ്യാറാക്കി ഗവര്‍ന്മേണ്ടിലേക്ക് സമര്‍പ്പിക്കയും, "സുർക്കികാണ്‍ക്രീറ്റി,,ല്‍ ഒരു പുതിയ അണകെട്ടുന്നതിനും, രണ്ടു കാലുകളും അവയ്ക്ക്, ചെറിയ കാലുകളും വെട്ടുന്നതിനും 28-ലക്ഷം രൂപ അടങ്കല്‍ അനുവദിപ്പാന്‍ അപേക്ഷിക്കയുംചെയ്തു. മിസ്റ്റര്‍ ജേക്കബിന്‍റെ ഉദ്ദേശം, പേച്ചിപ്പാറ വെള്ളം വെറുതെ കടലിലേക്കു ഒഴുകിപ്പോകുന്നതിനെതടുത്ത്, തെക്കന്‍തിരുവിതാംകൂറിലെ നിലങ്ങള്‍ പലതിലും വിടണമെന്നായിരുന്നു എന്നും, മിസ്റ്റര്‍ ജാപ്പിന്‍റെ ഉദ്ദേശം, തെക്കന്‍തിരുവിതാംകൂര്‍ മുഴുവനും കൃഷിക്കു ആവശ്യപ്പെടുന്ന വെള്ളമത്രയും സംഭരിച്ചു നിറുത്തണമെന്നാണെന്നും ഹജൂര്‍ മേലധികാരികള്‍ മനസ്സിലാക്കി. മിസ്റ്റര്‍ ജാപ്പിന്‍റെ ഭേദപ്പെടുത്തി വലുതാക്കിയ വ്യവസ്ഥയെ സര്‍ക്കാര്‍ അനുമതിച്ചു; ദിവാന്‍ മിസ്റ്റര്‍ കൃഷ്ണസ്വാമിരായര്‍ അതിനെ അനുവദിക്കയുംചെയ്തു. ഇക്കാലത്തിനിടയ്ക്ക് എക്സിക്യൂട്ടീവ് ഇഞ്ചിനീയര്‍ മിസ്റ്റര്‍ ജേക്കബിനെ കോതയാറ്റില്‍ നിന്ന് സ്ഥലംമാറ്റുകയും, പകരം മിസ്റ്റര്‍ എച്ച്. ഏ. മിഞ്ചിനെ നിയമിക്കയുംചെയ്തു. മിസ്റ്റര്‍ ജാപ്പിന്‍റെ വ്യവസ്ഥ അനുസരിച്ച് അണവേല നടന്നുകൊണ്ടിരിക്കെ, മിസ്റ്റര്‍ സി. ഏ. സ്മിത്ത് എന്ന സായിപ്പ് ചീഫ് ഇഞ്ചിനീയരായി വന്നു. ഇദ്ദേഹം അണവേലയുടെ പ്ളാന്‍ എല്ലാം നല്ലതെന്നു അഭിപ്രായപ്പെട്ടു എങ്കിലും, ചെലവിനുള്ള അടങ്കല്‍പണം*************************************** കാണുകയാല്‍ അടങ്കല്‍ മതിയാകയില്ലെന്ന് ആക്ഷേപംപറഞ്ഞു. മിസ്റ്റര്‍ സ്മിത്ത്, അപ്പോഴത്തെ അടങ്കലിലെ പലേ ന്യൂനതകളെയും ചൂണ്ടിക്കാണിക്കയും, 78-(എഴുപത്തെട്ടു)ലക്ഷംരൂപയ്ക്കു പുതിയ അടങ്കല്‍ തയ്യാറാക്കുകയുംചെയ്തു. ഈ കൂടുതല്‍ അടങ്കല്‍ 78-ലക്ഷംരൂപയും ദിവാന്‍ മിസ്റ്റര്‍ വി. പി. മാധവരായര്‍ അനുവദിച്ചു. അണവേല മുഴുമിക്കുന്നതിനു ഏതാനും കാലം മുൻപ് ദിവാന്‍ മിസ്റ്റര്‍ മാധവരായരും ഇഞ്ചിനീയര്‍ മിസ്റ്റര്‍ സ്മിത്തും ഉദ്യോഗങ്ങൾ ഒഴിഞ്ഞു. പകരം മിസ്റ്റര്‍ എസ്.ഗോപാലാചാര്യരും മിസ്തർ എ. എച്ച്. ***************************************


An article

  • Published on June 12, 1907
  • 467 Views

Mr. K. N. Padmanabha Panicker has authored a comprehensive article in the newspaper "Indian Patriot," dated June 6, shedding light on the Kothayar dam. This dam, a crucial component of agricultural infrastructure in South Trivandrum, has unfortunately accrued substantial expenses from the Travancore Government treasury. In this article, the history of the aforementioned dam works is summarized, covering its inception and subsequent developments. It has been learned from reliable sources that Mr. Panicker visited Pechipara* a few weeks before writing about these works. During this visit, he conducted numerous inquiries and acquired the necessary knowledge for his article.

We believe that this article will be of interest to the readers of the "Swadesabhimani" newspaper. Mr. Panicker has expressed the following:

“For many years, the people of South Travancore have been grappling with the shortage of water needed for paddy cultivation in the lands of Nanchinad. In 1837, the Government of Travancore initiated an investigation into this matter, which remained under deliberation until 1857. However, it was concluded that the grievance could not be resolved, leading to the decision to conclude the deliberations in 1857. ***(text missing) *** Although the peasants' complaints attracted the attention of the government again, perhaps because of his (the Dewan’s) unexpected resignation, no favourable decision was taken. Subsequently, when the Dewan Mr. Nanoo Pillai became the administrator, the issue of agricultural reform in South Travancore came under the Government's deliberations for the third time. Some of the ponds he had in common ***(text missing) ***had to vacate the post prematurely.

Meanwhile, Mr. A. H. Jacob, who had served as Chief Engineer in this state for an extended period and had been making concerted efforts to assist the farmers, conceived the idea of redirecting the water flow from Pechipara, the source of Kothayar. This could be achieved by constructing a dam to impound water and subsequently releasing it to irrigate the lands of Nanchinad. Mr. Walch, who had temporarily assumed the position of Chief Engineer in Travancore during Mr. Jacob's furlough, being a seasoned engineer with extensive experience in the British service, recognized and appreciated Mr. Jacob's innovative plan. Before long, the plans and estimates for the Kothayar dam works reached the administrative office. Mr. Shankarasubba Iyer, who served as the Dewan at that time, approved the estimated amount of Rupees Seven Lakhs Ninety Six Thousand. At that time, the plan was to construct a dam in the Ashlar masonry* style, horizontally at the source of the river and to excavate a canal from the dam to Pandyankal near Ponmana. In the year 1069, equivalent to 1893 in the English calendar, the process of clearing forests in the area commenced. The following year saw the commencement of earthworks.

During that period, overseer of the work and the Executive Engineer was Mr. F. J. Jacob, who happened to be the nephew of the Chief Engineer, Mr. Jacob.

The Chief Engineer, Mr. Jacob, had left his job while the dam works had not yet reached the completion stage. Mr. W. Japp replaced him and successfully convinced the government that there were flaws in the system employed by his predecessors. Subsequently, he formulated a new plan for the dam works.

According to him, the dam should be constructed perpendicular to the flow of the river at its origin, and the built-up area should be significantly increased compared to the existing plans. He argued that only by doing so the dam would stand for a longer duration. It was noted that this aspect was not adequately addressed in Mr. Jacob's plans. Mr. Japp emphasised that if the construction were to take place in that location with an expanded area, it should be built on rock. He prepared a detailed memorandum and submitted it to the Government, emphasising the absence of a rock foundation beneath the dam that was nearing completion. A request was made to sanction an estimate of Rupees Twenty Eight Lakhs for the construction of a new dam using Surkhi concrete**. Additionally, it included the excavation of two waterways and several smaller canals. The administration leaders acknowledged that Mr. Jacob's objective was to reroute water to different areas in South Travancore, with the intention of preventing the Pechipara water from reaching the sea. In contrast, Mr. Japp aimed to store a significant amount of water in the dam for agricultural purposes throughout South Travancore. The government approved Mr. Japp's revised and expanded proposal, and the Dewan Mr. Krishnaswami Rao granted permission for it. Meanwhile, Executive Engineer Mr. Jacob was transferred from Kothayar, and Mr. H. A. Minch was appointed as his replacement. While the dam construction was advancing according to Mr. Japp’s plan, Mr. C.A. Smith assumed the role of Chief Engineer. Although he acknowledged the overall soundness of the dam work plan, considering the expenditure, he complained that the estimated amount was not sufficient. Mr. Smith identified numerous shortcomings in the existing plan and prepared a new plan with a budget of Rupees Seventy Eight Lakhs. The Dewan, Mr. T. P. Madhava Rao, approved the sum.. Subsequently, both Mr. Madhava Rao and the engineer Mr. Smith resigned from their positions before the completion of the project. In their stead, Mr. S. Gopalachari and Mr. A. H. ... (text missing) ... assumed their roles."

Notes from the translator:

*Pechipara is where the dam is located.

*Ashlar masonry is a type of stone construction where all stones are dressed or cut to a uniform shape, size, and surface appearance. They are then laid in horizontal courses, or layers, with very little of a supporting substance called mortar between them. Ashlar masonry is a very old type of construction.

*Surkhi is used as a partial replacement of sand in concrete provided to be very useful in the strength of concrete. The utilisation not only protects the environment from pollution but also maintains an ecological balance in the environment, which is otherwise disturbed by the extraction of sand used for concrete.

Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like