പരസ്യം
- Published on August 26, 1908
- By Staff Reporter
- 467 Views
പരസ്യം
മലാക്കാചൂരല്‍ വടികള്‍, ചൈനാചൂരല്‍ വടികള്‍ മുതലായവ, ജര്‍മ്മന്‍ വെള്ളി മുതലായ ലോഹം കൊണ്ടുള്ള മൊട്ടോടുകൂടിയതു വില്പാന്‍ തയ്യാര്‍.
തിരുവിതാംകൂര്‍ പോലീസുകാര്‍ക്കും, പട്ടാളക്കാര്‍ക്കും. മറ്റാളുകള്‍ക്കും, കൊണ്ടുനടക്കാനുള്ള മനോഹരങ്ങളായ ചൂരല്‍വടികള്‍ക്ക് സര്‍ക്കാരിലേക്ക് കുത്തകയായി ഏറ്റിരിക്കുന്ന കല്‍ക്കട്ടായിലെ പ്രസിദ്ധപ്പെട്ട രാമപ്രസാദദാസ് എന്ന കമ്പനിക്കാരുടെ ഇവിടത്തെ വില്പന ഏജണ്ടന്മാരായി ഞങ്ങളെ നിയമിച്ചിരിക്കുന്നു. മേല്പറഞ്ഞ സാമാനങ്ങള്‍ സഹായവിലയ്ക്കു ഞങ്ങളുടെ ഷാപ്പില്‍ കിട്ടും. ഇതുകൂടാതേയും ഉപയുക്തങ്ങളും മനോഹരങ്ങളുമായ പലവിധ സാമാനങ്ങളും വില്‍ക്കാന്‍ തയ്യാറുണ്ട്.
എ. സി. സി. പിള്ള കമ്പനിക്കാര്‍
മെയിന്‍ റോഡ്
തിരുവനന്തപുരം.