വാർത്ത

  • Published on December 22, 1909
  • By Staff Reporter
  • 536 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

      ബ്രിട്ടീഷ് പാർലിമെണ്ട് വഴക്കു വർദ്ധിച്ചുവരുന്നു എന്നും ഒരു പുതിയ തെരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകുമെന്നും കമ്പിവർത്തമാനങ്ങളിൽ കാണുന്നു. ഇന്ത്യകൌൺസിലിലെ ഒരു സാമാജികനായ  മിസ്തർ ബിൽഗ്രാമി ഈ വഴക്കിനെക്കുറിച്ച് ഇപ്രകാരം പറയുന്നു : - "  പുതിയ തെരഞ്ഞെടുപ്പ് നിശ്ചയമായും ഉണ്ടാകും. അതിൽ ലിബറൽ കക്ഷിക്കാർ തന്നെ വിജയികളാകും. സ്റ്റേറ്റ് സിക്രട്ടറി ലാർഡ് മാർളി തന്നെയായിരിക്കും,,. 

                                              -------------------------------

                  ഇന്ത്യാക്കാരായ ഏതാനും ക്രിക്കററുകളിക്കാർ ഇംഗ്ലാണ്ടിലെയ്ക്കു പോയി ഒരു മത്സരക്കളി നടത്തുവാൻ ആലോചിച്ചുവരുകയാണല്ലോ.  അതിലെയ്ക്കു ഒരു സഹായധനമേർപ്പാടു തുടങ്ങുകയും  26,000 - ക യോളം ഇതിനിടെ പിരിഞ്ഞു കിട്ടുകയും ചെയ്തിരിക്കുന്നു.

                                                ------------------------------------------------

                പല വിധത്തിലുള്ള കൈത്തൊഴിലുകൾ അഭ്യസിക്കുന്നവരായി ആകെ 35- ഇന്ത്യക്കാർ ഇപ്പൊൾ ജപ്പാനിൽ ഉണ്ട്.  ഇവരുടെ ജപ്പാൻജീവിതം വളരെ സന്തോഷകരമായിരിക്കുന്നുവെന്ന് അവരിൽ ചിലർ തങ്ങളുടെ ബന്ധുക്കൾക്കു എഴുതിയിരിക്കുന്നു.

You May Also Like