ശാരദ. കേരളത്തിലെ സ്ത്രീജനങ്ങൾക്കായുള്ള മാസിക പത്രഗ്രന്ഥം
- Published on July 08, 1908
- By Staff Reporter
- 387 Views
" തേനിടഞ്ഞ മൊഴിമാരിലക്ഷര -
ജ്ഞാനമുള്ളവര്‍ വിലയ്ക്കു വാങ്ങണം ,,
ശാ ര ദ .
കേരളത്തിലെ സ്ത്രീജനങ്ങള്‍ക്കായുള്ള മാസിക പത്രഗ്രന്ഥം.
ശ്രീമതി ടി.ബി. കല്യാണിഅമ്മ (തിരുവനന്തപുരം ), ശ്രീമതി ടി. സി. കല്യാണി അമ്മ ( എറണാകുളം ), ശ്രീമതി ടി. അമ്മുക്കുട്ടി അമ്മ ( എറണാകുളം) - ഇവരാല്‍
പ്രസാധിതം.
കീര്‍ത്തിയേറിയ പലേ വിദ്വജ്ജനങ്ങളുടെ ലേഖനങ്ങളാല്‍
പ്രശോഭിതം.
കേ.രാമകൃഷ്ണപിള്ള ,( ബി. ഏ .) യാല്‍
പ്രവര്‍ത്തിതം.
1908 ഫെബ്രവരിമാസം മുതല്‍ക്ക്, പുനര്‍ജ്ജീവിപ്പിച്ച് പരിഷ്കരിച്ചു പുറപ്പെടുവിക്കുന്ന ഈ പത്രഗ്രന്ഥത്തിലുള്ളതിനൊപ്പം സ്ത്രീകള്‍ക്കുപകരിക്കുന്ന നവീനാശയങ്ങള്‍, പ്രൗഢപ്രമാണങ്ങള്‍ ഇവ അടങ്ങിയ ലേഖനങ്ങള്‍ മറ്റൊന്നിലും ഇല്ലാ.
കേ. നാരായണക്കുരുക്കള്‍ ബി .എ. എഴുതുന്ന
" ജ്യോതിഷ്മതി ,,
എന്ന പുതിയ നോവല്‍ ഇതില്‍ചേര്‍ത്തുവരുന്നു.
തിരുവിതാംകൂറിലെ മലയാളം പെണ്‍ പള്ളിക്കൂടങ്ങളില്‍ " ശാരദ " യെ വാങ്ങിക്കൊള്ളുവാന്‍ ഗവര്‍ന്മേണ്ട് കല്പിച്ചിട്ടുണ്ട്.
ലേഖനങ്ങള്‍, കടലാസ്, അച്ചടി, ചിത്രങ്ങള്‍, മുതലായവയെക്കുറിച്ച് ,പല മലയാളപത്രങ്ങളും, ഇംഗ്ലീഷ് പത്രങ്ങളും, ബഹുജനങ്ങളും പ്രശംസിച്ചിരിക്കുന്നു.
മലയാളമറിയാവുന്ന എതൊരു സ്ത്രീയും വാങ്ങി വായിക്കുന്നതിനു തക്കവണ്ണം ഈ പത്രത്തിന്‍റെ വരിപ്പണം കൊല്ലത്തില്‍ 2 - ക മാത്രമാക്കിയിരിക്കുന്നു.
" ശാരദാ ,, മാനേജര്‍ ,
തിരുവനന്തപുരം.