പുതിയ വരവ്
- Published on February 26, 1908
- By Staff Reporter
- 232 Views
താഴെപ്പറയുന്നതരം ഏറിയൊരു ഘടികാരങ്ങള്‍ ഇതാ ഞങ്ങള്‍ വരുത്തിയിരിക്കുന്നു . ഇവയെ പകുതിവിലയ്ക്കു വില്‍ക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പ്രിസിഷന്‍ലെവര്‍ വാച്ച്.
തെളിച്ചമുള്ള നിക്കള്‍വെള്ളിയില്‍ തുറന്ന മുഖത്തോടു കൂടിയതു : താക്കോല്‍ കൂടാതെ മുറുക്കാം. 30 മണിക്കൂര്‍ നേരം നടക്കും; സെക്കന്‍ഡ് കാണിക്കുന്ന സൂചികയും ' സൂചികളെ തിരിക്കുന്നതിന് , പുറത്ത് ഉന്തുസൂചിയും ഉണ്ട്. ലഘുവും ബലമുള്ളതും ആയ യന്ത്രം. ശരിയായി നേരം കാണിക്കും : 5 - വര്‍ഷത്തേക്കു കേടുകൂടാതെയിരിക്കുമെന്ന് ഉറപ്പുതരുന്നു. ഒരു നല്ലപെട്ടിയില്‍ കണ്ണാടിച്ചില്ലും സ്പ്രിങ്ങുംകൂടെ അയച്ചുതരും. വില 7 -ക 8 -ണ . പകുതിവില 3 - ക. 12 ണ. തപാല്‍കൂലിമുതലായവ 5 - ണ.
സമ്മാനം : - ഒരു ആള്‍ബള്‍ട്ട് ചങ്ങല.
വിശേഷസമ്മാനം : - ആറു ഘടികാരം ഒന്നായി വാങ്ങുന്നവര്‍ക്ക് ഒരെണ്ണംവില കൂടാതെ കിട്ടും.
കൂടുതല്‍ ലാഭങ്ങള്‍ : - മുന്‍കൂട്ടി മുഴുവന്‍പണം അയയ്ക്കുന്നവര്‍ക്ക്, തപാല്‍കൂലി മുതലായവ വിട്ടുകൊടുക്കും.
ANA H BROS.
9, Raghunath Chatterjei's Street ( C . P )
Calcutta.