വിൽക്കാൻ
- Published on October 23, 1907
- By Staff Reporter
- 398 Views
പകുതി വില! പകുതി വില!! പകുതി വില!!!
ഈ അപൂർവ്വമായ നല്ല അവസരം തെറ്റിക്കരുതേ
എണ്ണത്തിൽ അല്പം മാത്രമേയുള്ളൂ. വിക്റ്റോറിയ ഹൺടിങ് വാച്ച്. ഇത് കാഴ്ചക്ക് വളരെ ഭംഗിയെ കൊടുക്കുന്നത്. നിത്യോപയോഗത്തിനും സമ്മാനം കൊടുക്കുന്നതിനും അത്യന്തം ഉപയുക്തമായിട്ടുള്ളത്. വേനൽ, വർഷം എന്നീ കാല വ്യത്യാസങ്ങളില്ലാതെ എല്ലാ കാലത്തിലും പറ്റുന്നതിനും, കൃത്യസമയത്തിനെ കാണിക്കുന്നതിനും തക്കവണ്ണം ഉറപ്പേറിയ ഉപകരണമുള്ളതും, രത്നദ്വാരങ്ങളോടു കൃടിയതുമാകുന്നു. ഇതിന്റെ മൂടി അതിരമണീയവും വളരെ കട്ടിയുള്ളതുമാണ്. 4 വർഷത്തോളം കേടുകൂടാതെ നടക്കുന്നതിന് ഉറപ്പ് പറയപ്പെടുന്ന സാക്ഷ്യ പത്രവുമുണ്ട്.
ഈ നല്ല അവസരത്തെ വെറുതെ കളയരുതേ. അസ്സൽ വില 14 രൂപ. പകുതി വിലയായ 7 രൂപക്ക് മനോഹരമായ ഒരു കൂടോടു കൂടി വില്ക്കപ്പെടുന്നു.
സമ്മാനം! ഭം ഗിയേറിയ ഒരു തുടലും, സ്പ്രിങ്ങും, ഒരു കണ്ണാടിയും കിട്ടുന്നതാണ്.
വില മുഴുവനും മുൻകൂറായി അടക്കുന്നവർക്ക്, തപാൽ ചിലവ് ഉപേക്ഷിച്ച് കൊടുക്കുന്നതും കൂടാതെ, കനേഡിയൻ സ്വർണ്ണത്തിൽ നവരത്നങ്ങൾ പതിച്ചിട്ടുള്ള ഒരു മോതിരം സമ്മാനമായി അയച്ചു കൊടുക്കുന്നതുമാണ്. വേഗം വിറ്റു പോകുമെന്നുള്ളതിനാൽ ആശാഭംഗത്തിനിട കൊടുക്കാതെ താഴെ പറയുന്ന മേൽ വിലാസത്തിൽ ഉടനെ എഴുതുക.