കത്ത്

  • Published on December 10, 1909
  • By Staff Reporter
  • 310 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

   പ്രസിദ്ധ ജര്‍ണലിസ്റ്റ് മിസ്തര്‍ കെ. എന്‍. പത്മനാഭപ്പണിക്കര്‍, ഞങ്ങള്‍ക്കു ഇപ്രകാരം എഴുതുന്നു:-

                                                                                                                                                  വൈക്കം.

                                                                                                                                                    21- 4- 85-

 "ഇന്നേദിവസം കാലത്തു ഏകദേശം എട്ടുമണി സമയം ഞാന്‍, ഇവിടെ സര്‍ക്കീട്ടില്‍ എത്തിയിരിക്കുന്ന കോട്ടയം ആക്ററിങ്ങ് ഡിസ്ട്രിക്ട് മജിസ്ട്രേട്ടു മിസ്തര്‍ രാജരാമറാവു മുമ്പാകെ ഹാജരാകയും, എന്നാല്‍ ഹജൂരിലെയ്ക്കു "മുത്തമ്മ,, യുടെ കേസിനെപ്പററി അയയ്ക്കപ്പെട്ടിരുന്ന കമ്പിയുടെ പകര്‍പ്പുസഹിതം വന്നിട്ടുള്ളതും കേസിനെപ്പററി അന്വേഷിച്ച് റിപ്പോര്‍ട്ടു ചെയ്യണമെന്നു ഡിസ്ട്രിക്ട് മജിസ്ട്രേട്ടിനെ ആജ്ഞാപിക്കുന്നതുമായ ഹജൂരുത്തരവിനെ കാണുകയും കമ്പിയിലും പത്രങ്ങളിലും വിവരിക്കപ്പെട്ടിട്ടു********************************മേല്‍ മൊഴികൊടുക്കുകയും സംഗതികളെ തെളിയിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. കെസിനെ ഒരു യൂറോപ്യന്‍ വിസ്തരിക്കണമെന്നും അന്വേഷണം നടത്തുന്നത് ഇപ്പൊഴത്തെ ആക്ററിങ് ഡിസ്ട്രിക്ട് മജിസ്ട്രേട്ടു ആയാല്‍ മതിയെന്നും മററും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. തഹശീല്‍ മജിസ്ട്രേട്ട് മിസ്തര്‍ ഗോവിന്ദപ്പിള്ളയുടെയും പൊലീസ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ ഡാനിയലിന്‍റെയും ഹെഡ് കാണ്‍സ്റ്റബിള്‍മാരായ മെസ്സേര്‍സ് കുമാരപിള്ള, നാരായണപിള്ള ഇവരുടെയും മേലാണ് മൊഴിയില്‍ കുററം ചുമത്തപ്പെട്ടിട്ടുള്ളത്. ആരോപിതങ്ങളായിരിക്കുന്ന കുററങ്ങള്‍ കൈക്കൂലി മുതലായവയാണ്. മുത്തമ്മയുടെ ഒരെഴുത്ത് ഫയല്‍ ചെയ്തിട്ടുണ്ട്. വീണ്ടും ഹാജരാകുന്നതിനുള്ള നോട്ടീസ് കാത്തിരിക്കുന്നു.

                                                                                                                            K.N. PADMANABHA PANIKER


You May Also Like