നായന്മാരോട് ഒരുവാക്ക്

  • Published on January 24, 1906
  • By Staff Reporter
  • 587 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

നായന്മാർക്കു മേലാൽ വല്ലതും ഗുണം ഉണ്ടാകണമെങ്കിൽ ഒരു നിശ്ചയം ചെയ്ത് നടപ്പിൽ വരുത്തിയാലേ നേരേയാവൂ എന്നു ഞാൻ വിചാരിക്കുന്നു. അല്ലാതീ ബഹളമൊക്കെ കൂട്ടിയതുകൊണ്ട് കാര്യമൊന്നും നടപ്പിൽ വരുമെന്ന് കാണുന്നില്ലാ. നായന്മാരായ ഉദ്യോഗസ്ഥന്മാർക്ക് സ്വജാതിക്കാരോട് കരുണയും അവരുടെ കാര്യങ്ങളിൽ അനുകമ്പയും തോന്നണം. അത് ആദ്യം സർവ്വസാധാരണമായി നടപ്പിൽ വരട്ടെ. പിന്നെ മറ്റുള്ളതിനൊക്കെ വട്ടം കൂട്ടിയാൽ മതിയല്ലൊ. ഇപ്പോൾ മിക്ക ഉദ്യോഗസ്ഥന്മാർക്കും ഒരു നായരെ മുമ്പിൽ കണ്ടു പോയെങ്കിൽ അതു ചതുർത്ഥി കണ്ടത് പോലുള്ള ഫലമായിട്ടാണ് തോന്നാറുള്ളത്. അവന് വല്ല ഗുണവും ചെയ്യുവാനുള്ള സന്ദർഭമായിരുന്നു ആ കാഴ്ച്ച എങ്കിൽ അതു മിക്കവാറും പൂജ്യം തന്നെ. അതു ഒന്നുകിൽ ഒരുവക സ്പർദ്ധ നിമിത്തമോ, അതല്ലാത്ത പക്ഷം അങ്ങനെ ചെയ്താൽ അന്യന്മാർ അതിനെക്കുറിച്ച് എന്തു പറഞ്ഞേയ്ക്കുമോ എന്നുള്ള ഭീതി നിമിത്തമോ ആയിരിപ്പാനേ ഇടയുള്ളൂ. നന്നായി വരുന്നത് പരസ്പരം കാണാൻ പാടില്ല. ഒരാൾ ഉയർന്നു വരുകയാണെങ്കിൽ അയാളിൽ ഒരു മാലിന്യം ആരോപിപ്പാൻ പലരും ബദ്ധകങ്കണന്മാരായി പുറപ്പെടും. ഇതര സമുദായത്തിൽ ഇത് നേരെ മറിച്ചാണ് കാണുന്നത്. അഥവാ, വല്ല ദൂഷ്യവും ഒരാളിൽ കണ്ടാൽ തന്നെയും അതിനെ പുറത്ത് വിട്ടയയ്ക്കാതെ അമർത്തി അയാളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണമായി കണ്ടുവരുന്നതാണ്. നായന്മാർ ഈ വക ദൂഷ്യം കണ്ടുപോയാൽ ഉടനെ അവരുടെ നിർദ്ദാക്ഷിണ്യം മുഴുവൻ അക്കാര്യത്തിൽ പ്രയോഗിക്കുകയായി. ഉടനെ, അവൻ മീശ വച്ചത് കുറ്റം, മുഖക്ഷൗരം ചെയ്തത് കുറ്റം. നല്ല കോട്ടോ തൊപ്പിയോ ധരിച്ചിട്ടുണ്ടെങ്കിൽ അതു അധികപ്രസംഗം. നല്ല മുണ്ടുടുത്ത് പോയാൽ, അതഹംകാരം. മൂക്കിൽ വിരലും കയറ്റി നിന്നില്ലെങ്കിൽ ധിക്കാരം. എന്തിന്? ഇങ്ങനെ സർവ്വവും കൊള്ളരുതായ്മയാക്കി സങ്കൽപ്പിച്ച് അയാളെ യാത്രയയയ്ക്കുകയായി. ഇങ്ങനെ ഒരു ഉദ്യോഗസ്ഥൻ ഭാവിയ്ക്കുകയാണെങ്കിൽ ആ ആളുടെ സ്വജാതിക്കാർ എങ്ങനെ ഏത് കാലത്ത് നന്നാവും? ഒരുവിധം യോഗ്യതയായും വൃത്തിയായും മുന്പിൽ ചെന്നാൽ അയാളെ കുറ്റമോ മറ്റോ പറയാമോ? ...............ഈ വക ദുർഗ്ഗുണങ്ങളൊന്നും കൂടാത്ത ചുരുക്കം ചില മഹാമനസ്കന്മാർ ഈ സമുദായത്തിലുണ്ടെന്നതിനെ വിസ്മരിച്ചിട്ടല്ല, ഇത്രയും പറഞ്ഞു പോയത്. അവരെപ്പോലെയുള്ളവരുടെ സൽഗുണം സമുദായം ഒട്ടുക്കും വ്യാപിച്ചെങ്കിൽ മാത്രമേ അതുകൊണ്ടുള്ള പ്രയോജനം പൂർണ്ണമായി സിദ്ധിക്കുകയുള്ളു. അങ്ങനെയല്ലാതെ, അവനവന്റെ കാര്യം മാത്രം മുറയ്ക്കു കൃത്യമായി നടത്തണമെന്നു ഉറച്ചുംകൊണ്ട് ജനബോദ്ധ്യത്തിനായി വല്ല ബഹളവും കൂട്ടിയതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുകയില്ല. ആ മാതിരി ബോദ്ധ്യം ഉണ്ടാകുന്ന സമയവും കുറെ മുൻപേ തന്നെ കഴിഞ്ഞുപോയിരിക്കുന്നു. അല്ലെങ്കിൽ “മലയാളി സഭ” എന്നോ “നായർസമാജം” എന്നോ മറ്റോ ഒട്ടുവളരെ സംഘങ്ങൾകൂടി പ്രസംഗങ്ങൾ ചെയ്തുതുടങ്ങിയിട്ടു കാലം ഏകദേശം രണ്ടു പന്തീരാണ്ടിനുമേൽ കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ട് എന്തെല്ലാം സാധിച്ചു? അന്യന്മാർ സമ്മതിക്കതക്കവണ്ണം ഒറ്റവിരൽ മടക്കാവുന്ന ഒരു കാര്യം പറയാനില്ലാ. ഇനി എത്ര കാലം കഴിയുമ്പോളാണ് ആദ്യകാലം മുതൽക്കേയുള്ള പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഫലവത്തായി കാണുന്നത്? ഓരോരുത്തരുടെ പ്രസംഗത്തിൽനിന്നും ഓരോ വലിയ കാര്യങ്ങൾ പുറത്ത് പുറപ്പെടുന്നുണ്ടെന്നല്ലാതെ അവയിൽ ഏതെങ്കിലും ഒന്ന് നടപ്പിൽ വരുത്തി സ്ഥായിയായി നിൽപ്പാനുള്ള വല്ലതും കണ്ടിട്ടുണ്ടൊ? നടപ്പിൽ വന്നു കാണണമെങ്കിൽ പ്രമാണികളുടെ മനസ്സിന് നിഷ്കളങ്കമായ ഗുണം ഉണ്ടാകണം. അല്ലാതെ ഈ വക ക്രിയകൾ കൊണ്ടൊന്നും ഫലിക്കുകയില്ലെന്നാണ്.....................

A Word to the Nair community (Written by a Gentleman)

  • Published on January 24, 1906
  • 587 Views

I believe that for the Nairs to derive any further benefits, a decisive decision must be made and implemented. It seems unlikely that any positive outcome will arise from all this commotion. Nair officers should foster compassion for their fellow caste members and empathy for their cause, and aim for this attitude to become a common and normative practice. Currently, there exists a prevailing sentiment among officials that encountering a Nair is akin to encountering an ill omen. The likelihood of seizing an opportunity for them to do good in such situations is almost negligible. This may be attributed to a sense of competition or, alternatively, to the fear of potential criticism from others. There is a tendency among people to resist the acknowledgement of progress in others. If someone demonstrates advancement in their life, many are quick to criticise and label them negatively. In contrast, the reactions are different in other communities; it is common to withhold and suppress information about any wrongdoing in a person, choosing instead to encourage and support them. When Nairs witness such wrongdoing, their reaction tends to be hasty, and they may confront the person involved. Immediately, he is accused of keeping a moustache and criticised for shaving his face. Wearing a nice coat or hat is deemed disobedience, and donning a neat-looking garment is considered arrogance. Even making direct eye contact boldly is perceived as insolence. If an officer behaves in such a manner, how can his caste members progress? Can one blame him if he steps forward competently and with integrity? … (text missing) I mention this, not overlooking the fact that there are a few broad-minded individuals in this community who rise above such vices. The community can fully reap the benefits only when the virtues of individuals similar to them spread throughout. Otherwise, making noise for public awareness and insisting that only their own affairs are handled properly will yield no benefits. The time for that kind of awareness has long since passed. For more than two decades, groups such as "Malayali Assembly" or "Nair Society" have been delivering such speeches. What has this accomplished? There is not even a single point, which can be counted on one hand, to garner agreement. How much time will pass before the effectiveness of everything mentioned in the speech from the beginning becomes apparent? Aside from the grand ideas preached by everyone, have you ever witnessed any of them being put into practice and standing as concrete evidence? For it to be evident in practice, the minds of the leaders must possess a genuine innocence. However, such actions are unlikely to be effective….(text missing)

Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like