ജൂബിലിമഹം
- Published on August 10, 1910
- By Staff Reporter
- 367 Views
ജൂബിലിമഹം.
തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സിലെ ജൂബിലി പ്രമാണിച്ചുള്ള ഉത്സവാഘോഷത്തിലേക്കു ഉപയോഗിപ്പാന്‍ തക്ക
അലങ്കാരങ്ങള്‍, ദീപങ്ങള്‍.
തിരുമനസ്സിലെ ഛായ പലവിധം വര്‍ണ്ണങ്ങളില്‍ അച്ചടിച്ചിട്ടുള്ള വിശേഷ കൊടിക്കൂറകള്‍, കടലാസുകൊണ്ടുള്ള ജപ്പാന്‍ ലാന്തറുകള്‍, ഇവ പലതരത്തിലും പുതിയ മാതൃകകളിലും തയ്യാറാക്കപ്പെട്ടിട്ടുള്ളവയും 2-ണ മുതല്‍ 1 രൂപവരെ വിലയുള്ളവയുമാകുന്നു.
തിരുമനസ്സിലെ ഛായ ഒരുവശത്തും തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ടു അടയാളമായ ശംഖുമുദ്ര മുതലായവ മറുവശത്തും ഉള്ള ജൂബിലി പതക്കങ്ങള്‍. ഇവ ഘടികാര ചങ്ങലയില്‍ തൂക്കുന്നതിനും മറ്റും വളരെ നല്ലതാകുന്നു.
ഈ സാമാനങ്ങള്‍ ഏറെയില്ലാ. ആവശ്യക്കാര്‍ ഉടന്‍ മേടിച്ചുകൊള്ളാഞ്ഞാല്‍ ഇച്ഛാഭംഗപ്പെടേണ്ടിവരും.
എസ്. പി. മെല്‍ കമ്പനി,
തിരുവനന്തപുരം.