ഞാമനെക്കാട് പി. എം. വൈദ്യശാല
- Published on April 04, 1910
- By Staff Reporter
- 417 Views
ഇവിടെ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും വില്പാൻ തെയ്യാറുണ്ട്. ആവശ്യമുള്ള പക്ഷം ഏതു യോഗവും അവരവരുടെ ഇഷ്ടപ്രകാരം തെയ്യാറാക്കിക്കൊടുക്കുവാൻ ഒരുക്കവുമുണ്ട്. കഷായങ്ങൾ എല്ലാം എന്നേക്കും കേടു വരാത്ത വിധത്തിൽ പരിഷ്കരിച്ച് ഉണ്ടാക്കിയിരിക്കുന്നു. അന്യദേശക്കാർക്ക് അവരവരുടെ ചെലവിന്മേൽ വി. പി. യായി അയച്ചുകൊടുക്കും.
( പ്രധാനപ്പെട്ട ചില മരുന്നുകൾ .)
ക്ഷീരബലാതൈലം 104 ആവർത്തിച്ചത് ക. ണ.
ഔൺസ് ഒന്നിന് 2 0
ടി ടി പതിനാറിന്നു 30 0
ധാന്വന്തരം തൈലം 21 ആവർത്തിച്ചത്
ഔൺസ് 16 ന്നു 15 0
ഗന്ധതൈലം ടി ടി 8 0
ധാന്വന്തരകഷായം ( 16 കഷായം
അടങ്ങിയകുപ്പി ) ഒന്നിന്നു 2 0
സുകുമാരകഷായം ടി ഒന്നിന്നു 2 8
മർമ്മഗുളിക ( പത്തുറൽ ചേർത്തതു )
ഡസൻ ഒന്നിന്നു 1 0
സമീരഗുളിക ( വിശേഷപ്പെട്ടതു )
ഡസൻ ഒന്നിന്നു 0 6
വിഷൂചികാരിഗുളിക ടി ടി 0 4
മദനകാമേശ്വരലേഹം റാത്തൽ 1 ന്നു 3 0
സുകുമാരഘൃതം ടി ടി 5 0
ഉഷ്ണരോഗഹാര ചൂർണ്ണം ടി ടി 6 0
ഇതുകൂടാതെ മസൂരിഗുളിക, ത്വക് ദോഷഹാരി, തമകശ്വാസഹാരി, രജോവിഘ്നഹാരി, മുതലായ തൈലങ്ങളും മറ്റനേക സിദ്ധൌഷധങ്ങളും ഇവിടെ ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്. അധികവിവരം അറിയേണ്ടവർക്ക് ഔഷധപ്പട്ടിക അയച്ചുകൊടുക്കയും ചെയ്യും.
മാനേജർ, പി. എം. വൈദ്യശാല,
ഞാമനെക്കാട്, ചാവക്കാട്.