മരുമക്കത്തായ വിവാഹം

  • Published on March 07, 1908
  • By Staff Reporter
  • 426 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                       (എസ്സ് . പി. )

                                                                  (3)

 വിവാഹബന്ധം  ഒഴിയുന്നതിനെപ്പററിയാണ് ഇനി അല്പം പറയാനുള്ളത്. ഭാര്യയുടെയോ, ഭര്‍ത്താവിന്‍റെയോ, ഇഷ്ടം പോലെയും, മറ്റെ കക്ഷിയുടെ സമ്മതം കൂടാതെയും, മതിയായ കാരണങ്ങള്‍പോലം കൂടാതെയും, വിവാഹബന്ധം ഒഴിയുന്നതിന് മരുമക്കത്തായനിയമപ്രകാരം ഭാര്യയ്ക്കും, ഭര്‍ത്താവിനും, ഇപ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്,  എന്നിരിക്കിലും, ഈ സ്വാതന്ത്യത്തെ പൂര്‍ണ്ണമായി നടത്തുന്നതിന്, മരുമക്കത്തായികളുടെ ഇടയില്‍ ഇപ്പോള്‍ വളരെ വൈമനസ്യം ഉണ്ട്. വിദ്യാഭ്യാസപ്രചാരംകൊണ്ടും, അന്യരാജ്യക്കാരുമായുള്ള സംസര്‍ഗ്ഗം കൊണ്ടും, മരുമക്കത്തായസംബന്ധം ശരിയായ വിവാഹമാണെന്നും, തോളത്തുകിടക്കുന്ന മുണ്ടിനെപ്പോലെ വിവാഹബന്ധത്തിനെ എപ്പൊഴെങ്കിലും, ആരും ഒഴിയുന്നത് ശരിയല്ലെന്നും ജനങ്ങള്‍ ധരിച്ചു പ്രവര്‍ത്തിച്ചു വരുന്നു എങ്കിലും അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുന്നതിനോ, അവരെക്കൊണ്ട് നഷ്ടപരിഹാരം ചെയ്യിക്കുന്നതിനോ, മരുമക്കത്തായ നിയമം ഇപ്പോള്‍ അനുവദിക്കുന്നില്ലാത്തതും, ഈ സന്മാര്‍ഗ്ഗശത്രുക്കള്‍ക്കുള്ള ശിക്ഷ പൊതുജനനിന്ദ മാത്രമായി തീര്‍ന്നിരിക്കുന്നതും, ഏററവും ശോചനീയംതന്നെ. മരുമക്കത്തായസംബന്ധത്തെ ദേശാചാരപ്രകാരം സാധുവായ വിവാഹമെന്ന് കോടതികള്‍ അംഗീകരിക്കുന്നതിനും, വിവാഹസംബന്ധമോചനത്തിനുള്ള വ്യവസ്ഥയില്ലായ്മ പ്രതിബന്ധമായി തീര്‍ന്നിരിക്കുന്നു. മരുമക്കത്തായികളുടെ അഭിപ്രായവും, നടപ്പും അനുസരിച്ച്, വിവാഹബന്ധത്തിന് ഇപ്പോഴുള്ള ഉറപ്പിനെ നിയമപ്രകാരവും, ആ ബന്ധത്തിന് നല്‍കുന്നതും, വിവാഹബന്ധം ഒഴിയുന്നതില്‍ ഇരു കക്ഷികള്‍ക്കും ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതായ അനാവശ്യ സ്വാതന്ത്യത്തെ അല്പം കുറയ്ക്കുന്നതും, ജനങ്ങളുടെ സന്മാര്‍ഗ്ഗാഭിവൃദ്ധിക്കു ഏററവും ആവശ്യമാകുന്നു. മേല്‍പറഞ്ഞ കാരണങ്ങളാല്‍, വിവാഹബന്ധം ഒഴിയുന്നതിന് താഴെപറയുന്ന വ്യവസ്ഥകള്‍ ചെയ്യുന്നതില്‍ അഭിപ്രായഭേദം ഉണ്ടാകയില്ലെന്ന് വിചാരിക്കുന്നു. മരുമക്കത്തായികള്‍ വിവാഹബന്ധം ഒഴിയുന്നത്, എന്തെല്ലാം വ്യവസ്ഥകള്‍ അനുസരിച്ചു വേണമെന്ന് നിശ്ചയിക്കുന്നതില്‍, അവര്‍ക്ക് ഇപ്പോഴുള്ള സ്വാതന്ത്യത്തെ ആവശ്യപ്പെട്ടതിലധികം കുറയ്ക്കുന്നതിന് തുനിയുന്നതായാല്‍ ജനങ്ങളുടെ ഇടയില്‍ ക്ഷോഭം ഉണ്ടാക്കി തീര്‍ക്കുമെന്ന് നിയമകര്‍ത്താക്കന്മാരും, നിയമം ഉണ്ടാക്കേണ്ടത് ഏതു വിധമെന്ന് അന്ന്വേഷിച്ചറിഞ്ഞ് റിപ്പോര്‍ട്ടു ചെയ്യുന്നതിന് നിയമിക്കപ്പെട്ടിട്ടുള്ള കമ്മിററിക്കാരും പ്രത്യേകം ഓര്‍മ്മിച്ചിരിയ്ക്കേണ്ടതാണ്. അതിനാല്‍, അനാവശ്യകാഠിന്യം കൂടാതെയും, എന്നാല്‍ സന്മാര്‍ഗ്ഗ പരിപാലനത്തിനു ആവശ്യപ്പെട്ടിടത്തോളമുള്ള വ്യവസ്ഥകളോട് കൂടിയും താഴെ പറയുന്ന വിധം മരുമക്കത്തായ നിയമത്തില്‍ ഭേദഗതി ചെയ്താല്‍ നന്നായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 (1) മരുമക്കത്തായികളുടെ ഇടയില്‍ ഇപ്പോള്‍ നടപ്പില്‍ ഇരിക്കുന്നതും, സാധുവെന്ന് വിചാരിക്കപ്പെട്ടിരിക്കുന്നതും ആയവിധത്തില്‍, പരസ്യമായി നടത്തപ്പെട്ട എല്ലാ സംബന്ധങ്ങളും, ഭാര്യാഭര്‍ത്താക്കന്മാരുടെ ജീവിതകാലത്തോളം നിലനില്‍ക്കുന്നതായി ഊഹിക്കണമെന്ന്, നിശ്ചയിച്ചിരിക്കണം.

 (2) ഭാര്യാഭര്‍ത്താക്കന്മാരില്‍ ആരുടെ എങ്കിലും മരണത്തോടും,

 (3) ഇരുകക്ഷികളുടെയും പൂര്‍ണ്ണസമ്മതപ്രകാരവും, വിവാഹബന്ധം ഒഴിയുന്നതിന് അനുവദിക്കണം. വിരോധപ്പെട്ടിരിക്കുന്നതായ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വിവാഹബന്ധം ഒഴിഞ്ഞുകൂടെന്നും; അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ച്   താമസിക്കണമെന്നും, നിയമം നിര്‍ബന്ധിക്കുന്നത്, ഗൃഹഛിദ്രത്തിനും ചിലപ്പോള്‍ ഗൌരവപ്പെട്ട കുറ്റങ്ങള്‍ക്കും ഇടയാക്കും. എന്നാല്‍, വിവാഹബന്ധം ഒഴിയുന്നതിനു നിയമത്താല്‍ അനുവദിച്ചിട്ടുള്ളവരുടെ ഇടയിലും, ഇത്ര സ്വാതന്ത്യം ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിട്ടില്ലാ. ഹിന്ദുക്കളുടെ ഇടയില്‍ പോലും, വിവാഹത്തെ ഒരു സംസ്കാരമായി അവരുടെ വേദപുസ്തകങ്ങളും, ആചാര്യന്മാരും, പുരോഹിതന്മാരും വിധിച്ചിരിക്കുന്നതിനെ, അവര്‍ ഏറിയകാലമായി വിശ്വസിച്ചു വന്നിരുന്നതിനാല്‍മാത്രമാണ്, ഈ സ്വാതന്ത്യം അനുവദിക്കപ്പെടാഞ്ഞത്. മരുമക്കത്തായ സംബന്ധത്തെ ഇപ്രകാരം വിചാരിക്കാന്‍ പാടില്ലാത്തതിനാലും, ഇപ്പോഴുള്ള സ്വാതന്ത്ര്യത്തെ ക്രമത്തിലധികം പെട്ടെന്ന് കുറയ്ക്കുന്നതില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന വിരോധത്തെ ഓര്‍ത്തും ആണ് മരുമക്കത്തായ വിവാഹം ഒഴിയുന്നതില്‍, ഇത്ര സ്വാതന്ത്യം അനുവദിക്കണമെന്ന് നിശ്ചയിച്ചത്.

  (4) ഒരു കക്ഷിയ്ക്ക് സമ്മതമല്ലെന്നു വരുകിലും, മതിയായ കാരണങ്ങളാല്‍ വിവാഹബന്ധം ഒഴിയുന്നതിന്,  ഭാര്യയ്ക്കും ഭര്‍ത്താവിനും അവകാശമുണ്ടായിരിക്കണം. മതിയായ കാരണങ്ങള്‍ വ്യഭിചാരം മുതലായവയാകുന്നു. എന്തെല്ലാം സംഗതികള്‍ മതിയായ കാരണങ്ങളായി ഗണിക്കപ്പെടാമെന്നുള്ളത് , ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് നിശ്ചയിക്കേണ്ടതാകുന്നു.

 (5) മതിയായ കാരണങ്ങള്‍കൂടാതെ വിവാഹങ്ങള്‍ ഒഴിഞ്ഞുകൂടുന്നതല്ലെന്നും, അപ്രകാരം ഒഴിയുന്നതായാല്‍ ആ കക്ഷി എതിര്‍കക്ഷിയ്ക്ക് നഷ്ടപരിഹാരം ചെയ്യേണ്ടതാണെന്നും, നിശ്ചയിച്ചിരിക്കണം.

 ഇപ്പോള്‍, നടപ്പില്‍ഇരിക്കുന്നതും, സാധുവെന്ന് വിചാരിക്കപ്പെട്ടിരിക്കുന്നതും, ആയ വിധത്തില്‍, പരസ്യമായി നടത്തപ്പെട്ടതായ ഒരു സംബന്ധം, ഭാര്യയുടെയോ ഭര്‍ത്താവിന്‍റേയോ, ജീവിതകാലത്തോളം, നിലനില്‍ക്കുന്നതായി ഊഹിക്കണമെന്ന്, നിയമത്താല്‍ നിര്‍ബന്ധമാക്കേണ്ടതിനെപററി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈ ഊഹത്തെ വിവാഹബന്ധമോചനം തടുക്കുന്നതിനാല്‍, അപ്രകാരം വാദിക്കുന്നതായ കക്ഷി, അതിലേക്ക് തെളിവുകൊടുക്കേണ്ടതാകുന്നു. പരസ്യമായി നടത്തപ്പെട്ടതായ സംബന്ധം ഒഴിയുന്നതിന്, ഇപ്പോള്‍ വ്യവസ്ഥഒന്നും ഇല്ലാത്തതിനാലും, രഹസ്യമായും ഒരുകക്ഷിയുടെ ഇഷ്ടംപോലെയും ഇപ്പോള്‍ നടത്തിവരുന്നതിനാലും, ഇതിലേയ്ക്ക് ഒരു വ്യവസ്ഥചെയ്യേണ്ടത് ഏറ്റവും ആവശ്യമായിരിക്കുന്നു. മരുമക്കത്തായകമ്മിററിക്കാര്‍ ചോദിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതായി ഗസററില്‍ പ്രസിദ്ധംചെയ്തിരിക്കുന്ന ചോദ്യങ്ങളില്‍, 4 -ാം ചോദ്യം ഈ സംഗതിയെപ്പററി ആകുന്നു. വിവാഹബന്ധം ഒഴിയുന്നതിനായി ആ ചോദ്യത്തില്‍ കാണിച്ചിരിക്കുന്ന വിധങ്ങളില്‍ രജിസ്തര്‍ പ്രമാണപ്രകാരമുള്ളത് ഇരു കക്ഷികളുടേയും സമ്മതപ്രകാരം ഒഴിയുമ്പോള്‍മാത്രം പാടുള്ളതാകയാല്‍, ആ വിധത്തെപ്പറ്റി മേല്‍ ആലോചിക്കുന്നില്ലാ. എല്ലാവിധം വിവാഹബന്ധമോചനത്തിനും ഉപയോഗിക്കാവുന്നതായ ഒരു മാര്‍ഗ്ഗം താഴെ കാണിച്ചിരിക്കുന്നു. വിവാഹബന്ധം  ഒഴിയുന്നതിന് ഇച്ഛിക്കുന്നകക്ഷി, എതിര്‍കക്ഷിക്കും, അവളുടേയോ, അവന്‍റെയോ, കാരണവനും, സ്ഥലത്തെ മുന്‍സിഫ് കോടതി മുഖാന്തരം ഒരു നോട്ടീസ് കൊടുക്കണം. ഇരുകക്ഷികളുടേയും കാരണവന്മാരുടെ അറിവോടും, സമ്മതത്തോടുംകൂടി നടത്തപ്പെട്ട സംബന്ധം ആകയാല്‍, സംബന്ധം ഒഴിയുന്നതുകൂടി ആ കാരണവന്മാര്‍ അറിഞ്ഞിരിക്കേണ്ടതും, അതിനാല്‍ കാരണവന്മാര്‍ക്കും നോട്ടീസ് കൊടുക്കണമെന്ന് നിശ്ചയിച്ചതും, ആണ്. നോട്ടീസ്, കഴിയുന്നതും, കക്ഷികളുടെമേല്‍തന്നെ നടത്തണം. നോട്ടീസു കിട്ടിയ തീയതിമുതല്‍ 6 മാസത്തിനകം  എതിര്‍കക്ഷികള്‍ ഹാജരായി അവര്‍ക്ക് തര്‍ക്കം ഏതെങ്കിലും ഉണ്ടെങ്കില്‍, ബോധിപ്പിക്കാതെ ഇരുന്നാല്‍, അവര്‍ വിവാഹബന്ധം ഒഴിയുന്നതിന് സമ്മതിച്ചതായി വിചാരിക്കേണ്ടതാകുന്നു. എതിര്‍കക്ഷി ഹാജരായി തര്‍ക്കം പുറപ്പെടുവിക്കുന്നതായാല്‍, വിവാഹബന്ധം ഒഴിക്കുന്നതിന് മതിയായ കാരണങ്ങള്‍ ഉണ്ടോഎന്നും, ഭാര്യാഭര്‍ത്താക്കന്മാരില്‍ ആരുടെ പേരിലാണ് വീഴ്ച എന്നും, വീഴ്ചക്കാരനായകക്ഷി എതിര്‍കക്ഷിക്ക് നഷ്ടപരിഹാരം ചെയ്യണമോ എന്നും, അപ്രകാരം ചെയ്യേണ്ടതായിരുന്നാല്‍, അത് എത്രയെന്നും, കോടതിയില്‍നിന്ന് തീരുമാനിക്കണം. ഭാര്യാഭര്‍ത്താക്കന്മാരുടെ അന്യോന്യതെറ്റുകളേയും, അവരുടെ വിരോധങ്ങളേയും, കോടതികളില്‍ പരസ്യമായി പ്രസ്താവിക്കുന്നത് മാന്യന്മാരായ ജനങ്ങള്‍ക്ക് വളരെ വിരോധമാണെന്ന് എനിക്ക് ബോദ്ധ്യമാണ്. അതിനാല്‍ മേല്പറഞ്ഞ സംഗതികളെ കോടതികളില്‍ വിസ്തരിക്കുന്നതിന് പകരം, ആ കക്ഷികള്‍ താമസിക്കുന്നതായ കരയിലോ, മുറിയിലോ, ഉള്ള പ്രധാനികളില്‍ കുറെ ആളുകള്‍ പഞ്ചായത്തുകൂടി അവര്‍മേല്‍പറഞ്ഞ സംഗതികളെ തീരുമാനിക്കുന്നതിനും, നിശ്ചയിക്കാവുന്നതാകുന്നു.

 ഭര്‍ത്താവോടൊന്നിച്ച് താമസിക്കാതെ ഇരിക്കുന്ന ഒരുഭാര്യയ്ക്കും, ചിലപ്പോള്‍ ഭര്‍ത്താവിനെക്കൊണ്ട് ചെലവിന് കൊടുപ്പിക്കാമെന്ന് ഹിന്ദുലാഅനുസരിക്കുന്നവരുടേയും, മററുമക്കത്തായികളുടേയും, ഇടയില്‍ നിയമമുണ്ടെന്നും, ആ നിയമത്തെ മരുമക്കത്തായത്തിലും പകര്‍ത്തീട്ടാവശ്യമില്ലെന്നും മുമ്പെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. വിവാഹബന്ധം ഒഴിയുന്നതില്‍, ഭര്‍ത്താവിനെ ക്കൊണ്ട് ഭാര്യയ്ക്ക് നഷ്ടപരിഹാരം ചെയ്യിക്കുന്നതും, ഭര്‍ത്താവിന്‍റെകൂടെ താമസിക്കാതെ തന്നെ ഭര്‍ത്താവിനെക്കൊണ്ട് ഭാര്യയ്ക്ക് ചെലവിന് കൊടുപ്പിക്കാവുന്ന സംഗതികളില്‍ മതിയാകുമൊ എന്ന്, കമ്മിറ്റിക്കാരുടെനാലാം ചോദ്യത്തില്‍ (ഡി) പിരിവില്‍ കാണുന്നു. ഒരുസ്ത്രീ, വേശ്യാവൃത്തിയെ കൈക്കൊണ്ടി രിക്കുമ്പോഴും, ഭര്‍ത്താവിന്‍റെ ക്രൂരതനിമിത്തമൊ, മററുമതിയായ കാരണങ്ങളാലൊ അല്ലാതെ ഭര്‍ത്താവോടൊന്നിച്ച് താമസിക്കുന്നതിന് തക്കം പറയുമ്പോള്‍, പ്രത്യേകം ചെലവിന് കൊടുക്കുന്നതിന് ഭര്‍ത്താവ് നിര്‍ബന്ധിതനല്ലാ. ഭാര്യയുടെ ഈവിധമുള്ള പ്രവൃത്തികള്‍, വിവാഹം ഒഴിയുവാന്‍ ഭര്‍ത്താവിന് മതിയായ കാരണങ്ങളാക്കി തീര്‍ക്കാവുന്നതിനാലും, ഭാര്യയ്ക്ക് ഈവിധമുള്ള ദോഷങ്ങൾ ഇല്ലാതെ ഇരിയ്ക്കെ ഭര്‍ത്താവ് ചെലവിന് കൊടുക്കാതെ ഇരിക്കുന്ന വീഴ്ചയെ, ഭാര്യയ്ക്ക് വിവാഹം ഒഴിയുവാന്‍ കാരണമാക്കി തീര്‍ക്കാവുന്നതിനാലും ആണ്, ഭാര്യയ്ക്ക് പ്രത്യേകംചെലവിന് കൊടുക്കേണ്ടതിനെപ്പററി, മക്കത്തായികളുടെ ഇടയിലുള്ള നിയമത്തെ, മരുമക്കത്തായികളുടെ ഇടയിലും, പകര്‍ത്തീട്ടാവശ്യമില്ലാ എന്ന്, മുന്‍പ് അഭിപ്രായപ്പെട്ടത്. ഭാര്യയുടെ വീഴ്ചയാല്‍ അല്ലാതെ വിവാഹം ഒഴിയുമ്പോള്‍ എല്ലാം, ഭാര്യയ്ക്ക് നഷ്ടപരിഹാരം ചെയ്യണമെന്ന് മുന്‍പു അഭിപ്രായപ്പെട്ടിരിക്കുന്നതുകൊണ്ട്, 4 ാം ചോദ്യം (ഡീ) പിരിവിന് പ്രത്യേകം ഉത്തരം പറയേണ്ടതായികാണുന്നില്ലാ

മരുമക്കത്തായവിവാഹത്തെ സംബന്ധിച്ച് മരുമക്കത്തായകമ്മിററിക്കാരുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാന്‍ ശേഷിച്ചിട്ടുണ്ട്. ഒരുനായര്‍സ്ത്രീക്ക് നായന്മാരില്‍ ഏതെങ്കിലും വര്‍ഗ്ഗക്കാരനായ ഒരു പുരുഷനെ സംബന്ധം ചെയ്യുന്നതിന് ഹിന്ദുശാസ്ത്രപ്രകാരം യാതൊരു വിരോധവുംഇല്ലാ. എന്നാല്‍ ഇപ്രകാരമുള്ള സംബന്ധങ്ങള്‍ നടന്നുകാണുന്നത് ഏററവും അപൂര്‍വംതന്നെ. ഈവിധമുള്ള സംബന്ധങ്ങളും സാധുവെന്ന് നിയമത്താല്‍ നിശ്ചയിക്കേണ്ടതാകുന്നു. നായര്‍സ്ത്രീകള്‍ക്കു ഉയര്‍ന്നജാതിക്കാരായ പുരുഷന്മാര്‍ സംബന്ധം ചെയ്യുന്നത് ഇപ്പോള്‍ സാധാരണകണ്ടുവരുന്നുണ്ട്. ചില നായര്‍കുഡംബങ്ങളില്‍ ബ്രാഹ്മണര്‍ മാത്രമെ സംബന്ധക്കാരായിരിക്കാവു എന്ന് നിര്‍ബന്ധം ഉള്ളതായിട്ടും കാണുന്നുണ്ട്. നായര്‍സ്ത്രീകളെ മലയാളത്തിലെ നമ്പൂരിമാര്‍ക്ക് വേണ്ടി ശ്രീപരശുരാമന്‍ കേരളത്തില്‍ കൊണ്ടുവന്നതാണെന്നും മററും കേരളമാഹാത്മ്യത്തില്‍ കാണുന്നതിനാല്‍, ജനങ്ങളുടെ ഇടയിലുള്ള ഇപ്പോഴത്തെ നടപ്പിനേയും, ചിലകുഡുംബക്കാരുടെ നിര്‍ബന്ധത്തെയും പററി അത്ര ആശ്ചര്യപ്പെടാനില്ലാ. ഈനടപ്പനുസരിച്ചുള്ള സംബന്ധങ്ങള്‍ സാധുവായ വിവാഹമാണെന്നു, തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് തീരുമാനിച്ചിട്ടും ഉണ്ട്. അതിനാല്‍ ഉയര്‍ന്നജാതിക്കാര്‍ നായര്‍സ്ത്രീകള്‍ക്ക് സംബന്ധം ചെയ്യുന്നതായാല്‍ അതു നിയമാനുസരണമായ വിവാഹമായിരിക്കുമെന്ന് തീര്‍ച്ചയാക്കാം

Marumakkathaya marriage

  • Published on March 07, 1908
  • 426 Views

There is a little more to say about ending the marital relationship. Although the husband and wife have full freedom under the Marumakkathayam law to leave the marriage relationship at will, without the consent of the other party and without sufficient reasons, there is now a lot of reluctance among the Marumakkathayees to exercise this freedom completely. Due to educational propaganda and close cultural mingling with foreigners, people have come to believe that the relationship in Marumakkathayam is a proper marriage and that it is not right for anyone to end the marriage relationship easily. But it is most deplorable that now the law does not insist on punishing or penalising those who act contrary to it, and that the punishment for these moral culprits is only public censure.

The lack of provision for divorce has become an obstacle for the courts to recognize a marriage through the customary Marumakkathaya sambandham* as a valid marriage. According to the opinion and practice of the Marumakkathayees, to give the prevalent certainty to the marriage relationship by law and to reduce the unnecessary freedom that is now allowed to both parties in ending the marriage relationship by a little will be most essential for the moral emancipation of the people.

 For the above reasons, it is considered that there will be no disagreement in making the following conditions for the dissolution of the marriage. The legislators and the commissioners, who are appointed to investigate and report on the manner in which the law should be made should especially be aware that they should not attempt to reduce the present freedom beyond what is required. Otherwise, imposing stringent conditions under which the Marumakkathayees should end the marriage relationship will create indignation among the people. Therefore, I believe it would be better to amend the said Act as follows( without undue rigor, but with such provisions as may be required for the maintenance of morals):

 (1) It shall be stipulated that all relations that are now in force between the Marumakkathayees and are deemed to be valid shall be presumed to last during the lifetime of the husband and the wife.

(2) The dissolution of the marriage can be granted on the death of either of the spouses or

 (3) with the full consent of both parties.

 (4) If the law insists that a marriage between the man and the wife who are in conflict should not be dissolved and that they live together as husband and wife, will lead to family squabbles and sometimes to other grievous crimes.

 However, even among those who are allowed by law to divorce, including the Hindus, the husband and the wife are not allowed this much freedom. It is only because they had long believed in their scriptures, teachers, and priests, which decreed this marriage as a part of their culture. Marumakkathaya sambandham should not be thought of in the above context. It was decided that so much freedom should be allowed in renouncing the Marumakkathaya sambandham because reducing the current level of freedom too quickly will invite opposition from the people.

(5) Both the husband and the wife shall have the right to dissolve the marriage for sufficient reasons, even if one of the parties does not consent.

 (6) Sufficient reasons could be adultery and the like. What can be considered as sufficient reasons must be determined through consensus among the people.

(7) It shall be decided that marriages shall not be voided without sufficient cause and that the party so voided, shall indemnify the other party.

It has already been stated that a relation so publicly conducted and considered to be in force and deemed valid shall now be presumed to certainly last for the life of the wife or the husband. As divorce prevents this presumption, the party so pleading must be liable to prove it.

As there is no provision now for vacating the sambandham, which was conducted in public, and the divorce is conducted secretly and at the will of one of the parties now, it is most necessary to make a provision for it. Among the questions published in the gazette that the Marumakkathaya committee is scheduled to ask, Question 4 is about this matter. As per the registrar's law, the methods shown in that question for terminating the marriage relationship are valid only when such termination is done with the consent of both parties. So, that method is not considered here.

A method that can be used for all divorces is given below. The party desiring to dissolve the marriage must give notice to the opposite party and his or her Karanavar, through the local Munsif Court. Since the relationship was solemnized with the knowledge and consent of the Karanavars of both parties, it is decided that they should be aware of the termination of the relationship as well, and therefore, notice should be given to them. Notice should, as far as possible, be served on the parties themselves. If the opposite party does not appear within six months from the date of the notice and raises any dispute, they shall be deemed to have consented to the dissolution of the marriage. I am well aware that it is very objectionable to respectable people to publicly state the mutual faults and animosities of the husband or the wife in the courts. Therefore, instead of hearing the above matters in the open courts, some of the prominent people in the area, where the parties live, can be deputed to decide such matters by convening a Panchayath meeting.

It has been stated earlier that among those who follow the Hindu laws and other Makkathayees, a wife who does not live with her husband can sometimes be paid for by her husband. There is no need to extend that law to Marumakkathayees. The question raised in 4 (d) of the Committee is whether the compensation paid by the husband to the wife in the dissolution of the marriage is sufficient, or whether the husband should pay the wife even if she is living apart, and such other matters should also be considered. The husband is not obliged to pay special expenses to a woman while she is engaged in prostitution or chooses not to live with her husband except on account of his cruelty or other ulterior motives. The law practiced by Makkathayees about the need to pay special expenses to the wife, because such devious actions of the wife can be considered sufficient reasons for the husband to end the marriage, or because the husband's failure to pay the expenses without such faults in the wife can be used as a reason for the wife to leave the marriage. It has been said before that there is no need for the Marumakkathayees to copy the law.

As it has already been held that the wife is to be compensated for everything except when the divorce is because of her fault, it does not seem necessary to answer question 4 (d) separately.

Some of the questions of the Marumakkathaya Committee about Marumakkathaya marriage remain to be answered. According to Hindu customs, there is no objection for a Nair woman to marry a man belonging to any of the Nair castes. But such sambandhams are seen very rarely. The validity of such sambandhams should also be determined by law. It is now common for upper-caste men to have sambandham with Nair women. It is also seen that only Brahmins are accepted to be in such relations in some Nair families. Considering the belief that Sri Parasuraman* brought the Nair women to Kerala for the sake of Malayalam Namboothiris as seen in Kerala Mahatmyam*, it is not surprising to see the current practice among the people and the insistence on it by some family members. There is an order by the Travancore High Court that sambandham by these customs is a valid marriage. Therefore, if upper-caste men have sambandham with Nair women, it can be assured that it will be a lawful marriage.

---------------------------

Notes by the translator:

*Sambandham literally means an alliance or relationship. Sambandham was not necessarily a permanent arrangement.

*Sri Parasuraman is a mythological Hindu deity.

*Kerala Mahatmyam is a work in Sanskrit detailing the history of Kerala’s origin.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like