ലേഖനം

  • Published on September 12, 1910
  • By Staff Reporter
  • 419 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

  'മിത്രങ്ങളില്‍ നിന്നു എന്നെ രക്ഷിക്കുക, - എന്നായിരിക്കും മിസ്റ്റര്‍ രാജഗോപാലാചാരി ഇപ്പൊള്‍ വിചാരിക്കുക. ജൂബിലി ഘോഷയാത്ര കാണ്മാന്‍ മിസ്തര്‍ ആചാരിക്കു ഗത്യന്തരമില്ലെന്ന വിധത്തില്‍ തെക്കെത്തെരുവില്‍ പെണ്‍പാഠശാലയുടെ മുകളില്‍ ചെന്നു നിന്ന് സ്ത്രീജനങ്ങള്‍ക്കു മനോവ്യഥാജനകമായ ഗോഷ്ഠിത്തം കാട്ടിയതിനെ സാധൂകരിക്കാന്‍ അദ്ദേഹത്തിന്‍റെ മിത്രങ്ങള്‍ ചെയ്യുന്ന ഉത്സാഹനം കൌതുകകരം തന്നെ. അദ്ദേഹത്തിന്‍റെ നടത്തയെ ആക്ഷേപിച്ചു പറഞ്ഞവരെ 'കാവല്‍ക്കാര്‍, എന്നും മററും അധിക്ഷേപിച്ചാല്‍ സമാധാനമായി, എന്നു വിചാരിച്ചു ദുര്‍ഭാഷണം ചെയ്യുന്ന ബന്ധുക്കള്‍ ഒരു വര്‍ഗ്ഗക്കാര്‍. ഇവരാണ് എതിര്‍ വക്കീലിനെ ശകാരിക്കുമ്പോള്‍ തന്‍റെ വാദം സ്ഥാപിക്കാമെന്നു കരുതുന്ന മൂഢയുക്തിക്കാര്‍. ഇനി മറ്റൊരു വര്‍ഗ്ഗക്കാരുണ്ട്: അവര്‍ സമാധാനം പറയുന്നതാവിത്: ഘോഷയാത്ര കാണ്മാനായി തനിക്കു പാഠശാല ഒഴിച്ചിടണമെന്നു ദിവാന്‍ജി എഡ്യുക്കേഷന്‍ ഡയറക്ടര്‍ മുഖേന ഹെഡ് ‍മാസ്റ്റരോടാജ്ഞാപിച്ചാതിന്മണ്ണം, അവിടം ഒഴിച്ചിട്ടിരുന്നു: ഹെഡ് മാസ്റ്റരുടെ സൌജന്യത്താല്‍ വെറെ ആളുകള്‍ക്കും അവിടെ പ്രവേശം നല്‍കി. ദിവാന്‍ജിയോ ഒരു ഭാഗം മാത്രമേ ഉപയോഗപ്പെടുത്തിയുള്ളു. മററു ചില ഉദ്യോഗസ്ഥന്മാരും അവിടെ കൂടെ ഉണ്ടായിരുന്നു.- ഇങ്ങനെയാണ് സമാധാനം. അങ്ങനെയാണെങ്കില്‍, തന്‍റെ ആജ്ഞയ്ക്കു യോജിക്കാത്ത വിധത്തില്‍, അവിടെ സ്ത്രീജനങ്ങള്‍ക്കു പ്രവേശം കൊടുത്തതിന് ഹെഡ് മാസ്റ്റരെ ശാസിച്ചുവോ? ഡയറക്ടര്‍ ഡാക്ടര്‍ മിച്ചല്‍ എന്തിനാണ് ഒരു സ്ക്രീന്‍ കൊണ്ടു വൈപ്പിച്ച് ആ ആഭാസമായ രംഗത്തെ മറയ്ക്കുവാന്‍ ഉത്സാഹിച്ചത്? ദിവാന്‍ജിയുമൊരുമിച്ച് രണ്ടുമൂന്നുദ്യോഗസ്ഥന്മാര്‍ അവിടെ ഉണ്ടായിരുന്നത് വാസ്തവം തന്നെ. അവരില്‍ രണ്ടുപേര്‍ കീഴ് ഉദ്യോഗസ്ഥന്മാരും ദിവാന്‍ജി ആവശ്യപ്പെട്ടതിന്മണ്ണം പിറകെ ആജ്ഞാനുസാരികളായി ചെന്നവരും ആയിരുന്നു. മറെറാരാള്‍ ചീഫ് ജസ്റ്റീസ് മിസ്റ്റര്‍ കൃഷ്ണന്‍നായരായിരുന്നു: ഇദ്ദേഹം ഈ സ്ഥലത്തു ചിരപരിചിതനേ അല്ലാ; തന്‍റെ ഭാര്യ, കുട്ടികള്‍ മുതലായ സ്വന്തം ആളുകളേയും കൂട്ടിക്കൊണ്ടുചെന്നു അവിടെ ആക്കീട്ട് താഴത്തുനിന്നിരുന്നപ്പോള്‍, മിസ്റ്റര്‍ ആചാരിയുടെ ക്ഷണനത്തെ കൈക്കൊണ്ട് കൂടെ പോയതാണെന്നു ആ പ്രദേശത്തുകൂടിയിരുന്ന ജനതതിക്കു അറിവുള്ളതാണ്. മിസ്റ്റര്‍ നായര്‍ മിസ്റ്റര്‍ ആചാരിയുടെ വഷളത്തത്തെ മനസ്സിലാക്കിയിരുന്നു എങ്കില്‍, ക്ഷണനം സ്വീകരിക്കുമായിരുന്നുവോ എന്നും സംശയവുമാണ്. ഈ മാന്യന്മാരെ തന്‍റെ കൂടെ കൊണ്ടുപോയത്, മിസ്റ്റര്‍ ആചാരി തന്‍റെ നടത്തയുടെ ഗര്‍ഹണീയതയെ കുറയ്ക്കുവാനായിട്ടായിരുന്നില്ലയോ എന്നു ആരും സംശയിച്ചിട്ടുള്ളതാണ്. ഇതിനെപ്പററിയുള്ള വാദം എത്ര ചുരുക്കാമൊ അത്രയും ഉത്തമം എന്നാണ് ഞങ്ങള്‍ക്കു പറവാനുള്ളത്.

 ' ആരെല്ലാം എന്തൊക്കെ പറഞ്ഞാലും മലയാളഭാഷ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചതാണെന്നു തന്നെയാണ് എന്‍റെ അഭിപ്രായം, എന്ന് കഴിഞ്ഞ വെള്ളിയാഴ്ച  വൈകുന്നേരം ജൂബിലി ടൌണ്‍ഹാളില്‍ വച്ച്, കാളേജ് മലയാളസമാജാധ്യക്ഷ്യം വഹിച്ചുങ്കൊണ്ട്, ' കുറുപ്പില്ലാക്കളരി, കര്‍ത്താവായ മിസ്തര്‍ സി. വി. രാമന്‍പിള്ള, ബി. ഏ., പ്രസംഗിച്ചു എന്നു അറിയുന്നു. ഈ കിട്ടിയ അറിവ് പരമാര്‍ത്ഥമെങ്കില്‍, മിസ്തര്‍ പിള്ളയുടെ യുക്തിശാസ്ത്രം എന്തൊക്കെ അപഥങ്ങളില്‍ ചാടിക്കുമെന്ന് ഞങ്ങളറിയുന്നില്ലാ. മലയാളഭാഷയില്‍ സംസ്കൃതപദങ്ങള്‍ കുറെയേറെ കാണപ്പെടുന്നതു കൊണ്ട് അതു സംസ്കൃതത്തില്‍ നിന്നു ഉത്ഭവിച്ചതാണെങ്കില്‍, ചില മാനുഷവംശക്കാരില്‍ മററു വംശക്കാരുടെ രക്തം കലര്‍ന്നിട്ടുണ്ടെന്നു വച്ച് ആ വംശങ്ങള്‍ മററു ചില വംശക്കാരില്‍ നിന്നു ഉത്ഭവിച്ചതാണെന്നും ഒരു കാലത്ത് മിസ്തര്‍ രാമന്‍പിള്ളയെപ്പോലെ വല്ലവരും യുക്തിഭ്രാന്തന്‍മാരായി വന്നു പ്രസംഗിക്കയില്ലയോ എന്നാണ് ശങ്ക. പക്ഷേ, മിസ്തര്‍ പിള്ളയ്ക്കു ഈ ഭ്രാന്തു പിടിപെട്ടത് തന്‍റെ മാര്‍ത്താണ്ഡവര്‍മ്മാവില്‍ സംസ്കൃതത്തെ ബലാല്‍കാരമായി പിടിച്ചിഴച്ചു കൊണ്ടു വന്ന് ചേര്‍ത്തിട്ടുള്ള ഭാഷയെ ഓര്‍ത്തിട്ടാണെങ്കില്‍, 'ഇന്ദുലേഖ' മുതലായ വടക്കന്‍ ഗ്രന്ഥകര്‍ത്താക്കന്മാരുടെ ഭാഷയെ സേവിക്കുന്നത് ആ ഭ്രാന്തിന്ന് ഒരു ശമനചികിത്സയായിരിക്കുമെന്നു ഞങ്ങള്‍ വിചാരിക്കുന്നു.

 മഹാരാജാവു തിരുമനസ്സിലെ അമ്മച്ചിയുടെ പുത്രനായ മിസ്തര്‍ വേലായുധന്‍തമ്പിക്ക് അധ്യയദിവസങ്ങളില്‍ ഉച്ചയ്ക്കു കാഫി കുടിക്കുന്നതിന് ഒരു പ്രത്യേക കെട്ടിടം പണിയുന്നതു പ്രമാണിച്ച്, രണ്ടുമൂന്നു നാള്‍ മുമ്പ് പാളയത്തില്‍ ഗര്‍ത്സ് കാളേജിനു പിറകിലുള്ള ഒട്ടേറെ കുടികളെ ബലാല്‍ പൊളിപ്പിക്കയും, അവയില്‍ പാര്‍ത്തിരുന്ന ജനങ്ങളെ വഴിയാധാരമാക്കിയിറക്കുകയും ചെയ്തതായ ഒരു ദയനീയവാര്‍ത്ത ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു. മുപ്പതു കൊല്ലത്തിനു മേലായി കെട്ടിടങ്ങള്‍ കെട്ടി കരം തീര്‍ത്തു അനുഭവിച്ചു വരുന്നവരാണ് ആ കുടിയാനവന്മാരെന്നും, അവരുടെ മനസ്സിനു വിപരീതമായിട്ടും തഹശീല്‍ദാരും, പൊലീസുകാരും മറ്റും ചെന്നു ബലാല്‍കാരം ചെയ്തുമാണ് കുടികള്‍ പൊളിപ്പിച്ചു വെട്ടി ഇടിച്ചു നിരത്തിക്കളഞ്ഞിരിക്കുന്നതെന്നും അവര്‍ സങ്കടപ്പെടുന്നു. നിരാധാരമായിത്തീര്‍ന്ന ഈ ജനങ്ങള്‍ക്ക് മിസ്തര്‍ ബ്രണ്ടനാണുപോല്‍ പണം കൊടുത്ത് ആഹാരത്തിനു വകയുണ്ടാക്കി സഹായിച്ചത്. അവര്‍ കൊട്ടാരത്തിലും, ഹജൂരിലും മററും സങ്കടഹര്‍ജികള്‍ അയച്ചിരിക്കുന്നു. കേള്‍പ്പാനാര്? ഇതായിരിക്കുമോ തിരുമനസ്സിലെ ജൂബിലിസ്മാരകം?

From the Journalist's Diary

  • Published on September 12, 1910
  • 419 Views

‘Save me from my friends’ – this should be how Mr. Rajagopalachari is thinking now. That the enthusiasm shown by his friends in justifying Mr. Achari making obscene gestures at womenfolk to their chagrin from the terrace of the girls’ school building in the southern street, as though he had no other way to watch the procession conducted in connection with the Jubilee celebrations, is quite intriguing. Another class of Mr. Achari’s relations derive satisfaction from casting aspersions on those who criticise his dissoluteness by calling them names such as ‘watchmen’ etc. They are idiots sans reason who think that they can establish their point by abusing the defending lawyer.

Now there is another class of people. The justification put forward by them is as follows: Heeding the order given by the Dewan through the Director of Education, the headmaster had vacated the school for him to watch the procession. At the concession of the headmaster, others were also allowed to enter the school. The Dewan used a portion of it only. Some other officials were also there with him. This is how they justify his presence at the school. If that be the case, did the Dewan reprimand the headmaster for permitting the womenfolk into the school premises in violation of his orders? If so, why did director Dr. Mitchell eagerly make an attempt to screen the suggestive gestures from view? It is true that two or three officials had accompanied the Dewan to the school. Two of them were subordinate officers at the beck and call of the Dewan. The other person was chief justice Mr. Krishnan Nair. This man is never known to have frequented the place before; the people who had assembled there know too well that he had taken his wife and children there and was waiting at a convenient spot to watch the procession leaving his wards at another point, when, having been invited by the Dewan, he happened to go with him. If Mr. Nair had had any hint of how wicked Mr. Achari was, it is doubtful if he would have accepted the invitation. Wasn’t it with the intention of partially shielding his wickedness that Mr. Achari was so eager to take these gentlemen also with him? This apprehension is not groundless. The less said about this incident, the better- this is how we feel about it at the moment.

•  

It is reported that the author of ‘Kuruppillakkalari’ Mr. C.V. Raman Pillai B.A. in his speech delivered at Jubilee Town Hall in the evening last Friday, while presiding over a meeting under the auspices of the College Malayalam Association, had opined that ‘whatever may be the opinion held by others, I assert that it is from Sanskrit that Malayalam language originated.’ If this news is true, we are sure that Mr. Pillai’s reasoning will mislead people into making umpteen blunders. His reasoning is that since there is a plethora of Sanskrit words in Malayalam, it can be concluded that it is from Sanskrit that Malayalam language took its origin. Going by that reasoning, it may be argued that in future some people might venture to assert that since the blood of certain human races is mixed with the blood belonging to yet another human race, it goes without saying that the latter human race originated from the former. If it is because of his compulsive use of too much Sanskrit words in his novel Marthandavarma that drove him mad to theorise on the origin of Malayalam, we would like to advise him to take adequate doses of the language used by authors living in the north of Kerala in novels like Indulekha so that his madness can be subdued to some extent.

• 

A saddening news story about some people being forcefully evicted from their huts built at the back of the girls’ college at Palayam after mercilessly demolishing them has been dispatched to us. It is to build a separate building for the convenience and leisure of Mr. Velayudhan Thampi, a son born to the King out of his conjugal relationship with his Nair woman, that the huts of the poor people have been razed to ground. The tenants, who have been thrown into the street, have been living there for more than 30 years, paying building tax. The action of the Tahsildar aided by the police in demolishing and levelling their huts to ground was against their will, they plead in their petition. It is said that it was Mr. Brendan who helped these uprooted people by paying for their food for the time being. They have sent their petitions to the palace and the secretariat apart from the others in authority. Will anybody listen to their plaint? Should this be the jubilee memorial that His Highness the King has on his mind?


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like