സംഭാഷണം
- Published on December 10, 1909
- By Staff Reporter
- 332 Views
ഭാരതി : - ജന്മോദ്ദേശ്യം എന്ത് ?
സുകുമാരൻ: - പുരുഷാർത്ഥങ്ങൾ സാധിക്കണം.
ഭാരതി :- സ്ത്രീകളായ ഞങ്ങൾക്കോ ?
സുകുമാരൻ :- ജന്മത്തിൽ, സ്ത്രീ, പും, ഭേദമില്ല.
ഭാരതി :- എന്നാൽ പുരുഷാർത്ഥം സാധിക്കേണ്ടും വഴി എന്ത് ?
സുകുമാരൻ :- ചോദിക്കാനുണ്ടോ ? തിരുവനന്തപുരം ബി.വി.ബുക്ക് ഡിപ്പോക്കാർ ഈ ഉദ്ദേശ്യത്തെ നിറവേറ്റുന്നതിനു പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ പഠിക്കണം.
ഭാരതി :- അതെന്തെല്ലാം ?
സുകുമാരൻ :- പുസ്തകവിവരം കേട്ടാലും .
1. ഭാസ്കരമേനോൻ - വിശേഷമായ നോവൽ 8 ണ.
2. മഹതികൾ - (1)
(ശ്രീമതി ബി. കല്യാണിഅമ്മ) 8 ണ.
3. സൌരഭനും രാഷ്ട്രനും 8 ണ.
( സി.എസ്. പോറ്റി, ബി. ഏ.)
4. ഗദ്യമാലിക ഒന്നും രണ്ടും ഭാഗങ്ങൾ -
സർവകലാശാലക്കാർ അംഗീകരിച്ചിട്ടുള്ളതും,
ഗദ്യകവനത്തിന് മാതൃകാഗ്രന്ഥവും .
ഓരോ ഭാഗത്തിന് 1 ക.
5. ശ്രീ അമരുകശതകം സവ്യാഖ്യാനം 8 ണ.
6. അന്യാപദേശം ടി 8 ണ.
7. ശ്രീപത്മനാഭപദപത്മശതകം 4 ചക്രം.
8. ശ്രീരാമചന്ദ്രവിലാസം ഭാഷാകാവ്യം 1 ക.
9. ഭാഷാഭൂഷണം 1 ക 4 -ണ.
10. വൃത്തമഞ്ജരിഛന്ദശ്ശാസ്ത്രം 6 ണ 6 പൈ.
11. ശബ്ദശോധിനി 9 -ണ.
12. മധ്യമവ്യാകരണം 8 ണ.
13. പ്രഥമവ്യാകരണം 2 ണ 6 പൈ.
14. കേരളപാണിനീയം 1 ക 4 ണ.
15. ഇന്ദുലേഖ - നോവൽ 1 ക 10 ണ.
16. നളചരിതം - ( കാന്താരതാരകം
വ്യാഖ്യനത്തോടുകൂടി ) ഓരോ ദിവസത്തേതും
പ്രത്യേകം 8 ണ 6 പ വീതം.
17. കുമാരസംഭവം 8 ണ.
18. മേഘദൂത് 8 ണ.
19. മയൂരസന്ദേശം മമപ്രകാശം 6 ണ.
വ്യാഖ്യാനത്തോടുകൂടി അച്ചടിച്ചുവരുന്നു.
20. മണിദീപിക - സംസ്കൃതഭാഷയിലേയ്ക്കുള്ള
മാർഗ്ഗപ്രദർശനം 1 ക 8 ണ.
21. ദൈവയോഗം - സവ്യാഖ്യാനം 5 ചക്രം.
22. കഥാരത്നമാലിക ( അച്ചടിച്ചുവരുന്നു. ) 12 ണ.
23. തിരുവിതാംകൂർചരിത്രകഥകൾ. 8 ച.
24. ടി പൌരകൃത്യം 10 ണ.
25. ആംഗലസാമ്രാജ്യം 2 ക.
26. ആറു ചെറിയകഥകൾ 8 ചക്രം.
27. കംസവധ ചമ്പു 4 ണ.
28. Malayalam Composition -
( മലയാളഗദ്യകവനം )
മാനേജർ, ബി.വി. ബുക്കു ഡിപ്പോ.
തിരുവനന്തപുരം.