മരുമക്കത്തായം കമ്മീഷൻ വിചാരണ
- Published on May 06, 1908
- By Staff Reporter
- 668 Views
(സ്വദേശാഭിമാനി പ്രതിനിധി)
കായങ്കുളം,
431 ാം സാക്ഷി
ശങ്കരന്‍ഗോവിന്ദന്‍, പണ്ടാല, 28 വയസ്സ്, വാധ്യാര്‍ ജോലി. കാരണവന്‍ കരുമുട്ടത്തു കിഴക്കെ മഠം മാവേലിക്കര.
ക്ഷത്രിയാചാരവും നടപ്പുമനുസരിച്ചു വിവാഹം നടത്തിവരുന്നു. നാലുദിവസത്തെ അടിയന്തരം ഉണ്ട്. ഇത്രയും പറഞ്ഞത് താലികെട്ടിനെ സംബന്ധിച്ചാണ്. സംബന്ധം ചെയ്യണമെന്നു വിചാരിക്കുന്ന ആള്‍ സ്വജനങ്ങള്‍ മുതലായവരോടു കൂടി പെണ്ണിന്‍റെ അമ്മാവനൊടു പറയും. പിന്നീട് ഒരു ദിവസം നിശ്ചയിച്ച് (നാള്‍ പൊരുത്തവും മുഹൂര്‍ത്തവും നോക്കി) സ്ത്രീപുരുഷന്മാരുടെ സ്വജനങ്ങളും ബന്ധുക്കളും സ്ത്രീയുടെ ഗൃഹത്തില്‍ കൂടും. സദ്യയുണ്ടായിരിക്കും. സ്വജാതിയില്‍ സംബന്ധം പാടില്ല. സംബന്ധം ചെയ്യുന്ന ആളിനെ സംബന്ധിച്ച് ബ്രാഹ്മണരുണ്ടായിരിക്കും. ദക്ഷിണ കൊടുക്കുകയുണ്ട്. പിന്നീട് പുരുഷന്‍ പലകമേല്‍ ഇരുന്ന് സ്ത്രീക്കു വസ്ത്രം കൊടുക്കും എ ഉണ്ട്. കെട്ടുകല്യാണം കഴിച്ചയാള്‍ ഭര്‍ത്താവായേ കഴിയൂ***************************************************************സംബന്ധം ചെയ്യുന്നയാള്‍ ഭര്‍ത്താവായിരുന്നേ കഴിയു. താലികെട്ടി ഭര്‍ത്താവാകുന്ന യേര്‍പ്പാടോളം സാധുത്വം സംബന്ധത്തിനുണ്ട്. ബി സംബന്ധത്തിന് സാധുത്വക്കുറവുണ്ടെങ്കില്‍ അതിനെ നിയമത്താല്‍ സാധുവാക്കേണ്ടതാണ്
3 എ പണ്ടാല പുരുഷന്‍ പണ്ടാല സ്ത്രീയെ സംബന്ധം ചെയ്യുക ഇവിടങ്ങളില്‍കഴിവില്ല. എന്തെന്നാല്‍പുലവാലാമ്മ ഇല്ലാത്തവരായിയുള്ളവര്‍ ഈ രാജ്യത്തില്‍ വളരെ ചുരുക്കമാണ്. ഏറാടി നെടുങ്ങാടി ഉണ്യാതിരി മുതലായ സാമന്തന്മാര്‍ അന്യോന്യം സംബന്ധം ചെയ്യാറുണ്ട്, പുല വാലാമ്മ ഇല്ലെങ്കില്‍ പരസ്പരം സംബന്ധം ചെയ്യാം 4 എ ഉണ്ട്. ബി 2 3 എങ്ങനെ സംബന്ധം ചെയ്തുവൊ അങ്ങനെ ആളുകള്‍ കൂടി പറഞ്ഞ് ബന്ധംഒഴിയണം; അല്ലാതെ ഉടമ്പടിയും മററും വേണ്ടാ. എല്ലാവരും കൂടിയില്ലെങ്കില്‍ ഏതാനും പേരു കൂടും 5 എ അപൂര്‍വമാണ്. ബി സ്വജാതി സംബന്ധമില്ലാത്തതിനാലില്ലാ. സി ഇല്ല. 6 എ പാടില്ല. ബി ഇഷ്ടംപോലയാവാം 7 ഉണ്ട് 8 എ ഉണ്ട് ബി സ്വജാതിയായിരുന്നാല്‍ കാല്‍ഭാഗം കൊടുക്കാം സി പാടില്ല. 9 എ 1 അമ്മവഴിയില്‍ 2 മേല്‍ പ്രകാരം. അച്ഛനില്‍ നിന്നു കിട്ടുന്ന സ്വത്ത് അമ്മയുടെ സമ്മതത്തോടുകൂടി ഭാഗിക്കാം 3 കൂററുവഴിക്കാരില്ലെങ്കില്‍ ഭാര്യയ്ക്ക്. രക്തസംബന്ധികള്‍ക്കു കിട്ടിക്കൂടാ
10 എ ഇല്ല. ബി ഉള്‍പ്പെടുത്തണം
11 എ ഉണ്ട് ബി ഉണ്ട്.
12 ഏ ഇല്ല. ബി ഇല്ല.
13 ഏ ഉണ്ട് ബി സഹോദരിമാര്‍ക്കു മക്കളുണ്ടാകുമ്പോള്‍ സി വസ്തു കൊടുത്താണ്
14 ഏ ചെയ്യുന്നതാണ് ബി ആയിരിക്കും സി സന്താനമാര്‍ഗ്ഗമില്ലാത്ത ശാഖയ്ക്കു ചെലവിനുമാത്രം കൊടുക്കണം. തീറെഴുതിക്കൂടാ എന്നുള്ള നിശ്ചയത്തോടു കൂടിആള്‍ക്കണക്കു നോക്കി തായ് വഴികള്‍ക്കു ഭാഗംകൊടുക്കാം.
15 സഹോദരിമാരായ അമ്മുമ്മമാരും അവരുടെ സഹോദരന്മാരും കഴിഞ്ഞ ശേഷം
16 ശാഖയിലെ മൂപ്പനും മൂത്തസ്ത്രീയും കൂടി അപേക്ഷിക്കണം
17 ഉണ്ട്. 18 ഏ 30 രൂപായ്ക്കുമേല്‍ കരമുള്ളവര്‍ കണക്കു വയ്ക്കണം. അടുത്ത ഇളമുറക്കാരനെ കാണിക്കണം. ബി ഇളമുറക്കാരനെ ചേര്‍ക്കണം.
സി അസാധ്യം. ഡി പോരാ.
19 എ വേറെയില്ലാ. ഒററിയൊഴിപ്പിക്കാന്‍ ശേഷകാരെ അനുവദിക്കാം.
ബി പണത്തോളം സാധു. സി വര്‍ദ്ധന.
എന്‍റെ കുഡുംബത്തില്‍ രണ്ടുഭാഗമുണ്ടായി. 1041-ലും. 65- ലും 65 ല്‍ രണ്ടായിവീതിച്ചു. അററഭാഗമായിരുന്നു.
(ഈ സാക്ഷിയുടെ വിസ്താരത്തില്‍ നായര്‍ എന്നതിനുപകരം സാമന്തന്‍എന്ന് ഉപയോഗിച്ചു)
432 ാം സാക്ഷി
ശങ്കരന്‍ ഗോവിന്ദന്‍, പണ്ടാല, 53 വയസ്സ്, കാരണവന്‍, വലിയവീട്ടില്‍, കിഴക്കെമഠം, കൊററാര്‍കാവ്, മാവേലിക്കര, കരം 50 രൂപാ,
കല്യാണം കഴിച്ചയാള്‍ തന്നെ ഭര്‍ത്താവായിരിക്കുന്നപക്ഷം, മുണ്ടുകൊട ഒട്ടുമില്ലാ. 18 ബി തീറെഴുതുമ്പോള്‍ മാത്രമേ ശേഷകാരെ ചേര്‍ക്കേണ്ടു. ശേഷം എല്ലാത്തിലും 431ാം സാക്ഷിയോട് ചേരുന്നു. എന്‍റെ തറവാട്ടില്‍ 1040 ല്‍ ഭാഗമുണ്ടായി.
433 ാം സാക്ഷി
കൃഷ്ണന്‍ ഗോവിന്ദന്‍, പണ്ടാല, 51 വയസ്സ്, കാരണവന്‍, വലിയമഠം.
431 ാം സാക്ഷിയോട് ചേരുന്നു
434 ാം സാക്ഷി
നാരായണന്‍ നാരായണന്‍, പണ്ടാലാ, 433 ാം സാക്ഷിയുടെ അനുജന്‍, 40വയസ്സ്, ജ്യേഷ്ഠനോട് യോജിക്കുന്നു.
435 ാം സാക്ഷി
കേരളന്‍ ഗോവിന്ദന്‍, വയസ്സ് 37, വക്കീല്‍, കാരണവന്‍, നടുവിലെമുട്ടത്തു കളക്കല്‍, പള്ളിക്കല്‍, മാവേലിക്കര, കരം 100 രൂപാ,
1 (സംബന്ധത്തിനെക്കുറിച്ച് മുന്‍ സാക്ഷികളെ പോലെ പറഞ്ഞു.) പുരുഷന് 18 ം സ്ത്രീക്ക് 16 ം വയസ്സ് കഴിഞ്ഞതിന്‍റെ ശേഷമെ സംബന്ധം നടക്കാവുഎന്ന് വയ്ക്കണം. ബാല്യവിവാഹദോഷങ്ങള്‍ സംഭവിക്കാറുണ്ട്. 2 എ ഉണ്ട്. ബി ആണ്. 3 എ ഉണ്ട് ബി നടപ്പില്ലാ. ഉണ്ടെങ്കില്‍സാധു. 4 എ ഉണ്ട്. ബി മൂന്നുവിധവുമാവാം, കോടതി കാരണങ്ങളെപ്പററി അന്വേഷിക്കേണ്ട. പ്രതിഫലത്തുകയെപ്പററി മാത്രം അന്വേഷിച്ചാല്‍ മതി. എന്‍റെ അഭിപ്രായം പ്രതിഫലം വേണ്ടാ എന്നാണ്. എന്തെന്നാല്‍ പ്രായേണ സംബന്ധമോചനത്തിന് കാരണം വ്യഭിചാരമാണ്. അങ്ങനെയിരിക്കെ തന്‍റെ വ്യഭിചാരത്തിന് ശിക്ഷയുമില്ലാ. തന്‍റെ വ്യഭിചാരക്കുറ്റം മാലോകര്‍ അറിയുക നിമിത്തമുണ്ടാകാവുന്നഅവമാനവുമില്ലാ. തന്‍റെവ്യഭിചാരം നിമിത്തമുള്ള സങ്കടംമുഴുവന്‍ തന്‍റെ കൂട്ടുകക്ഷി അനുഭവിച്ചുകൊള്ളും. ഇവയ്ക്കെല്ലാം പുറമെ, സങ്കടമനുഭവിക്കുന്ന കൂട്ടുകക്ഷി തനിക്കുകുറെ പണവും തരും. ഇപ്രകാരമൊരവസ്ഥ വന്നുകൂടിയാല്‍ അത് വ്യഭിചാരത്തിന് ഉത്സാഹവും സന്മാര്‍ഗ്ഗനാശഹേതുവായി ഭവിക്കും. അതുകൊണ്ട് കാരണമന്വേഷിക്കാതെ എല്ലാസംഗതികളിലും പ്രതിഫലം കൊടുക്കണം അല്ലെങ്കില്‍ പ്രതിഫലം ഒരു സംഗതിയിലും കൊടുക്കേണ്ടാ അതിനുകാരണം ഇനിയുമുണ്ട്. ക്രിമിനല്‍ പ്രൊസിഡ്യുവര്‍ കോഡിന്‍പ്രകാരം ജീവനാംശത്തിന് കുറച്ചുപേര്‍ മാത്രമേ അര്‍ഹതയുള്ളവരായിത്തീരു. എങ്ങനെ എന്നാല്‍, സംബന്ധമോചന പ്രാര്‍ത്ഥിയായ ഏതൊരു കക്ഷിയും മറുകക്ഷിയുടെ മേല്‍ വ്യഭിചാരക്കുററമാരോപിക്കും. ഒരു കക്ഷിയുടെ താല്പര്യത്തിന്മേല്‍ മാത്രം ബന്ധമോചനമാവാം എന്നും അങ്ങനെയുള്ള വിഷയത്തില്‍ മറുകക്ഷിക്കു പ്രതിഫലം കൊടുക്കപ്പെടണമെന്നും, എന്നാല്‍ ചില വിഷയത്തില്‍ മാത്രം പ്രതിഫലം ആവശ്യമില്ലെന്നും, പ്രതിഫലം ആവശ്യമില്ലാത്ത വിഷയത്തില്‍ മാത്രം മോചന കാരണാന്വേഷണം വേണമെന്നും നിയമത്താല്‍ കല്പിക്കപ്പെടുന്നത് യോഗ്യമായിരിക്കയില്ല. എന്നുമാത്രമല്ല, സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നപക്ഷം, സ്ത്രീയില്‍ നിന്നു പ്രതിഫലമീടാക്കാന്‍ കഴിവു മിക്കവാറുമുണ്ടാകുന്നതല്ല. സംബന്ധമൊഴിയ്ക്കണമെന്നു വിചാരിക്കുന്ന സ്ത്രീക്കു പണമില്ലായ്കയാല്‍ ആഗ്രഹസിദ്ധി വരുത്താന്‍ മാര്‍ഗ്ഗമില്ലെന്നു വരുന്നത് നന്നല്ല. സ്ത്രീഭര്‍ത്താവിനെയുപേക്ഷിക്ക എന്നുള്ളത് ഒരുവിധം വര്‍ദ്ധിച്ചുവരുന്നുണ്ട് കഴിയുന്നിടത്തോളം വിവാഹ ബന്ധമൊഴിക്കാതിരിക്കുന്നത് സന്മാര്‍ഗ്ഗ രക്ഷയാണ്. പണമില്ലെന്നുള്ള കാരണത്തിന്മേല്‍ ബന്ധമോചനം അസാധ്യമായി വരുന്നത് സന്മാര്‍ഗ്ഗരക്ഷതന്നെ. പ്രതിഫലം കൊടുക്കേണ്ടാ എന്നുള്ള എന്‍റെ അഭിപ്രായത്തിനെ സ്ഥാപിക്കുവാനാണ് ഇത്രയും പറഞ്ഞത്.
5 എ ആണ്: ബി സി ഉണ്ട് 6 എ ബി പാടില്ല ദീര്‍ഘരോഗം, വന്ധ്യാത്വം എന്നിവയുണ്ടെങ്കില്‍ വീണ്ടുമാവാം. 7 ഉണ്ട്. ബി പാതി. സി പാതി, കാല്‍*********************************** കുറെക്കൂടി നിയമമായിരിക്ക***************************************'ടുള്ള മുതല്‍ മുഴുവനും **********************************സ്വന്തസമ്പാദ്യമായി വിചാരിച്ചു*********************************അടുത്ത രക്തസംബന്ധികള്‍ക്കു. 2- **********************അച്ഛനില്‍ നിന്നു കിട്ടുന്ന സ്വത്ത് അമ്മ മരിച്ച ശേഷം ഭാഗിക്കാം. അമ്മയ്ക്കുവേറെ ഭര്‍ത്താവുണ്ടായാലും ഭാഗിക്കാം. 3 പുരുഷനെങ്കില്‍ ഭാര്യയ്ക്കും, സ്ത്രീയെങ്കില്‍ മകന്‍റെ മക്കള്‍ക്കും അല്ലെങ്കില്‍ സഹോദരമക്കള്‍ക്കും ഭര്‍ത്താവിനുംപപ്പാതി. ഭാഗം പിരിഞ്ഞവര്‍ക്കു വേണ്ടി 10 എ ആയിരിക്കും. 11 എ ഉണ്ട്. ബി പലെടത്തു താമസിക്കുന്നുവെങ്കിലുണ്ട് 12 എ ബി 11 ബി പോലെ- 13 എ ആള്‍ അധികമുണ്ടാകുമ്പൊള്‍ സി വസ്തു കൊടുത്താണ് 14 ഏ സമാധാനമുണ്ടാകുന്നുണ്ടു. വസ്തുവിനെ നന്നാക്കുന്നതിനു എല്ലാതരക്കാര്‍ക്കും എളുപ്പമില്ല. വലിയ ധനികരായ കുഡുംബക്കാര്‍ക്കേകഴിയൂ. ബി ആവശ്യമില്ല. ഗുണകരമല്ലാ സി ചെലവിനായി കൊടുത്തതു വസ്തുവായി കൊടുത്തു അന്യാധീനം ചെയ്യാതിരിക്കാന്‍ ചട്ടംകെട്ടുന്നതു നന്നായിരിക്കും. ചെലവിനാവശ്യമുള്ളെടത്തോളം മാത്രമേ കൊടുക്കാവു. അധികമുണ്ടെങ്കില്‍ കാരണവന്‍റെ കൈവശം ഇരിക്കണം. സ്വത്തധികമില്ലാത്ത കുഡുംബങ്ങളില്‍ പൊതുവില്‍ഒന്നും വയ്ക്കേണ്ടാ ചെലവിനുമാത്രമേ വസ്തുവുള്ളു എങ്കിലും, അതില്‍കുറവാണെങ്കിലും, ആളെണ്ണി ചെലവിനായി താവഴികള്‍ക്കു വസ്തു മുഴുവന്‍ വീതിക്കണം. താവഴികള്‍ക്കു ചെലവിനു വേണ്ടുവോളം കൊടുത്തും വച്ചു കുറെ വസ്തു പൊതുവില്‍ വയ്ക്കത്തക്കവണ്ണം മുതലുള്ള കുഡുംബങ്ങള്‍ വളരെയില്ലാ. ചെലവിനു മതിയാകാന്‍ വേണ്ട മുതലില്ലാത്ത കുഡുംബങ്ങളിലെ ശാഖകള്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെടണം. വയസ്സു മൂപ്പുള്ളവന്‍ കാരണവന്‍ എത്രതാവഴികളായാലും ശരി- അയാള്‍ സ്വശാഖയൊടു ദാക്ഷിണ്യം കാണിക്കുമെന്നു പറഞ്ഞുകൂടാ. എന്തെന്നാല്‍, ആ ദാക്ഷിണ്യം എല്ലാശാഖകള്‍ക്കും കിട്ടുന്നതാണു. ഓരൊ ശാഖയില്‍ നിവര്‍ത്തിക്കാന്‍ പാടില്ലാത്ത ആവശ്യങ്ങള്‍ വരുമ്പൊള്‍, അതിനായി കാരണവന്‍റെ കൈവശമുള്ള സ്വത്തുപയോഗിക്കണം. സാധാരണ ആവശ്യങ്ങളെ ശാഖകള്‍ തന്നെ നിറവേറ്റിക്കൊള്ളണം. ശാഖയ്ക്കു ശക്തിയില്ലാത്ത ആവശ്യങ്ങള്‍ വന്നാലും ശാഖവസ്തുവന്യാധീനം ചെയ്തുകൂടാ; മററു വല്ല വിധത്തിലും, കഴിയുമെങ്കില്‍ നിവര്‍ത്തിച്ചു കൊള്ളണം. പൊതുമുതലില്‍നിന്നു ശാഖാവശ്യങ്ങള്‍ക്കു കൊടുക്കുക കാരണവരുടെ യുക്തംപോലെയാണു. ചെലവിനു വേണ്ടതിലധികം മുതലുള്ള തറവാടുകള്‍ എന്‍റെ താലൂക്കില്‍ അന്‍പതിനുമേല്‍ നൂറിനകം ഉണ്ടായിരിക്കും. ഒരു ശാഖയിലെ വസ്തുവെടുത്തു മറ്റൊരുശാഖയ്ക്കു കൊടുത്തുകൂടാ ഒരു തായ് വഴി പല ഉപതാവഴികളാകുമ്പൊള്‍ താവഴിവക വസ്തുക്കളെ പകുക്കാം. അതിനു കാരണവരുടെയോ മറ്റുശാഖക്കാരുടെയോ അനുവാദം വേണ്ടാ. ഉപശാഖകള്‍തമ്മില്‍ പകുക്കുന്നതിനു ഇടവരുന്നതിനു മുമ്പു ശാഖകള്‍ തന്നെ അന്യാധീനംകൊണ്ടും മററും അററഭാഗങ്ങളായിപ്പോകും. അന്യാധീനങ്ങളും അവയെപ്പറ്റിയുള്ള ആക്ഷേപങ്ങളും 25 വര്‍ഷം എന്ന വാദം കൊണ്ടും മറ്റും അവിഭക്തകുഡുംബം വിഭക്തകുടുംബമായിപ്പോകും. ഞാന്‍ പറഞ്ഞ പ്രകാരം കാരണവന്‍റെ കൈവശം കുറെ മുതല്‍ വച്ചുകൊള്ളുന്നതുകൊണ്ടു മറ്റുള്ളശാഖക്കാര്‍ക്കു ന്യായമായി കിട്ടാനുള്ളതു കിട്ടാതെ പോകയും ശാഖയ്ക്കുമാത്രം കൂടുതല്‍ വസ്തുഗുണമുണ്ടാകുകയും ചെയ്തു എന്നു വരാം, ഭാഗം എന്ന വ്യാഖ്യാനം കൂടാതെ എല്ലാവസ്തുക്കളും ചെലവിനായി. വീതിച്ചു കൊടുക്കാം. 15 അമ്മുമ്മയില്‍ കുറഞ്ഞ താവഴിയില്‍ വീതിക്കേണ്ടാ: 16 സ്ത്രീപുരുഷന്മാരില്‍ ഭൂരിപക്ഷം 17 ഉണ്ടു; അറിഞ്ഞു കൂടാ. 18 എ ബി അസാധ്യം- സി സാധ്യം- ഡി പോരാ- 19-ഏ 50 രൂപയ്ക്കുമേല്‍ കരമുള്ള കാരണവന്മാര്‍ കണക്കുവയ്ക്കണം. ബി പാടില്ല. സി അറിഞ്ഞുകൂടാ. എന്‍റെ തറവാട്ടില്‍ മുതലവകാശമുള്ളവര്‍ എന്‍റെ അമ്മവഴിക്കാരെയുള്ളു. അതിനപ്പുറം അകന്നവര്‍ മുതലവകാശം പിരിഞ്ഞുപോയി. രണ്ടായിരം രൂപായോളം ചെലവാക്കിയ വ്യവഹാരം കഴിഞ്ഞശേഷമായിരുന്നു മുതല്‍ അവകാശം പിരിഞ്ഞത്.
436ാം സാക്ഷി
കേശവന്‍ നാരായണന്‍, 43 വയസ്സ്, വക്കീല്‍, കാരണവന്‍, പുത്തന്‍മഠത്തില്‍വീട്, മാവേലിക്കര, കരം 45 രൂപാ
1 18-ം 16-ം വയസ്സ് ക്ലിപ്തം വേണ്ടാ. 4 ബി 1- 2 3 മൂന്നുവിധത്തിലുമാവാം. പ്രതിഫലം കൊടുത്തുപേക്ഷിക്കാം. 8 ബി കടം നീക്കിപാതി 8 സി പാടില്ലാ. 9- ഏ 2 അമ്മയുള്ളപ്പൊള്‍ വീതിച്ചുകൂടാ 10 എ ഇല്ലാ ബി ഉള്‍പ്പെടുത്തണം. 13 എ സഹോദരികള്‍ക്കു മക്കളുണ്ടാകുമ്പൊഴും പൊതുക്കാരണവന്‍ മരിക്കുമ്പൊഴും 14 ബി അറ്റംഭാഗമനുവദിച്ചുകൂടാ. ചെലവിനായി വസ്തു വീതിക്കാം. തീറെഴുതുകയല്ലാത്ത അന്യാധീനങ്ങള്‍ അനുവദിക്കപ്പെടാം. താവഴിയെണ്ണം മാത്രം നോക്കി ഭാഗിക്കണം. 18 ബി അടുത്തയവകാശിയെ ക്കൂടിചേര്‍ക്കണം.
18 ഏ 50 രൂപായ്ക്കുമേല്‍ കരം തീരുവയുളള കാരണവന്മാര്‍ കണക്കു വയ്ക്കണം. അനന്തരവരെ കാണിക്കേണ്ടാ.
435 ാം സാക്ഷിയൊടു യോജിക്കുന്നു.
437 ാം സാക്ഷി
കേരളന്‍ മാധവന്‍*************************************************************************അനുജന്‍**********************************************ശരിവയ്ക്കുന്നു
438 ാം സാക്ഷി
ഗോവിന്ദന്‍കൃഷ്ണന്‍, 27 വയസ്സ്, വക്കീല്‍, ശാഖാകാരണവന്‍, വല്യതറ, ആലാ, മാവേലിക്കര
സഹോദരികള്‍ക്കു മക്കളുണ്ടായി പൊതുക്കാരണവനില്ലാതാകുമ്പൊള്‍ ഭാഗം കൊടുക്കണം,
4 ബി മൂന്നുവിധവുമാകാം. ഡി മതി. സംബന്ധസമയം ഒരു പത്രികയെഴുതി അതിനെ രേഖയാക്കണം. 14 ഡി താവഴിഎണ്ണവും ആള്‍ എണ്ണവും സന്താനമാര്‍ഗ്ഗവും നോക്കിത്തന്നെ ഭാഗിക്കണം- 17 ഇല്ലാ 18 ഏ 50 രൂപായ്ക്കുമേല്‍ കരം തീരുവയുള്ളവര്‍ കണക്കുവയ്ക്കണം. ശേഷകാരെ കാണിക്കണം. 19 എ കടവും മുതലും കാണിച്ച് മൂപ്പേല്‍ക്കുന്ന കാരണവര്‍ ലീസ്ത് എഴുതിവയ്ക്കണം. കാരണവര്‍ക്കു ജംഗമങ്ങളിന്മേലുള്ള സ്വാതന്ത്ര്യം കുറയ്ക്കണം. കാരണവര്‍ കണക്കുവയ്ക്കയില്ലെന്നു ശഠിക്കുന്ന പക്ഷം അദ്ദേഹത്തിനെ തല്‍സ്ഥാനത്തുനിന്നു നീക്കണം. '3 ബി' യിലുണ്ടാകുന്ന കുട്ടികള്‍ക്കു സ്വജാതിമക്കള്‍ക്കെന്ന പോലെ അച്ഛന്‍റെ സ്വത്തു കിട്ടണം.
9 എ 3. മുക്കാല്‍ഭാഗം ഭാര്യയ്ക്കും- 12 ഏ ബി ഇല്ല. സമമായി നോക്കാതിരിക്കമാത്രമല്ല തറവാട്ടില്‍നിന്നെടുത്ത് സ്വന്തതാവഴിക്കാര്‍ക്കു കൊടുക്കുന്നുമുണ്ട്. 9 ഏ 3 മുക്കാല്‍ഭാഗം ഭാര്യയ്ക്കോ ഭര്‍ത്താവിനോ; ശേഷം രക്തസംബന്ധികള്‍ക്ക്
ശേഷം 435 ാം സാക്ഷിയൊടു യോജിക്കുന്നു.
439 ാം സാക്ഷി
അയ്യപ്പന്‍പരമേശ്വരന്‍, 409-ാം സാക്ഷിയുടെ അനന്തരവന്‍, വയസ്സ് 19, വിദ്യാര്‍ത്ഥി
435 ാം സാക്ഷിയൊടു ചേരുന്നു.
440-ാം സാക്ഷി
നാരായണന്‍ നാരായണന്‍, വക്കീല്‍, 28 വയസ്സ്, പടനിലത്തു തെക്കേക്കര
ഭാര്യാഭര്‍ത്താക്കന്മാരായിരിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി, അതായത് സംബന്ധച്ചടങ്ങുകളോടുകൂടി നടക്കുന്ന താലികെട്ടിനെ സാധുവായ വിവാഹമെന്നു വിചാരിക്കണം, 4 ബി മൂന്നുവിധവുമാവാം. പ്രതിഫലം കോര്‍ട്ടില്‍ കെട്ടിവയ്പിച്ച ശേഷമേ മോചനമാവു. 8 സി പകുതി
14 ഏ ആളെണ്ണവും തായ് വഴിയെണ്ണവും സന്താനമാര്‍ഗ്ഗവും മററും നോക്കി മുഴുവന്‍ സ്വത്തും തായ് വഴികള്‍ക്കായി അനുഭവത്തിനു മാത്രം അന്യാധീനാധികാരം കൂടാതെ വീതിച്ചുകൊടുക്കുന്നതു നന്നായിരിക്കും. 17 ഇല്ല. 18 എ സാധ്യം 19 സി ക്ഷയം. ഡി കാരണവന്മാരുടെ കൊള്ളരുതായ്കയും തന്നിമിത്തമുള്ള ഛിദ്രാദികളും കച്ചവടം മുതലായവയൊടുള്ള വിമുഖതയും മററും
435 ാം സാക്ഷിയൊടു യോജിക്കുന്നു.
441 ാം സാക്ഷി
പത്മനാഭന്‍ശങ്കരന്‍, ചൂരക്കാല, 42 വയസ്സ്, കരം 1400-രൂപാ, ചുരക്കാലാ. താമരക്കുളം
440--ാം സാക്ഷിയൊടുചേരുന്നു
14 കുടുംബത്തില്‍ താവഴികള്‍ അകന്നുവര്‍ദ്ധിച്ചാല്‍ വസ്തുക്കളെ അന്യാധീനാധികാരം കൂടാതെ അനുഭവത്തിനായി വീതിക്കണം. അല്ലാത്തപക്ഷം ഛിദ്രമുണ്ടാകും. കടമുണ്ടെങ്കില്‍ അത്രത്തോളം വസ്തു അന്യാധീനത്തിനു അധികാരം കൊടുക്കുകയാണ് നല്ലത്. അന്യാധീനം പാടില്ലെന്നുള്ള നിയമം ലംഘിച്ചാണ് കാണുന്നത്.
ശേഷം 440ാം സാക്ഷിയൊടു യോജിക്കുന്നു.
അഞ്ചുശാഖകള്‍ക്കായി 68-ല്‍ ഭാഗിച്ചു. നാലിലൊരുഭാഗം കടപ്പെടുത്താനധികാരത്തൊടുകൂടി അനുഭവഭാഗമായിരുന്നു- ഭാഗകാലത്തു കടമില്ലായിരുന്നു. തര്‍ക്കങ്ങളും കണ്ടെഴുത്തുവഴക്കുകളും ഉണ്ടായതു കൊണ്ടായിരുന്നു ഭാഗംചെയ്തത്. ഭാഗാനന്തരം എല്ലാശാഖയിലും വര്‍ദ്ധനയാണ്; രമ്യതയുണ്ട്.
19 സി ക്ഷയം. കാരണം ഛിദ്രം. വസ്തുവീതിച്ചാല്‍ സൌകര്യമുണ്ടായി തന്നിമിത്തം ഛിദ്രംകുറയും.
442 ാം സാക്ഷി
പത്മനാഭന്‍ഗോവിന്ദന്‍, 59 വയസ്സ്, കാരണവന്‍, കൊച്ചുപുരയ്ക്കല്‍, വൈദ്യം, കണ്ണമംഗലം
440 ാം സാക്ഷിമൊഴിയൊടു ചേരുന്നു-
443 ാം സാക്ഷി
കണ്ഠന്‍നാരായണന്‍, കാരണവന്‍, കൊന്നക്കോട്, കരം 200 രൂപ, 58 വയസ്സ്, ചെന്നിത്തല
401ാം സാക്ഷിയൊടു ചേരുന്നു.