പരസ്യം
- Published on June 14, 1909
- By Staff Reporter
- 402 Views
മേല്ത്തരമായ കസവും, 140-ാം നമ്പര്‍ വരെ ഒള്ളനൂലുകള്കൊണ്ട് നെയ്യിച്ചതുമായ തുപ്പട്ട, കവണി, പുടവാ, ദാവണി, മുണ്ടുകൾ മുതലായവയും, തത്ത, താമര, ദർപ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ്, മുതലായ അക്ഷരങ്ങളും, മറ്റു വിശേഷപ്പണികളും അടങ്ങിയ വസ്ത്രങ്ങള്‍ സകലജാതിക്കാർക്കും അവരവരുടെ അപേക്ഷാനുസരണം യാതൊരു വ്യത്യാസവും വരാത്ത വിധത്തിൽ, അപേക്ഷ കിട്ടിയതു മുതൽ 15 - ദിവസത്തിനകം ഞങ്ങളുടെ സ്വന്തതറികളില് നെയ്യിച്ച് വി.പി. യായി അയച്ചുകൊടുക്കാവുന്നതാകുന്നു.
എന്ന്
എ. കെ. റ്റി. താണുലിംഗംപിള്ള ആന്‍ഡ് കൊ
ക്ളാത്തുമര്ച്ചന്റ്
പന്നികോട് -- ഇരണിയല്‍.