വാർത്ത

  • Published on June 07, 1909
  • By Staff Reporter
  • 95 Views

           മദ്രാസ് റെയിൽവേ കമ്പനിയിലെയും, തെക്കേ മഹറാഷ്ട്ര റെയിൽവെ കമ്പനിയിലെയും വലിയ ഉദ്യോഗസ്ഥന്മാരും യന്ത്രം ഓടിക്കുന്നവരായ  " ഡ്രൈവർ,, മാരും തമ്മിൽ കലഹം തുടങ്ങീട്ട് ഒരാഴ്ചയിലധികമായല്ലോ .  ഇതുവരെ ഈ കാര്യത്തിൽ ഒരു മതിയാകുംവണ്ണമുള്ള തീരുമാനവും ഉണ്ടായിട്ടില്ലാ. മദ്രാസ്  ഗവർന്മെണ്ട് ഇനിയും മൌനം ദീക്ഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ മേ മാസം 23- നു ആർക്കോണം സ്റ്റേഷനിലെ ഡ്റൈവർമാർ സാമാന്യം ക്ഷോഭിക്കയും ഉടൻ തങ്ങളുടെ സങ്കടത്തിന് നിവൃത്തിവരുത്താത്ത പക്ഷം സ്ട്രയിക്ക് --- എല്ലാവരും ഒന്നുചേർന്ന് ജോലിവിട്ടുമാറുക --- ഉണ്ടാകുമെന്ന് മേലധികാരികളെ കമ്പിമൂലം അറിയിക്കയും ചെയ്തു. പിറ്റെ ദിവസം എൻഞ്ചിൻ ഡിപ്പാർട്ടുമെണ്ട് സൂപ്രെണ്ട് ആർക്കോണത്തെത്തി അവരുടെ സങ്കടം കേട്ടു എങ്കിലും അവരുടെ സങ്കടത്തിന് നിവൃത്തിയുണ്ടായില്ലാ, എന്നുമാത്രമല്ലാ, സൂപ്രെണ്ട് ഒട്ടൊക്കെ അവരെ ഭയപ്പെടുത്താൻ ഭാവിച്ചില്ലെന്നുമില്ലാ. അതിനാൽ അവർ സ്ട്രയിക്ക് തുടങ്ങുകയും സ്ട്രയിക്ക് വേഗത്തിൽ മിക്കവാറും എല്ലായിടത്തും വ്യാപിക്കയും ചെയ്തു. ഡ്റൈവർമാരുടെ സങ്കടങ്ങളിൽ ഒന്ന് ആർക്കോണത്തുള്ള ഒരു യൂറപ്യൻ മേലധികാരിയെ മാറ്റി മറ്റൊരാളെ ആക്കണമെന്നാണ്. ഇതു ഇപ്പോൾ തന്നെ ചെയ്യുന്ന വിഷയത്തിൽ റെയിൽവേ അധികൃതന്മാർക്ക് നല്ല സമ്മതമുണ്ടെന്നു കാണുന്നില്ലാ.  ഡ്റൈവർമാരു

You May Also Like