നാട്ടുരാജസമാജം

  • Published on August 29, 1906
  • By Staff Reporter
  • 733 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇന്ത്യാരാജ്യത്തിൻെറ അധിഭരണ കർത്താക്കന്മാർ ബ്രിട്ടീഷുകാരാണെന്നു വരുകിലും , ഇന്ത്യൻ ജനങ്ങളിൽ ഏറിയൊരു ഭാഗക്കാർ ഇപ്പോഴും നാട്ടുരാജാക്കന്മാരുടെ അധീനതയിൽ ആണല്ലോ. ഇന്ത്യയിൽ നാടുവാഴുന്നവരായും മാലീഖാന പറ്റിയിരിക്കുന്നവരായും ഒട്ടുവളരെ രാജാക്കന്മാരുണ്ട്. ഇവരിൽ, ഏറെ പ്രധാനത്വമുള്ളവർ ഒരു നൂറോളം ഉണ്ടായിരിക്കും. ഇവർ മുഖേന ജനങ്ങളുടെമേൽ പതിക്കപ്പെടുന്ന രാജ്യഭരണകാര്യപ്രഭാവം അല്പമല്ലാ. ഇത്ര പ്രാധാന്യമുള്ള ഒരു കൂട്ടരെ, പ്രജകളുടെ പരിപാലന കാര്യത്തിൽ, ബ്രിട്ടീഷ് ഗവർന്മേണ്ട് യാതൊന്നും അറിയിക്കാതെയോ അവരോടു ആലോചിക്കാതെയോ ഇരിക്കുന്നത് തീരെ പോരാത്തതായ ഒരു സംഗതിയാണെന്ന് പലർക്കും തോന്നിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറി മിസ്റ്റർ മാർളി, ഇന്ത്യയിൽ ഒരു നാട്ടുരാജസമാജം ഏർപ്പെടുത്തേണ്ടുന്നതിനെപ്പറ്റി വെയിത്സ് രാജകുമാരനുമായി ആലോചിച്ചുവരുന്നുണ്ടെന്ന് ഈയിടെ  ചില കമ്പി വാർത്തകളാലറിയുന്നു. നിയമനിർമ്മാണ സഭകളിൽ പ്രജകളുടെ പ്രതിനിധികൾ ഉള്ളതുകൊണ്ട് പ്രജകൾക്കുവേണ്ടി അവർ പലതും ഗവർന്മേണ്ടിനോട് വാദിച്ചു സാധിക്കുന്നുണ്ടെങ്കിലും, ഈ ഏതദ്ദേശ്യരാ ജാക്കന്മാർക്കു ഇവരുടെ കാര്യത്തിൽ വല്ലതും ഗവർന്മേണ്ടിനെ    ധരിപ്പിക്കയോ, ഗവർന്മേണ്ടിനോടു വാദിക്കയോ ചെയ്യുവാൻ മാർഗ്ഗം തുറന്നിട്ടില്ലാ. രാജ്യഭരണ കർമ്മത്തിൽ, ഈ നാട്ടുരാജാക്കന്മാരെ ഒരു ആലോചന സഭയായി ചേർത്ത്, അവരുടെ അഭിപ്രായങ്ങൾ അറിയുന്നത് ആവശ്യമെന്ന് മിസ്റ്റർ മാർളിക്ക് തോന്നിയതും, അതിലേക്കായി, ഈയിടെ തന്നെ ഇന്ത്യയിലെ നാട്ടുരാജാക്കന്മാരെ കണ്ടു പരിചയപ്പെട്ട വേത്സ് രാജകുമാരൻ അവർകളോട് ആലോചിക്കുന്നതും അഭിനന്ദനീയം തന്നെയാകുന്നു.  

Council of Princely States

  • Published on August 29, 1906
  • 733 Views

Although it is the British who rule over India, large chunks of Indians still live within the suzerainty of the princely states. There are many kings in India now who are either reigning kings or are on an annual pension from the British rulers. Among them, those who have prominence are around a hundred. The impact of their rule by royal decree on the people is tremendous; it is nothing negligible. Many people have begun to feel that it is not becoming of the British government to take unilateral decisions aimed at serving such important and knowledgeable people without consulting them at all about matters affecting their lives. However, it is learnt from certain wired messages that the current India State Secretary, Mr. Morley, is in consultation with the Prince of Wales about the need for forming a council of princely states in India. Although the people’s representatives in the legislature bring their demands to the attention of the government and succeed in their attempts to some extent, no channel has been opened for the kings of the princely states as yet for them to bring people’s issues to the attention of the government. Mr. Morley certainly needs to be congratulated for having felt the need for organising the kings of princely states into a council so that their views could be formulated and heard directly and for having begun consultations about it with the Prince of Wales, who has recently become acquainted with the kings of the princely states.


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like