ചിറയിൻകീഴ് ലഹള
- Published on October 23, 1907
- By Staff Reporter
- 1098 Views
ചിറയിൻകീഴ് താലൂക്കിൽ, ആറ്റിങ്ങലിനടുത്തുള്ള നിലക്കാമുക്ക് ചന്തയെ സംബന്ധിച്ച് ഏതാനും മുഹമ്മദീയരും, ഈഴവർ മുതലായവരും തമ്മിൽ രണ്ടുമാസക്കാലമായിട്ടു നടന്നുവരുന്ന ലഹളയ്‌ക്കൊരുക്കത്തെയും, സമാധാനലംഘനങ്ങളെയും കുറിച്ച് ഞങ്ങൾ ഈയിട ഗവണ്മെന്‍റിന്‍റെ ശ്രദ്ധയെ പ്രത്യേകം ക്ഷണിച്ചിരുന്നുവല്ലോ. ഗവണ്മെന്‍റധികൃതന്മാരുടെ അശ്രദ്ധകൊണ്ട്, ഈ ലഹള മൂത്തുവരുന്നതായി കാണുന്നതിൽ ഞങ്ങൾ വ്യസനിക്കുന്നു. ചിറയിൻകീഴ് തഹസിൽ മജിസ്‌ട്രേറ്റായിരിക്കുന്ന പത്മനാഭപിള്ള അവർകളുടെ പിടിപ്പുകേടിനെപ്പറ്റി ഞങ്ങൾ പ്രത്യേകം പറകയും, മജിസ്‌തീരിയൽ കാര്യങ്ങളിൽ വേണ്ടുവോളം ശ്രദ്ധയും നൈപുണ്യവും ഇല്ലാതെ, കോടതികളിൽ വിദൂഷകഭാവം നടിക്കുന്ന ഇദ്ദേഹത്തെ ആ താലൂക്കിൽനിന്ന് ഉടനെ മാറ്റിയിട്ടില്ലായെങ്കിൽ, അവിടത്തെ ജനങ്ങളുടെ രക്ഷ സംശയാധീനമായി തീരുമെന്ന് ഞങ്ങൾ സൂചിപ്പിക്കയും ചെയ്തിരുന്നു. എന്നാൽ, മിസ്റ്റർ പത്മനാഭപിള്ള, വലിയകൊട്ടാരം മാനേജർ സേവൻ ശങ്കരൻതമ്പിയുടെ അനുജനാകയാലോ, ഗവണ്മെന്‍റിന് ചിറയിൻകീഴ് താലൂക്ക് നിവാസികളുടെ പ്രാണരക്ഷയിൽ, ശ്രദ്ധകുറവായതുകൊണ്ടോ, ഈ ബാധയെ അവിടെ നിന്നും ഒഴിക്കുകയില്ലെന്നായതു വളരെ പരിതാപകരം തന്നെ. ഞങ്ങൾക്ക് കിട്ടിയിട്ടുള്ള റിപ്പോർട്ടുകളെ വിശ്വസിക്കാമെന്നുവരികിൽ, ഈ മജിസ്‌ട്രേറ്റ് ഇതേവരെയായി ലഹളസ്ഥലങ്ങളെ സന്ദർശിക്കയോ, ജനങ്ങളോട് മര്യാദയെ ഉപദേശിക്കയോ ചെയ്തിട്ടില്ലെന്ന് പറകവേണ്ടിവന്നിരിക്കുന്നു. ഇതിനും പുറമെ, മിസ്റ്റർ പത്മനാഭപിള്ളയുടെ മൗനഭജനം കൊണ്ട് ചന്തമത്സരക്കാർക്ക് ധിക്കാരബുദ്ധി വർധിച്ചിരിക്കുന്നതാകുന്നു. ഇപ്പോൾ, ഇവരുടെ ലഹള കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നതായും അറിയുന്നു. ഈ തുലാം 4 - ന് ആറ്റിങ്ങലിനടുത്ത് പഡളാ എന്ന സ്ഥലത്തുള്ള ഏതാനും ഈഴവരും ആലംകോട്ടുകാരായ ചില മുഹമ്മദീയരും തമ്മിൽ ലഹളനടക്കുകയും, മുഹമ്മദീയരിൽ ഒരുവൻ കല്ലേറുകൊണ്ടോ മറ്റോ മരിക്കുകയും, ഇരുകക്ഷികളിലും ചിലർ കഠിനമായ പരുക്കുകൾ ഏറ്റ് ആശുപത്രിയിലേക്കയയ്ക്കപ്പെടുകയും ചെയ്തതായി കാണുന്നു. മജിസ്‌ട്രേറ്റിന്‍റെയും പോലീസുകാരുടെയും പിടിപ്പുകേടുകൊണ്ടാണെന്നു പറഞ്ഞാൽ കഴിഞ്ഞുവല്ലോ. ഈ ലഹള വീണ്ടും വർദ്ധിക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്ന സ്ഥിതിയ്ക്ക്, ജനങ്ങളുടെ ദേഹരക്ഷകാര്യത്തിൽ, കേവലം മരപ്പാവയായിത്തീർന്നിരിക്കുന്ന ഈ മജിസ്‌ട്രേറ്റിനെ ഇനിയും അവിടെ വച്ചുകൊണ്ടിരിക്കുന്നതായാൽ, അവിടം അചിരേണ ഒരു രക്തക്കളമായി ഭവിക്കയില്ലയോ എന്ന് ഞങ്ങൾ ശങ്കിക്കുന്നു. രണ്ടു സമുദായങ്ങളിലെ ചില അക്രമികളായ ചെറുപ്പക്കാരാൽ ആരംഭിക്കപ്പെട്ടതാണെങ്കിലും, മാന്യരും രാജഭക്തന്മാരുമായ, ശേഷംപേർ തമ്മിൽ ദ്വേഷം ജനിപ്പിച്ച്, പൊതുജനസമാധാനം നശിക്കുവാനിടയാക്കാവുന്ന ഈ അക്രമങ്ങളെ അമർത്തുന്നതിന് ഗവണ്മെന്‍റ് ഇനിയെങ്കിലും ശ്രദ്ധപതിച്ചില്ലെങ്കിൽ പരിണാമം എന്താകുമെന്ന് ഞങ്ങളറിയുന്നില്ല.
The Clash at Chirayinkizh
- Published on October 23, 1907
- 1098 Views
It may be recalled that we had recently drawn the attention of the government to attempts at rioting between some Muslims and some members of the Ezhava community and others over the Nilakkamukku market near Attingal in Chirayinkizh Taluk and the resultant violation of peace there. We are worried that the atmosphere of rioting there has worsened due to the negligent attitude of the government authorities. Making a special mention about the inefficiency of the Chirayinkizh Tehsil magistrate Mr. Padmanabha Pillai, we had indicated that unless this person, who acts like a clown in the courts without adequate knowledge and ability in magisterial matters, is transferred immediately from the taluk, the security of the people there would always be under a cloud of uncertainty. However, it is quite deplorable that the government does not take any steps to drive away this evil menace from the taluk. We do not yet know whether it is because Mr.Padmanabha Pillai happens to be the younger brother of the manager of the royal palace and a servant to the king Mr. Sankaran Thampi or whether the government is not very keen on protecting the lives of the people of Chirayinkizh Taluk. If the reports we have received are reliable, this magistrate has until this moment not bothered to visit the riot-affected areas nor has he taken the trouble to admonish people to maintain decorum and peace. Moreover, Mr. Padmanabha Pillai’s silence has emboldened the parties vying for dominance in the market to act with added impudence.
Now, it has been reported that the riot has ended in murder. On the 4th of this Thulam [*third month in the Malayalam calendar] some members of the Ezhava community and some Muslims of Alamcode clashed at a place called Pattala near Attingal, which ended in the death of a Muslim after being hit by a stone hurled at him. Some people belonging to either side, who sustained grievous injuries, were also sent to hospital. Other than the inefficiency of the magistrate and the police, who else should one blame for this pathetic situation? As the signs of resuming the riot with added vigour are already out, allowing this magistrate, who has scant regard for the safety of the people, to continue his job there will, in all likelihood, turn the place into a pool of blood gradually. Although the trouble was started by some firebrand youths belonging to both communities, it is unpredictable what the situation will turn out to be if the government continues to dither about stopping the situation from worsening any further. We fear that any more vacillation on the part of the government in this regard will push the peace loving and loyal subjects into the thick of the trouble as well.
Notes by the translator:
*details are added by the translator for clarity.
Translator
K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.