ദിവാൻജിയും പത്രങ്ങളും

  • Published on February 05, 1908
  • By Staff Reporter
  • 877 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഗവൺമെന്‍റു ജീവനക്കാരുടെ പേരിൽ ആക്ഷേപങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട്, വർത്തമാന പത്രങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നാൽ, അവയെപ്പറ്റി ഗവൺമെന്‍റ് വേണ്ടപോലെ ഗൗനിക്കാതിരിക്കുന്നത് വിഹിതമല്ലെന്ന് വാദിച്ച് ഇക്കഴിഞ്ഞ ശ്രീമൂലം പ്രജാസഭയുടെ സമ്മേളനാവസരത്തിൽ, ഒരു ജനപ്രതിനിധി, ദിവാൻജിയുടെ ശ്രദ്ധയെ ക്ഷണിച്ചിരുന്നു. ഇതിലേക്ക്, ദിവാൻജി നൽകിയ മറുപടി, തീരെ തൃപ്തികരമായിരുന്നില്ല എന്ന് പരക്കെ പറഞ്ഞിരുന്ന ആക്ഷേപം, ദിവാൻജിയുടെ ഈയിടെയുള്ള നടപടികളാൽ അല്പദൂരം നീക്കിക്കളയുന്നുണ്ടെന്നു കാണുന്നു. പത്രങ്ങളിൽ പ്രസ്താവിച്ചു കാണുന്ന റിപ്പോർട്ടുകളെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ട്, ഒരു സർക്കാരുദ്യോഗസ്ഥൻെറ പേരിൽ ഗവൺമെന്‍റിൽ നിന്ന് എന്തെങ്കിലും ശാസന ചെയ്യുന്നത്, ഗവൺമെന്‍റ് സർവ്വീസിൻെറ സുസ്ഥിതിക്ക് യോജിക്കുന്നതല്ലെന്നായിരുന്നു ദിവാൻജിയുടെ അഭിപ്രായമെന്ന് തോന്നുന്നുണ്ട്. ദിവാൻജിയുടെ ഈ അഭിപ്രായം, പത്രങ്ങളെയെല്ലാം താൻ അവിശ്വസിക്കുന്നു എന്ന് പറയുന്നതിന് തുല്യമാണെന്ന് ചിലർ തെറ്റിദ്ധരിച്ചിട്ടുള്ളതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. അങ്ങനെയല്ല അദ്ദേഹം അർത്ഥമാക്കിയിട്ടുള്ളതെന്നും, പത്രങ്ങളിലെ ലേഖനങ്ങൾ ചിലപ്പോൾ, കേവലം, സ്വകാര്യവൈരജാതങ്ങളായിരിക്കാവുന്നതാണെന്ന് വന്നേക്കാമെന്നിരിക്കയാൽ, അവയെ മാത്രം അവലംബിച്ച് നടപടി നടത്തുന്നത് യുക്തമല്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളതെന്നും, അദ്ദേഹം, പത്രങ്ങളിലെ ലേഖനങ്ങളിൽ പതിക്കുന്ന ശ്രദ്ധ കൊണ്ട് ഊഹിക്കേണ്ടി വരുന്നു. ദിവാൻജിയുടെ ഈ ആശങ്കയ്ക്ക് മതിയായ ഹേതു ഇല്ലെന്ന് ഞങ്ങൾ പറയുന്നില്ല. എന്നാൽ, പത്രങ്ങളുടെ നിലയെ ദിവാൻജിയെപ്പോലെ അത്ര അടുത്ത് അറിയുന്ന ഉദ്യോഗസ്ഥന്മാർ ഈ നാട്ടിൽ ചുരുക്കമാണ്. എന്നാലും, ദിവാൻജിയുടെ ഈ താല്പര്യംകൊണ്ട്, ഗവൺമെന്‍റ്  ജീവനക്കാരിൽ വലിയതരം അഴിമതിക്കാർക്ക് അക്രമങ്ങൾ ചെയ്യുന്നതിൽ ശങ്ക ഉദിച്ചിട്ടുള്ളതായി കാണുന്നില്ലെങ്കിലും, പത്രങ്ങൾക്ക് ചില ഗുണങ്ങൾ ഉണ്ടാകുമെന്ന് സംശയിക്കുവാൻ സംഗതിയാകുന്നു. വർത്തമാന പത്രങ്ങളിൽ, ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻെറ നടത്തയെക്കുറിച്ച് ആക്ഷേപിച്ചു കാണുമ്പോൾ, ആവക പ്രസ്താവനകളെ ഉടനുടൻ ദൃഷ്ടി വച്ച്, അതാത് ഉദ്യോഗസ്ഥൻെറ ഡിപ്പാർട്ടുമെന്‍റ് മേലാവിന് അന്വേഷണത്തിനായും റിപ്പോർട്ടിനായും അയയ്ക്കുമാറുണ്ടെന്ന്, ഇതിനിടെ ചില സംഗതികളാൽ ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ഇങ്ങനെ, റിപ്പോർട്ടിനും സമാധാനത്തിനുമായി ദിവാൻജി ലേഖനങ്ങളെ വെട്ടിയെടുത്ത് അയച്ചു വരുന്നതു കൊണ്ട്, പത്രങ്ങൾ, നാട്ടിൽ, ഗണ്യമായ ഒരു ശക്തിയാണെന്നുള്ള വിചാരം ചിലർക്ക് ഉണ്ടായിത്തുടങ്ങിയിട്ടുമുണ്ട്. ഈ നടപടിയുടെ ഉടനടിയുള്ള ഫലം ഒന്നോ അല്പമോ അല്ല. ജീവനക്കാരുടെ ഉദ്യോഗനടത്തകളെപ്പറ്റി മേലാവുകാർ അന്വേഷിക്കുമ്പോൾ, ചിലർ, ഭയംകൊണ്ട് അസത്യ റിപ്പോർട്ട് സമർപ്പിച്ചെന്നുവരാം: ചില സംഗതികളിൽ സത്യംതന്നെ തെളിഞ്ഞെന്നും വരാം. ഏതായാലും, ബഹുജന ഹിതത്തിനു വിപരീതമായി വല്ലതും പ്രവർത്തിച്ചാൽ, വല്ല ശിക്ഷയും കിട്ടിയേക്കും എന്നുള്ള ശങ്ക, അത്തരക്കാരുടെ ഉള്ളിൽ ഉണ്ടാകുമെന്നുള്ളതിൽ സംശയമില്ലാ. എന്നാൽ, ഈ ഫലത്തേക്കാൾ ഗണനീയമായ മറ്റൊന്ന് പത്രങ്ങളെ സംബന്ധിച്ചുള്ളതാണ്. പത്രങ്ങളുടെ നിലയെ ഗൗരവപ്പെടുത്തുന്നതും ലാഘവപ്പെടുത്തുന്നതും, അവയിൽ കാണുന്ന പ്രസ്താവങ്ങളുടെ ഗൗരവലാഘവങ്ങളാണ്. ഒരു പത്രത്തിൽ, ഒരു സർക്കാർ ജീവനക്കാരൻെറ നത്തയെക്കുറിച്ചു കാണുന്ന പ്രസ്താവം അന്വേഷണത്തിൽ അവാസ്തവികമെന്ന്  ദിവാൻജി കാണുന്നതായാൽ ആ പത്രത്തെപ്പറ്റി നിന്ദ തോന്നുവാൻ ഇടയാകുന്നതാണ്. സർക്കാർ ജീവനക്കാരൻ്റെ നടത്തയെ നിഷ്കാരണമായും അടിസ്ഥാനമില്ലാതെയും ഒരു പത്രം പ്രസ്താവിച്ചിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥന്‍റെ നടത്ത നല്ലതെന്ന് സ്ഥാപിക്കാൻ പത്രത്തിൻ്റെ പേരിൽ കേസ്സ് നടത്തി തെളിവ് കൊടുക്കുന്നതിന്  ആവശ്യപ്പെടുന്നതിൻ പക്ഷം അത് ആ പത്രത്തിൻ്റെ നിലയെ നന്നെ ബാധിക്കുന്നതയിരിക്കും. പത്രം പ്രസ്താവിച്ചത് യഥാർത്ഥമെന്ന്  തെളിഞ്ഞാൽ  സർക്കാർ  ഉദ്യോഗസ്ഥന്‍റെ പേരിൽ ഗവൺമെന്‍റിൽ നിന്ന് വേണ്ടുംവണ്ണം ശിക്ഷ വിധിക്കുന്ന പക്ഷം, പത്രത്തിൻെറ നില ബലപ്പെടുകയും;  അന്യഥാ ഭവിച്ചാൽ, ഇടിയുകയും ചെയ്യുന്നതാണ്. മിസ്റ്റർ ആചാര്യർ, പത്രങ്ങളിൽ നിന്നെടുക്കുന്ന ലേഖനങ്ങളെ റിപ്പോർട്ടിനായി മാത്രം അയച്ചുകൊടുത്തിട്ട് മൗനം ഭജിക്കുന്നതായാൽ, അദ്ദേഹത്തിൻെറ ഉദ്യമം കൊണ്ട് വിശേഷപ്രയോജനമൊന്നുമുണ്ടാവുകയില്ല. കുറെ കടലാസുകൾ എഴുതിക്കൂട്ടാമെന്നു മാത്രമേ സാധിക്കയുള്ളു. എന്നാൽ, പത്രത്തിൻെറ ആക്ഷേപത്തിന് വിഷയമായിത്തീർന്നിട്ടുള്ള  ജീവനക്കാരൻെറ നടത്ത സാധുവെന്നു സ്ഥാപിച്ചു കൊണ്ടുവരുവാൻ ആജ്ഞാപിക്കുന്ന പക്ഷം, പത്രങ്ങളുടെ മേൽ ചില കേസ്സുകളുണ്ടാകുവാനും, നീതിന്യായക്കോടതി മുമ്പാകെ പലേ കഥകളും വെളിപ്പെടുവാനും, അതുകൊണ്ടുതന്നെ, സർക്കാർ സർവ്വീസിലെ അഴിമതിക്കാരുടെ ശീലങ്ങൾ പരിഷ്‌കരിക്കുന്നതിന് അവർക്ക് നിഷ്കർഷ തോന്നുവാനും  സംഗതിയാകുന്നു. അപ്പോൾ, യഥാർത്ഥങ്ങളായ പൊതുജന കാര്യങ്ങളെ പ്രതിപാദിക്കയല്ലാതെ, അസത്യത്തെയോ സ്വകാര്യവൈര്യത്തെയോ മറ്റോ, പ്രകടിപ്പിക്കുവാൻ പത്രപ്രവർത്തകന്മാർ തുനിയുന്നതല്ലാത്തതും, അതുവഴിയായി പത്രങ്ങളുടെ അവസ്ഥയ്ക്ക് പ്രാബല്യവും ശുദ്ധിയും വർദ്ധിക്കുന്നതും ആകുന്നു. 

The Diwan and the Newspapers

  • Published on February 05, 1908
  • 877 Views

In the last session of the Sri Mulam Assembly, a representative of the people had drawn the attention of the Diwan to the fact that it was not becoming of the government to ignore newspaper articles that are critical of corrupt government officials. It is widely believed that the Diwan’s reply to the grievance of the member was not at all satisfactory. However, the Diwan’s actions of late have helped remove this misconception to some extent. It appears that the Diwan had said that if the government was to take disciplinary action against a corrupt official on the basis of a newspaper report, it would affect the stability of the government. We understand that some people have taken this view of the Diwan to mean his general distrust of the papers. This was not what he meant by his words. What he intended was that since some newspaper stories can be a demonstration of personal vendetta, it wouldn’t be rational for him to act upon them in haste. This is evident from the attention he gives to newspaper articles.

We do not say that the Diwan’s apprehension is without any reason. There are not many officials in this land, who are as knowledgeable as the Diwan about the position and standard of newspapers. This interest of the Diwan in the papers will be beneficial, to some degree, to the press, even though it has not made the utterly corrupt among officials apprehensive about their corrupt practices. We have come to know that whenever corruption of an official is reported in the papers, it is immediately followed up by superior officers for conducting further enquiry and detailed reports thereon. Since the Diwan himself cuts out such stories with a view to sending them for explanations, some people have come to believe that newspapers in this land have become a considerable force to reckon with. The immediate result of this move is not at all negligible. When the superior officers enquire into the general conduct of the officers, some of them may, out of fear, submit untrustworthy reports. And in certain cases truth will speak out, too. However, there is no doubt that the erring officials will become conscious of imminent punishments if something, which runs counter to public interest, is done by them.

But a more significant outcome is the impact that it makes on newspapers themselves. It is the quality of the content that heightens or lowers the standard of a newspaper. If the allegations made against a government official by a newspaper are found to be untrue, the Diwan will be inclined to despise that paper. If a paper levels baseless and unreasonable charges against the conduct of a government official, court cases, in all likelihood, will be filed against it as the burden of proof solely rests with the paper that has brought the accusations against the corrupt official. But this is a prospect which will, in all likelihood, jeopardise the position of the paper. On the other hand, if the charges are proved to be true and on the basis of which just punishment is meted out to the corrupt official, the paper’s standing will be strengthened further. In case, Mr. Acharyar [the Diwan] keeps his mouth shut after sending the reports collected from papers for explanations, his efforts will go down the drain. All that his attempt would produce would be a bunch of scribbled papers. On the other hand, if orders are passed to substantiate the corruption charges made by the paper, that will pave the way for many stories being disclosed before a court of law because in such situations, court cases are likely to be filed against the paper in question. Further, it will also go a long way in disciplining the erring official in the discharge of his official duties in future. Therefore, it goes without saying that no journalist should ever try to vent his spleen or seek personal vengeance by writing and publishing cooked up stories, or write anything other than honestly bringing out people’s grievances. That alone will strengthen the paper’s position and enhance its capacity to make an impact.

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like