അഗ്ന്യാസ്ത്രങ്ങളെ നിരാകരിക്കുക

  • Published on August 22, 1908
  • By Staff Reporter
  • 1095 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഗ്ന്യാസ്ത്ര പ്രയോഗത്തെ നിന്ദിച്ച് എത്ര തന്നെ പറഞ്ഞിട്ടും, എത്ര വളരെ പ്രസംഗം ചെയ്തിട്ടും, അഗ്ന്യസ്ത്രങ്ങളെ തീരെ നിരാകരിക്കുന്നതിൽ ചില ജനങ്ങൾക്കു മനസ്സു വരാത്തത് എന്തായിരിക്കും? രാജ്യത്തിനും രാജ്യനിവാസികൾക്കും ഇത്ര വളരെ നാശകരമായ ഈ പ്രയോഗത്തെ നിന്ദിക്കുന്നതിനു പകരം, പ്രേമം കൊണ്ട്, ജനങ്ങളുടെ മനസ്സിന്റെ സദ് വൃത്തികളെ പരിപോഷിപ്പിക്കുകയാണെങ്കിൽ, ഈ മാതിരി ദുഷ്കർമ്മങ്ങൾ താനേ തല താഴ്ത്തും എന്ന് വന്ദേമാതരം പ്രതിപാദിക്കുന്നു. നിന്ദനം കൊണ്ട് ദുഷ്ടമനസ്സുകൾ നന്നാകുന്നതിനു പകരം അവയുടെ അധഭാഗങ്ങൾ പുഷ്ടിയേ പ്രാപിക്കുന്നു. എരിയുന്ന തീയിൽ എണ്ണ പകരുന്ന പോലെയാണ് ദുഷ്ടന്മാരോടു അവരുടെ പ്രവൃത്തി നിന്ദ്യമെന്ന് ഉപദേശിക്കുന്നത്.ലോകത്തിൽ പ്രേമം കൊണ്ട് സാധിക്കാവുന്നതിലധികം ഗുണംദ്വേഷം കൊണ്ട് സാധിക്കയില്ലാ.

You May Also Like